Sections

ഐഡിബിഐ ബാങ്കിന് അറ്റാദായത്തിൽ 5 ശതമാനം വാർഷിക വളർച്ച

Tuesday, Jul 21, 2026
Reported By Admin
IDBI Bank Q1 Net Profit Rises to ₹2,115 Crore

കൊച്ചി: നടപ്പ് സാമ്പത്തിക വർഷത്തിന്റെ ആദ്യ പാദത്തിൽ ഐഡിബിഐ ബാങ്കിന്റെ അറ്റാദായം 2,115 കോടി രൂപയായി ഉയർന്നു. ഇത് മുൻ സാമ്പത്തിക വർഷത്തെ സമാന പാദത്തെ അപേക്ഷിച്ച് 5 ശതമാനവും, തൊട്ടുമുൻപത്തെ പാദത്തെ അപേക്ഷിച്ച് 9 ശതമാനവും വളർച്ചയാണ് കാണിക്കുന്നത്.

ഈ പാദത്തിൽ പ്രവർത്തന ലാഭം 2,168 കോടി രൂപയായി രേഖപ്പെടുത്തി. അറ്റ പലിശ വരുമാനം 10 ശതമാനം വാർഷിക വളർച്ചയോടെ 3,486 കോടി രൂപയിലെത്തി. ആകെ ബിസിനസ്സ് 15 ശതമാനം വാർഷിക വളർച്ച കൈവരിച്ച് 5,84,725 കോടി രൂപയായി. ആകെ നിക്ഷേപം 10 ശതമാനം വർധിച്ച് 3,25,757 കോടി രൂപയായി. അറ്റ വായ്പകൾ 22 ശതമാനം വാർഷിക വളർച്ചയോടെ 2,58,968 കോടി രൂപയിലെത്തി. കാസ നിക്ഷേപങ്ങൾ 7 ശതമാനം വാർഷിക വളർച്ചയോടെ 1,42,162 കോടി രൂപയായി. കാസ അനുപാതം 43.64 ശതമാനമാണ്.

ബാങ്കിന്റെ ആകെ കിട്ടാക്കടം 2.30 ശതമാനമായി കുറഞ്ഞു. അറ്റ കിട്ടാക്കടം വെറും 0.16 ശതമാനമായി താഴ്ന്നു. ബാങ്കിന്റെ പ്രൊവിഷൻ കവറേജ് അനുപാതം 99.31 ശതമാനമാണ്. 2023 സെപ്റ്റംബർ മുതൽ ഇത് തുടർച്ചയായി 99 ശതമാനത്തിന് മുകളിലാണെന്നത് ശ്രദ്ധേയമാണ്.

ആസ്തിയിന്മേലുള്ള ആദായം 1.89 ശതമാനമായി ആയി രേഖപ്പെടുത്തി ഇത് ത്രൈമാസാടിസ്ഥാനത്തിൽ 14 ബേസിസ് പോയിന്റ് വളർച്ചയാണ്. നിക്ഷേപച്ചെലവ് 4.59 ശതമാനമായും, ഫണ്ട് ചെലവ് 4.68 ശതമാനമായും കുറഞ്ഞു. അറ്റ പലിശ മാർജിൻ 3.61 ശതമാനമാണ്

മൂലധന പര്യാപ്തതാ അനുപാതം 26.92 ശതമാനമായും, അടിസ്ഥാന മൂലധനം 26.38 ശതമാനമായും മെച്ചപ്പെട്ടു. വായ്പാ-നിക്ഷേപ അനുപാതം 79.50 ശതമാനമായി രേഖപ്പെടുത്തി. മൊത്തം വായ്പകളിൽ കോർപ്പറേറ്റ്, റീട്ടെയിൽ വായ്പകളുടെ അനുപാതം 30:70 ആണ്.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.