- Trending Now:
ജീവിത വിജയത്തിന് ഏറ്റവും അത്യാവശ്യമായ ഘടകങ്ങളിൽ ഒന്നാണ് ഏകാഗ്രതയെന്നത്. നമ്മുടെ പ്രവർത്തിയിൽ വിജയിക്കണമെങ്കിൽ ഏകാഗ്രത എന്ന സ്വഭാവം നമുക്കുണ്ടാവണം. ഉദാഹരണമായി പച്ചക്കറി കൃഷി ചെയ്യുന്ന സമയത്ത് പച്ചക്കറി തൈകൾ നടുമ്പോൾ ശ്രദ്ധ വളരെ അത്യാവശ്യമാണ്. ആ പച്ചക്കറി നല്ല വിളവ് ലഭിക്കണമെങ്കിൽ നമ്മൾ വളരെ ശ്രദ്ധിച്ച് പരിപാലനം നടത്തിയാൽ മാത്രമേ നല്ല വിളവ് ലഭിക്കുകയുള്ളു. എന്നാൽ പാഴ് ചെടികൾ വളരുന്നതിന് നമ്മൾ പ്രത്യേകിച്ച് ശ്രദ്ധയോ, പരിപാലനമോ ഒന്നും ചെയ്യേണ്ട കാര്യമില്ല. അതുപോലെ നമ്മുടെ പ്രവർത്തികൾ വിജയിക്കണമെങ്കിൽ അത് വളരെ ശ്രദ്ധയോടുകൂടിയും ഏകാഗ്രതയോടു കൂടിയും നമ്മൾ ചെയ്യണം. അതുപോലെ ഒരു ശ്രദ്ധയും കൂടാതെ നമ്മൾ ചെയ്യുന്നത് മോശം പ്രവർത്തിയാകാൻ സാധ്യതയുണ്ട്. നമ്മുടെ പ്രവർത്തി വിജയിക്കുന്നതിന് ഏറ്റവും അത്യാവശ്യമുള്ള ഘടകമാണ് ഏകാഗ്രത. ഒരു ജോലി ചെയ്തുകൊണ്ടിരിക്കുമ്പോൾ ഉണ്ടാകുന്ന ശബ്ദങ്ങൾ നമ്മുടെ ശ്രദ്ധയെയും അതിൽ കൂടി ഉൽപാദനശേഷിയെയും വളരെയധികം കുറയ്ക്കുന്നു. മൊബൈൽ റിങ്ടോണുകൾ, മെസ്സേജിന്റെ ശബ്ദം, ഓഫീസിന് പുറത്ത് വാഹനങ്ങളുടെ ശബ്ദം, സഹപ്രവർത്തകർ ടിഫിൻ ബോക്സ് തുറക്കുമ്പോൾ ഉണ്ടാകുന്ന ഗന്ധം, സഹപ്രവർത്തകർ ഉപയോഗിക്കുന്ന പെർഫ്യൂമകളുടെ സുഗന്ധം, ഇതൊക്കെ നമ്മുടെ പ്രവർത്തനക്ഷമത ഇല്ലാതാക്കുന്ന കാര്യങ്ങളാണ്. ഇന്ന് ഏത് മേഖലയിലും പ്രശ്നമുണ്ടാക്കുന്ന കാര്യമാണ് നമ്മുടെ ടെക്നോളജിയുടെ കടന്നു കയറ്റം. ഇത് നമ്മുടെ പ്രവർത്തനങ്ങളെ വളരെ ദോഷകരമായി ബാധിക്കുന്നുണ്ട്. മൊബൈൽ ഫോൺ എപ്പോഴും നമ്മുടെ കയ്യിൽ ഉണ്ടെങ്കിൽ നമ്മുടെ ഏകാഗ്രത കുറയുന്നതിന് പ്രധാന കാരണമാണ്. ഇത് നമ്മുടെ തലച്ചോറിന്റെ പ്രവർത്തനത്തിന് തന്നെ കാര്യമായ പ്രശ്നങ്ങൾ ഉണ്ടാക്കുന്നുണ്ട്. അത് മാറ്റി നമ്മുടെ ജോലിയിൽ കൂടുതൽ ഏകാഗ്രത വർദ്ധിപ്പിക്കുന്നതിന് വേണ്ടി ചില ടിപ്സുകളാണ് താഴെ പറയുന്നത്.
