Sections

ഐഐടി ബോംബെ ജനറേറ്റീവ് എഐ സർട്ടിഫിക്കറ്റ് കോഴ്സ് ആരംഭിച്ചു 

Thursday, Jan 15, 2026
Reported By Admin
IIT Bombay Launches Generative AI Certificate Program

കൊച്ചി: ഐഐടി ബോംബെ, ജനറേറ്റീവ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (ജെൻ എഐ) മേഖലയിൽ പുതിയ സർട്ടിഫിക്കറ്റ് പ്രോഗ്രാം ആരംഭിച്ചു. ടെക്നോക്രാഫ്റ്റ് സെന്റർ ഫോർ അപ്ലൈഡ് ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ നേതൃത്വത്തിൽ, എഡ്ടെക് പങ്കാളിയായ ഗ്രേറ്റ് ലേണിംഗുമായി സഹകരിച്ചാണ് ഈ അഞ്ച് മാസം ദൈർഘ്യമുള്ള ഓൺലൈൻ കോഴ്സ് നടത്തുന്നത്. 2026ൽ ആരംഭിക്കുന്ന കോഴ്സിലേക്കുള്ള രജിസ്ട്രേഷൻ ആരംഭിച്ചിട്ടുണ്ട്.

ഐഐടി ബോംബെ അധ്യാപകർ തയ്യാറാക്കിയ പാഠ്യപദ്ധതി, ജെൻ എഐ ആപ്ലിക്കേഷനുകൾ രൂപകൽപ്പന ചെയ്യാനും വിന്യസിക്കാനും ആവശ്യമായ പ്രായോഗിക കഴിവുകൾ നൽകുന്നതാണ്. കോഴ്സ് പൂർത്തിയാക്കുന്നവർക്ക് ഐഐടി ബോംബെയുടെ സർട്ടിഫിക്കറ്റ് ലഭിക്കും.

സോഫ്റ്റ്വെയർ എഞ്ചിനീയർമാർ, ഡാറ്റ സയന്റിസ്റ്റുകൾ, ടെക്നോളജി പ്രൊഫഷണലുകൾ, സ്റ്റെം ബിരുദധാരികൾ എന്നിവർക്കാണ് പ്രധാനമായും ഈ കോഴ്സ് ലക്ഷ്യമിടുന്നത്.
അംഗീകൃത സർവകലാശാലയിൽ നിന്ന് കുറഞ്ഞത് 50% മാർക്കോ തത്തുല്യമായ സിജിപിഎയോ ഉള്ള ഏതെങ്കിലും വിഷയത്തിൽ ബാച്ചിലേഴ്സ് ബിരുദം നേടിയവർക്ക് ഈ പ്രോഗ്രാമിൽ രജിസ്റ്റർ ചെയ്യാൻ അർഹതയുണ്ട്.

കൂടുതൽ വിവരങ്ങൾക്ക്, ഇവിടെ ക്ലിക്ക് ചെയ്യുക https://bit.ly/45x9sSX


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.