Sections

പ്രഭാത ഭക്ഷണം ഒഴിവാക്കേണ്ട ഒന്നാണോ?

Tuesday, Jun 20, 2023
Reported By Admin
Motivation

പണ്ടുകാലങ്ങളിൽ രാവിലെ എണീക്കുമ്പോൾ മൂക്കിലടിക്കുന്നത് നല്ല ദോശയുടെയും ചമ്മന്തിയുടെയുമൊക്കെ മണമായിരുന്നു. എന്നാൽ ഇന്നത്തെ മോഡേൺ കിച്ചണുകൾ രാവിലെ പ്രവർത്തിക്കാറു പോലുമില്ല. ബ്രേക്ക്ഫാസ്റ്റിന് സമയമില്ലാതെ സ്കൂളിലേക്ക് പോകുന്ന കുട്ടികളും, ജോലിയുള്ള മാതാപിതാക്കൾ ധൃതിപിടിച്ചു ഒന്നും കഴിക്കാതെയും പോകാറാണ് പതിവ്. ബ്രേക്ക്ഫാസ്റ്റ് ഒഴിവാക്കുന്നത് നമുക്ക് ആരോഗ്യകരമായ ഒരു ശീലമാണോ? നമുക്ക് അതിനെക്കുറിച്ച് നോക്കാം.

പ്രഭാത ഭക്ഷണം രാജാവിനെ പോലെ കഴിക്കണം എന്നാണ് പറയാറുള്ളത്. നമുക്ക് ആവശ്യമുള്ള ഊർജ്ജത്തിന്റെ നല്ലൊരു പങ്ക് രാവിലത്തെ ഭക്ഷണത്തിൽ നിന്നാണ് ലഭിക്കുന്നത്. ബ്രേക്ക് ഫാസ്റ്റ് കഴിക്കാതെ വരുമ്പോൾ നമ്മുടെ തലച്ചോറിലെ കോശങ്ങൾക്ക് ആവശ്യത്തിനുള്ള ഊർജ്ജം ലഭിക്കാതെ വരുന്നു. ഇത് അലസതയും മന്ദതയും ഉണ്ടാകുന്നതിന് കാരണമാകാം. പെട്ടെന്ന് തളർന്നു പോവുകയും ജോലിക്കിടയിൽ ക്ഷീണവും ഉറക്കവും ഒക്കെ ഉണ്ടാകാൻ ഇടയാക്കും.

കുട്ടികൾക്ക് നല്ല പോഷണസമൃദ്ധമായ പ്രഭാത ഭക്ഷണംതന്നെ നൽകണം. ഇല്ലെങ്കിൽ ഇത് അവരുടെ ബുദ്ധിവളർച്ചയ്ക്ക് സാരമായി ബാധിക്കും. അവർക്ക് മന്ദതയും അലസതയും ഉണ്ടാകാൻ ഇടയാക്കും. ബ്രേക്ക്ഫാസ്റ്റ് ഉപേക്ഷിച്ചാൽ അത് പൊണ്ണത്തടി ഉണ്ടാക്കാനും കാരണമാകും.

രാവിലെ നമ്മൾ എന്തു ചിന്തിച്ചുകൊണ്ട് എണീക്കുന്നുവോ അതുപോലെയാകും നമ്മുടെ അന്നത്തെ ദിവസം. അതുപോലെയാണ് രാവിലെ ഭക്ഷണം ഒഴിവാക്കിയാൽ നമുക്കുള്ള ഊർജ്ജം ലഭിക്കുകയില്ല തുടർന്ന് നമ്മുടെ അന്നത്തെ ദിവസം ഉന്മേഷവും ഉണർവും ഒന്നും ഇല്ലാത്ത ദിവസമായി മാറും.

ആവിയിൽ വേവിച്ചതും അധികം എണ്ണ ചേർക്കാത്തതുമായ ആഹാരങ്ങളാണ് പ്രഭാത ഭക്ഷണത്തിന് ഉത്തമം, നമ്മുടെ നാടൻ ഭക്ഷണമായ പുട്ട്, ഇടിയപ്പം, ഇഡ്ഡലി, ദോശ, ഇവയോടൊപ്പം പയർ, കടല, സാമ്പാർ പോലുള്ള കറികൾ കൂടി ചേർത്താൽ നമുക്ക് ആവശ്യമുള്ള അന്നജവും, മാംസവും, പ്രോട്ടീൻസിന്റെയും എല്ലാം ഗുണങ്ങൾ നമുക്ക് ലഭിക്കും.

നമുക്ക് ഒരു ശീലമുണ്ട് രാവിലെയുള്ള ഭക്ഷണം ഒഴിവാക്കി 11,12 മണിയാകുമ്പോൾ ഉച്ചയ്ക്കുള്ള ലഞ്ച് ഉൾപ്പെടെ ബ്രഞ്ച് ആയി കഴിക്കുക. ഇത് ഒരു നല്ല ശീലമല്ല. ഇത് ഒഴിവാക്കുക തന്നെ വേണം. പ്രഭാത ഭക്ഷണം കഴിക്കാതെ വരുമ്പോൾ നമുക്ക് നേരത്തെ വിശപ്പ് അനുഭവപ്പെടും അപ്പോഴാണ് നമ്മൾ ഇങ്ങനെ ചെയ്യാറ്. പകരം പ്രഭാത ഭക്ഷണം നന്നായി കഴിച്ചതിനുശേഷം ഇടനേരങ്ങളിൽ ഫ്രൂട്ട്സ്, നട്ട്സ്, ബദാം ഇതുപോലെ എന്തെങ്കിലും ഉൾപ്പെടുത്തുക. ഫ്രൂട്ട്സ് ജ്യൂസ് ആയി കഴിക്കുന്നതിന് പകരം അങ്ങനെ തന്നെ കഴിക്കുന്നതാണ് നല്ലത്. ജ്യൂസ് ആക്കുമ്പോൾ അതിലെ ഷുഗറിന്റെ അംശം കൂടുന്നു. കൊഴുപ്പേറിയതും ദഹിക്കാൻ പ്രയാസമുള്ള പെറോട്ട പോലുള്ളവ പ്രഭാത ഭക്ഷണത്തിൽ നിന്ന് ഒഴിവാക്കുന്നതാണ് നല്ലത്.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.