Sections

ഐസിഐസിഐ പ്രുഡൻഷ്യൽ ലൈഫ് സ്മോൾക്യാപ് 250 ഇൻഡക്സ് ഫണ്ട് പുറത്തിറക്കി

Wednesday, Mar 25, 2026
Reported By Admin
ICICI Pru Launches Smallcap 250 Index Fund

കൊച്ചി: ഐസിഐസിഐ പ്രുഡൻഷ്യൽ ലൈഫ് ഇൻഷുറൻസ് യൂണിറ്റ് ലിങ്ക്ഡ് ഇൻഷുറൻസ് പ്ലാനുകൾക്ക് കീഴിൽ പുതിയ ഐസിഐസിഐ പ്രുഡൻഷ്യൽ ലൈഫ് സ്മോൾക്യാപ് 250 ഇൻഡക്സ് ഫണ്ട് അവതരിപ്പിച്ചു. രാജ്യത്തെ വളർന്നുവരുന്ന ലിസ്റ്റ് ചെയ്ത കമ്പനികളുടെ വലിയൊരു ശൃംഖലയിൽ നിക്ഷേപം നടത്താനും അച്ചടക്കമുള്ള ഇൻഡക്സ് അധിഷ്ഠിത സമീപനത്തിലൂടെ ദീർഘകാലാടിസ്ഥാനത്തിൽ സമ്പത്ത് കെട്ടിപ്പടുക്കാനും ഈ ഫണ്ട് സഹായിക്കും.

നിഫ്റ്റി 500 പട്ടികയിൽ 251 മുതൽ 500 വരെ സ്ഥാനങ്ങളിലുള്ള കമ്പനികളെ ഉൾക്കൊള്ളുന്ന സ്മോൾക്യാപ് 250 ഇൻഡക്സിനെയാണ് ഫണ്ട് പിന്തുടരുന്നത്. വളർച്ചയുടെ പ്രാരംഭ ഘട്ടത്തിലുള്ളതും കാലക്രമേണ വലിയ കമ്പനികളായി മാറാൻ ശേഷിയുള്ളതുമായ നിരവധി ചെറുകിട ലിസ്റ്റഡ് കമ്പനികളിൽ നിക്ഷേപം നടത്താൻ സാധിക്കും. ഫിനാൻഷ്യൽ സർവീസസ്, ഹെൽത്ത് കെയർ, ക്യാപിറ്റൽ ഗുഡ്സ് തുടങ്ങി വിവിധ മേഖലകളിലെ വളർന്നുവരുന്ന 250 കമ്പനികളിലായി നിക്ഷേപം നടത്തുന്നതിനാൽ നിക്ഷേപകർക്ക് മികച്ച വൈവിധ്യവൽക്കരണം ലഭിക്കും. പാസീവ് ഇൻഡക്സ് രീതിയാണ് ഈ നിക്ഷേപ ഫണ്ട് പിന്തുടരുന്നത്.

2026 ഫെബ്രുവരി 27-ലെ കണക്കനുസരിച്ചു നിഫ്റ്റി സ്മോൾക്യാപ് 250 ടിആർഐ കഴിഞ്ഞ ഒരു വർഷത്തിനിടെ 15.36 ശതമാനം നേട്ടമാണ് നിക്ഷേപകർക്ക് നൽകിയത്. ദീർഘകാലാടിസ്ഥാനത്തിലുള്ള പ്രകടനം നോക്കുമ്പോൾ കഴിഞ്ഞ അഞ്ച് വർഷത്തിനിടയിൽ ശരാശരി 19.04 ശതമാനം വാർഷിക ആദായം ഈ ഇൻഡക്സ് രേഖപ്പെടുത്തി. പദ്ധതി ആരംഭിച്ചത് മുതലുള്ള മൊത്തം ആദായം 15.45 ശതമാനമാണ്. സ്മോൾക്യാപ് മേഖലയിലെ ദീർഘകാല വളർച്ചാ സാധ്യതകളാണ് ഈ കണക്കുകൾ കാണിക്കുന്നത്. ഇതൊരു ഓഹരി അധിഷ്ഠിത നിക്ഷേപ പദ്ധതി ആയതിനാൽ വിപണിയിലെ മാറ്റങ്ങൾക്കനുസരിച്ച് ഫണ്ടിന്റെ മൂല്യത്തിൽ ഏറ്റക്കുറച്ചിലുകൾ ഉണ്ടാവാം.

ഐസിഐസിഐ പ്രു സിഗ്നേച്ചർ അഷ്വർ, ഐസിഐസിഐ പ്രു സിഗ്നേച്ചർ അഷ്വറിനൊപ്പമുള്ള സ്മാർട്ട്കിഡ് അഷ്വർ, ഐസിഐസിഐ പ്രു സ്മാർട്ട് ഇൻഷുറൻസ് പ്ലാൻ പ്ലസ് തുടങ്ങിയ പ്രമുഖ പദ്ധതികളിലും മറ്റ് യുലിപ് പദ്ധതികളിലും ഈ ഫണ്ട് തിരഞ്ഞെടുക്കാം. കൂടുതൽ വിവരങ്ങൾക്ക് വെബ്സൈറ്റ്: www.iciciprulife.com.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.