- Trending Now:
കൊച്ചി: ഉപഭോക്താക്കൾക്ക് ദീർഘകാലാടിസ്ഥാനത്തിൽ സമ്പത്ത് സൃഷ്ടിക്കാനായി തയ്യാറാക്കിയ മാർക്കറ്റ് ലിങ്ക്ഡ് പദ്ധതിയായ ഐസിഐഐ പ്രൂ സ്മാർട്ട് ഇൻഷുറൻസ് പ്ലാൻ പ്ലസുമായി ഐസിഐസിഐ പ്രുഡൻഷ്യൽ ലൈഫ് ഇൻഷുറൻസ്. മാസം കുറഞ്ഞത് 1000 രൂപ പ്രീമിയം അടച്ച് ഈ പദ്ധതിയിൽ ചേരാം. ഈ പദ്ധതിയിലെ ലൈഫ് കവർ ഏതൊരു അപ്രതീക്ഷിത സാഹചര്യത്തിലും കുടുംബത്തിന് സാമ്പത്തിക സുരക്ഷ ഉറപ്പാക്കുന്നു.
യുവാക്കളെ ചെറുപ്പത്തിൽത്തന്നെ നിക്ഷേപം ആരംഭിക്കാനും ദീർഘകാലം അതിൽ തുടരാനും പ്രോത്സാഹിപ്പിക്കുന്നതിനായി തയ്യാറാക്കിയ ഫലപ്രദമായി സമ്പത്ത് സൃഷ്ടിയ്ക്കാൻ സഹായിക്കുന്ന മാർഗമാണ് യൂലിപ് (യൂണിറ്റ്-ലിങ്ക്ഡ് ഇൻഷുറൻസ് പ്ലാൻ). ചെലവുകുറഞ്ഞതും നികുതി ആനുകൂല്യവും നൽകുന്ന ഈ പദ്ധതി ആദ്യമായി ജോലിയിൽ പ്രവേശിച്ചവർക്കും കുറഞ്ഞ നിക്ഷേപങ്ങളിലൂടെ നേരത്തെ സമ്പാദ്യം ആരംഭിക്കാൻ സാധിക്കും.
ഉപഭോക്താക്കൾക്ക് തിരഞ്ഞെടുക്കുന്നതിനായി 25 ഫണ്ടുകളും നാല് പോർട്ട്ഫോളിയോ സ്ട്രാറ്റജികളും ഉൾക്കൊള്ളുന്ന വൈവിധ്യമാർന്ന ഓപ്ഷനുകൾ ഐസിഐസിഐ പ്രു സ്മാർട്ട് ഇൻഷുറൻസ് പ്ലാൻ പ്ലസ് ലഭ്യമാക്കുന്നു. ഉപഭോക്താക്കൾക്ക് യാതൊരു ചെലവോ നികുതി ബാധ്യതയോ കൂടാതെ ഒരു ഫണ്ടിൽ നിന്ന് മറ്റൊന്നിലേക്ക് മാറിക്കൊണ്ട് തങ്ങളുടെ അസറ്റ് അലോക്കേഷൻ ക്രമീകരിക്കാനും സാധിക്കും. ഇതിനുപുറമെ ലൈഫ് കവറിലൂടെ ഈ പദ്ധതി ഉപഭോക്താക്കൾക്ക് സാമ്പത്തിക സുരക്ഷയും ഉറപ്പാക്കുന്നു. പോളിസി ഉടമയുടെ അഭാവത്തിലും ദീർഘകാല നിക്ഷേപ ലക്ഷ്യം തുടരാൻ കഴിയുന്ന വിധത്തിൽ വെയ്വർ ഓഫ് പ്രീമിയം എന്ന ആഡ്-ഓൺ ബെനിഫിറ്റ് തിരഞ്ഞെടുക്കാൻ ഉപഭോക്താക്കൾക്ക് സാധിക്കും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.