എല്ലാ മനുഷ്യനും ഒരു ദിവസം 6 മുതൽ 8 മണിക്കൂർ വരെ ഉറങ്ങേണ്ടത് വളരെ അത്യാവശ്യമാണ്. ചില ആൾക്കാർ രാത്രി വൈകി കിടന്നു രാവിലെ വൈകി എണീക്കുകയും ചെയ്യുന്നതായിട്ടാണ് കാണുന്നത്. ഇത് ഏറ്റവും മോശമായിട്ടുള്ള ഒരു സ്വഭാവമാണ്. ഏറ്റവും പ്രോഡക്ടിവിറ്റിയുള്ള സമയം രാവിലെയാണ്. എന്നാൽ നേരത്തെ കിടന്നു നേരത്തെ എണീക്കുന്ന ശീലം ഉണ്ടാക്കിയാൽ ഇത് നമ്മുടെ പ്രോഡകറ്റിവിറ്റി വളരെയധികം വർദ്ധിപ്പിക്കുമെന്ന് പഠനങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
നമ്മുടെ ആരോഗ്യത്തെ വളരെയധികം മെച്ചപ്പെടുത്തുന്നതിന് നമ്മൾ കഴിക്കുന്ന ആഹാരത്തിന് വളരെയധികം പ്രാധാന്യമുണ്ട്. നമ്മുടെ ചിന്തയ്ക്ക്, സർഗശേഷിക്ക്, മാനസിക ഉല്ലാസം എന്നിവയെല്ലാം ഭക്ഷണം ബാധിക്കാറുണ്ട്. നമ്മുടെ ഏകാഗ്രത വർദ്ധിപ്പിക്കുന്നതിന് ഏറ്റവും പ്രധാനപ്പെട്ടതാണ് ഭക്ഷണം. എളുപ്പം ദഹിക്കുന്ന ഭക്ഷണം കഴിക്കുന്നത് നമ്മുടെ ഏകാഗ്രത വർദ്ധിപ്പിക്കുന്നതിന് വളരെ വളരെയധികം സഹായിക്കുമെന്ന് പഠനങ്ങൾ പറയുന്നു. ഭക്ഷണത്തിൽ ധാരാളം പച്ചക്കറികളും പഴങ്ങളും ഉൾപ്പെടുത്തുന്നത് ദഹനപ്രക്രിയ നല്ല രീതിയിൽ നടക്കുന്നതിന് സഹായിക്കും.
ശാരീരിക സ്ഥിതി മെച്ചപ്പെടുത്തുന്നതിനുള്ള ഏറ്റവും പ്രധാനപ്പെട്ടതാണ് വ്യായാമം. നല്ല ശരീരം ഉണ്ടെങ്കിൽ മാത്രമെ തമുക്ക് നല്ല ഏകാഗ്രത, ശ്രദ്ധ എന്നിവ ഉണ്ടാവുകയുള്ളു.
നമ്മുടെ ശരീരത്തിന് വ്യായാമം എന്നതുപോലെ മനസ്സിനെ ക്രമീകരിക്കുന്ന ഏറ്റവും മികച്ച ഒന്നാണ് മെഡിറ്റേഷൻ. ഒരു ദിവസം ഏറ്റവും കുറഞ്ഞത് 20 മിനിറ്റ് എങ്കിലും മെഡിറ്റേഷന് വേണ്ടി മാറ്റിവയ്ക്കണം. രാവിലെ എണീറ്റ് ഉടനെ മെഡിറ്റേഷൻ ചെയ്യുന്നതും ഉറങ്ങുന്നതിന് തൊട്ടുമുൻപ് മെഡിറ്റേഷൻ ചെയ്യുന്നതും ഏകാഗ്രത വർധിപ്പിക്കാൻ ഏറ്റവും മികച്ച മാർഗ്ഗമാണെന്ന് കണ്ടുപിടിച്ചിട്ടുണ്ട്.
ലോക്കൽ എക്കോണമി എന്ന ഈ ന്യൂസ് പോർട്ടൽ ജനങ്ങളെ ലോക്കൽ ടു ഗ്ലോബൽ എന്ന നിലയിൽ ഉയർത്തുക എന്നതാണ് ലക്ഷ്യമാക്കുന്നത്. ഈ പോർട്ടലിൽ രാവിലെ പോസിറ്റീവ് വാർത്തകൾ മാത്രമാണ് പോസ്റ്റ് ചെയ്യുന്നത്. രാവിലെ നെഗറ്റീവ് വാർത്ത കേൾക്കാതെ പോസിറ്റീവ് വാർത്തകൾ മാത്രം വായിക്കാൻ ആഗ്രഹിക്കുന്ന ആൾക്കാർ ഈ പോർട്ടൽ സബ്സ്ക്രൈബ് ചെയ്യുക, ഫോളോ ചെയ്യുക.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.