- Trending Now:
ദീര്‍ഘകാല നിക്ഷേപമായ കിസാന്‍ വികാസ് പത്രയില്‍ സുരക്ഷിതമായ സേവനമെന്നതിന് പുറമെ മികച്ച ആദായവും സ്വന്തമാക്കാനാകും
ആകര്‍ഷകമായ പലിശ നിരക്കും സുതാര്യവും സുരക്ഷിതവുമായ ഇടപാടുമാണ് പോസ്റ്റ് ഓഫീസില്‍ നിന്ന് ലഭിക്കുന്നത്. സാധാരണക്കാര്‍ക്കിടയിലും പ്രത്യേകിച്ച് ഗ്രാമീണര്‍ക്കിടയിലും ഏറ്റവും പ്രചാരമുള്ള നിക്ഷേപ പദ്ധതിയെന്നും പറയാം. സര്‍ക്കാരില്‍ നിന്നുള്ള സുരക്ഷിതത്വമാണ് പോസ്റ്റ് ഓഫീസ് നിക്ഷേപങ്ങളിലേക്ക് കൂടുതല്‍ ഉപഭോക്താക്കളെ ആകര്‍ഷിക്കുന്നത്. പല നിക്ഷേപങ്ങളും ആദായ നികുതിയില്‍ നിന്നുള്ള ഇളവുകളോടെ ലഭിക്കുന്നുവെന്നതും മറ്റൊരു പ്രത്യേകതയാണ്.
ഇത്തരത്തില്‍ പോസ്റ്റ് ഓഫീസില്‍ നിന്നും കര്‍ഷകരുടെ ഉന്നമനത്തിനായി ലക്ഷ്യം കൊണ്ട നിക്ഷേപ പദ്ധതിയാണ് കിസാന്‍ വികാസ് പത്ര. ദീര്‍ഘകാല നിക്ഷേപമായ കിസാന്‍ വികാസ് പത്രയില്‍ സുരക്ഷിതമായ സേവനമെന്നതിന് പുറമെ മികച്ച ആദായവും സ്വന്തമാക്കാനാകും. 10 വര്‍ഷം മെച്യൂരിറ്റി കാലയളവുള്ള ആകര്‍ഷകമായ ഓഫറുകളാണ് ഇതിലൂടെ നിക്ഷേപകര്‍ക്ക് ലഭിക്കുന്നത്.
ഈ ഗൃഹ ഔഷധികള്‍ക്ക് വാണിജ്യ സാധ്യതകളേറെ... Read More
10 വര്‍ഷത്തിനുള്ളില്‍ പണം ഇരട്ടിയാകും
പണം നിക്ഷേപിച്ച് 10 വര്‍ഷത്തെ മെച്യൂരിറ്റി കാലയളവ് പൂര്‍ത്തിയാകുമ്പോള്‍ പണം ഇരട്ടിയാകും എന്നതാണ് കിസാന്‍ വികാസ് പത്രയുടെ മുഖ്യ ആകര്‍ഷക ഘടകം. എന്നുവച്ചാല്‍ 1000 രൂപയാണ് നിങ്ങള്‍ നിക്ഷേപിക്കുന്നതെങ്കില്‍ പത്തു വര്‍ഷം കഴിഞ്ഞ് ഇത് 2000 രൂപയായി വര്‍ധിക്കും. ഈ നിക്ഷേപ പദ്ധതിയിലെ ചുരുങ്ങിയ തുക 1000 രൂപയാണ്. പരമാവധി തുക എത്ര വേണമെങ്കിലും ആകാം.
10 വര്‍ഷവും 4 മാസവുമാണ് മെച്യൂരിറ്റി കാലാവധി. ഇതില്‍ കൂടുതല്‍ കാലം നിക്ഷേപിക്കുന്നതിനും തടസമില്ല. കൂടാതെ, മെച്യൂരിറ്റി കാലാവധിക്ക് മുന്‍പ് പണം അത്യാവശ്യമാണെങ്കില്‍ പിന്‍വലിക്കാനാകും. 30 മാസത്തെ ലോക്ക് ഇന്‍ പിരീഡ് പൂര്‍ത്തിയായിരിക്കണം എന്ന് ഇതിന് നിബന്ധനയുണ്ട്. കിസാന്‍ വികാസ് പത്രയ്ക്ക് നിലവില്‍ 6.9 ശതമാനം വാര്‍ഷിക പലിശ നിരക്ക് ലഭിക്കുന്നുണ്ട്.
കൃഷി ഭൂമിയിലേക്ക് ഡ്രോണ്‍ ? കിസാന്‍ ഡ്രോണുകള്‍ക്കായി പാഞ്ഞ് കര്‍ഷകര്‍
... Read More
1000 രൂപയാണ് നിങ്ങളുടെ നിക്ഷേപമെങ്കില്‍, 30 അല്ലെങ്കില്‍ 36 മാസത്തിന് ശേഷം, അതായത് മൂന്ന് വര്‍ഷത്തിനുള്ളില്‍ പണം പിന്‍വലിക്കുകയാണെങ്കില്‍ 1154 രൂപ ലഭിക്കും. 5 വര്‍ഷത്തിന് ശേഷം പണം പിന്‍വലിക്കുന്നവര്‍ക്ക് 1332 രൂപയും എട്ട് വര്‍ഷത്തിനുള്ളിലാണെങ്കില്‍ 1537 രൂപയും ലഭിക്കും. 10 വയസ്സിന് മുകളിലുള്ളവര്‍ക്ക് രക്ഷിതാവിന്റെ പേരിലോ സ്വന്തം പേരിലോ KVP അക്കൗണ്ട് തുറക്കാം. മൂന്ന് പേര്‍ക്ക് സംയുക്തമായി ചേരാനുള്ള ഓപ്ഷനുമുണ്ട്.
ഒരാള്‍ക്ക് എത്ര അക്കൗണ്ട് വേണമെങ്കിലും തുറക്കാനാകും. വിദേശ ഇന്ത്യക്കാര്‍ക്ക് പദ്ധതിയില്‍ ചേരാനാകില്ല. രാജ്യത്തുടനീളമുള്ള പോസ്റ്റ് ഓഫീസുകളിലൂടെയും തെരഞ്ഞെടുക്കപ്പെട്ട ബാങ്ക് ശാഖകളിലൂടെയും പദ്ധതിയില്‍ ചേരാം. പോസ്റ്റ് ഓഫീസില്‍ നേരിട്ടെത്തി കിസാന്‍ വികാസ് പത്രയുടെ ഫോം പൂരിപ്പിച്ച് നല്‍കുക. അക്കൗണ്ട് തുറക്കാന്‍ തിരിച്ചറിയല്‍ രേഖകള്‍ സമര്‍പ്പിക്കണം.
ഒരു പോസ്റ്റ് ഓഫീസില്‍ നിന്ന് മറ്റൊരു പോസ്റ്റ് ഓഫീസിലേക്കും, അല്ലെങ്കില്‍ ഒരു വ്യക്തിയില്‍ നിന്ന് വേറൊരു വ്യക്തിയിലേക്കും കിസാന്‍ വികാസ് പത്ര മാറ്റാന്‍ കഴിയും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.