- Trending Now:
സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ വൻ വർധന. ഒരു പവൻ സ്വർണത്തിന് 27,60 രൂപയുടെ വർധയാണിന്നുണ്ടായത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 1,07,560 രൂപയിലേക്ക് ഉയർന്നു. ഇന്നലെ ഉച്ചയ്ക്ക് ശേഷവും സ്വർണവിലയിൽ കുതിപ്പ് സംഭവിച്ചിരുന്നു. ഒരു പവൻ സ്വർണത്തിന് 1,880 രൂപയാണ് ഇന്നലെ ഉച്ചയ്ക്ക് ശേഷം വർധിച്ചത്. അതിന് മുൻപ് ഇന്നലെ രാവിലെ സ്വർണവില 2,160 രൂപ ഇടിഞ്ഞിരുന്നു.
മാർച്ച് ഒന്നിന് 1,26,920 രൂപ എന്ന ഈ മാസത്തെ ഇതുവരെയുള്ളതിൽ ഏറ്റവും ഉയർന്ന നിരക്കിൽ വിൽപ്പന നടന്ന സ്വർണത്തിന് പിന്നീടുള്ള ദിവസങ്ങളിൽ തുടർച്ചയായി വില ഇടിഞ്ഞതിന്റെ ഫലമായി മാർച്ച് 23ന് ഉച്ചയ്ക്ക് 99,480 രൂപ എന്ന ഈ മാസത്തെ ഇതുവരെയുള്ളതിൽ ഏറ്റവും താഴ്ന്ന നിരക്കിലേക്ക് എത്തിയിരുന്നു. എന്നാൽ അന്ന് തന്നെ ഉച്ചയ്ക്ക് ശേഷം രണ്ട് തവണ വില ഉയർന്നതിന്റെ ഫലമായി സ്വർണവില 1,05,080 രൂപയിലേക്ക് ഉയർന്നിരുന്നു.
ഒരു ഗ്രാം സ്വർണത്തിന്റെ വില ഇന്ന് 345 രൂപ ഉയർന്ന് 13,445 രൂപയിലേക്ക് എത്തി.
സ്വർണവിലയിൽ ദിവസവുമുണ്ടാകുന്ന മാറ്റം കൃത്യമായി അറിയുവാനായി ഈ പോർട്ടൽ ഫോളോ ചെയ്യുക.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.