- Trending Now:
കൊച്ചി: ഐസിഐസിഐ പ്രുഡൻഷ്യൽ ലൈഫ് ഇൻഷുറൻസ് യൂണിറ്റ് ലിങ്ക്ഡ് ഇൻഷുറൻസ് പ്ലാനുകൾക്കായി പുതിയ ഐസിഐസിഐ പ്രുഡൻഷ്യൽ ലൈഫ് ബിഎസ്ഇ എൻഹാൻസ്ഡ് വാല്യൂ 30 ഇൻഡക്സ് ഫണ്ട് പുറത്തിറക്കി. മികച്ച സാമ്പത്തിക അടിത്തറയുള്ളതും എന്നാൽ വിപണിയിൽ ആകർഷകമായ മൂല്യത്തിൽ ലഭ്യമായതുമായ ലാർജ്-ക്യാപ്, മിഡ്-ക്യാപ് കമ്പനികളിൽ നിക്ഷേപിച്ച് ദീർഘകാലാടിസ്ഥാനത്തിൽ ആസ്തി വർദ്ധിപ്പിക്കാൻ നിക്ഷേപകരെ സഹായിക്കുകയാണ് ഈ ഫണ്ടിന്റെ ലക്ഷ്യം.
കൃത്യമായ മാനദണ്ഡങ്ങൾ പാലിച്ചുള്ള നിക്ഷേപ രീതി പിന്തുടരുന്നതിനാൽ ഇത് കൂടുതൽ സുതാര്യവും ചിട്ടപ്പെടുത്തിയതുമാണ്. ബുക്ക് വാല്യൂ-ടു-പ്രൈസ്, ഏണിങ്സ്-ടു-പ്രൈസ്, സെയിൽസ്-ടു-പ്രൈസ് എന്നീ സാമ്പത്തിക ഘടകങ്ങൾ അടിസ്ഥാനമാക്കി ബിഎസ്ഇ ലാർജ്-മിഡ്ക്യാപ് വിഭാഗത്തിൽ നിന്നുള്ള 30 മികച്ച കമ്പനികളെയാണ് ഈ ഫണ്ടിനായി തിരഞ്ഞെടുക്കുന്നത്.
2026 മാർച്ച് 30-ലെ കണക്കുകൾ പ്രകാരം ഈ ഇൻഡക്സ് കഴിഞ്ഞ മൂന്ന് വർഷത്തിനിടെ 32 ശതമാനവും 10 വർഷത്തിനിടെ 19.4 ശതമാനവും വാർഷികാദായം നൽകിയിട്ടുണ്ട്. ഓഹരി വിപണിയിലെ മാറ്റങ്ങൾക്കനുസരിച്ച് വർഷത്തിൽ രണ്ടുതവണ ഈ പോർട്ട്ഫോളിയോ പുനഃക്രമീകരിക്കും.
ഐസിഐസിഐ പ്രു സിഗ്നേച്ചർ അഷ്വർ, സ്മാർട്ട് കിഡ് അഷ്വർ, ഐസിഐസിഐ പ്രു സ്മാർട്ട് ഇൻഷുറൻസ് പ്ലാൻ പ്ലസ് ഉൾപ്പെടെയുള്ള കമ്പനിയുടെ വിവിധ യുലിപ് പദ്ധതികളിലൂടെ ഉപഭോക്താക്കൾക്ക് ഈ ഫണ്ടിൽ നിക്ഷേപിക്കാവുന്നതാണ്. ഇൻഷുറൻസ് പരിരക്ഷയോടൊപ്പം ഓഹരി വിപണിയിലെ ദീർഘകാല നേട്ടങ്ങളും ഇതിലൂടെ ലഭിക്കും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.