Sections

കൊച്ചി-മുസിരിസ് ബിനാലെ ആറാം പതിപ്പ് മാർച്ച് 31 ന് സമാപിക്കും

Tuesday, Mar 24, 2026
Reported By Admin
Kochi-Muziris Biennale 2026 to Conclude on March 31

കൊച്ചി: നൂറ്റിപ്പത്ത് ദിനങ്ങൾ നീണ്ടുനിൽക്കുന്ന സമകാലിക കലയുടെയും സംവാദങ്ങളുടെയും പ്രദർശനത്തിന് വിരാമമിട്ടുകൊണ്ട് കൊച്ചി-മുസിരിസ് ബിനാലെ ആറാം പതിപ്പ് മാർച്ച് 31-ന് സമാപിക്കും.

അന്നേ ദിവസം ഉച്ചയ്ക്ക് 12 മണിക്ക് ഫോർട്ട് കൊച്ചി ആസ്പിൻവാൾ ഹൗസിൽ നടക്കുന്ന ഔദ്യോഗിക കൊടിയിറക്കത്തോടെ സമാപന പരിപാടികൾക്ക് തുടക്കമാകും.

ഔദ്യോഗിക സമാപന ചടങ്ങ് എറണാകുളം ദർബാർ ഹാൾ ഗ്രൗണ്ടിൽ വൈകുന്നേരം 7 മണിക്ക് ആരംഭിക്കും. മാർച്ച് 31 വൈകുന്നേരം 5 മണിയോടെ ബിനാലെയുടെ എല്ലാ പ്രദർശന വേദികളും അടയ്ക്കുന്നതാണ്.

ബിനാലെയുടെ സമഗ്ര റിപ്പോർട്ട് ചടങ്ങിൽ അവലോകനം ചെയ്യും.

അടുത്തിടെ ചുമതലയേറ്റ കൊച്ചി ബിനാലെ ഫൗണ്ടേഷൻ (കെ.ബി.എഫ്) പ്രസിഡന്റ് ജിതീഷ് കല്ലാട്ട്, ചെയർപേഴ്സൺ ഡോ. വി. വേണു, ആറാം പതിപ്പിന്റെ ക്യുറേറ്റർ നിഖിൽ ചോപ്ര, കെ.ബി.എഫ് സി.ഇ.ഒ തോമസ് വർഗീസ് എന്നിവർ സമാപന ചടങ്ങിൽ സംസാരിക്കും.

തുടർന്ന് രാത്രി ഏഴരയ്ക്ക് പ്രശസ്ത സംഗീത ബാൻഡ് ആയ 'പർവാസ്' അവതരിപ്പിക്കുന്ന തത്സമയ സംഗീത നിശയും അരങ്ങേറും.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.