Sections

ഇന്ത്യയിലെ ഏറ്റവും മൂല്യമേറിയ 20 ബ്രാൻഡുകളിൽ എച്ച്പിസിഎൽ

Saturday, Jul 18, 2026
Reported By Admin
HPCL Among India's Top 20 Most Valuable Brands in 2026

മുംബൈ: ബ്രാൻഡ് ഫിനാൻസ് പുറത്തിറക്കിയ 'ബ്രാൻഡ് ഫിനാൻസ് ഇന്ത്യ 100 - 2026' റാങ്കിംഗിൽ ഇന്ത്യയിലെ ഏറ്റവും മൂല്യമേറിയ 20 ബ്രാൻഡുകളിൽ ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡ് (എച്ച്പിസിഎൽ) ഇടം നേടി. തുടർച്ചയായ രണ്ടാം വർഷമാണ് എച്ച്പിസിഎൽ ഈ നേട്ടം സ്വന്തമാക്കുന്നത്.

ഉപഭോക്തൃവിശ്വാസം, ബ്രാൻഡിന്റെ കരുത്ത്, സാമ്പത്തിക പ്രകടനം എന്നിവ അടിസ്ഥാനമാക്കിയുള്ള വിലയിരുത്തലിലാണ് റാങ്കിംഗ് തയ്യാറാക്കിയത്. ഇന്ധന വിതരണ ശൃംഖല, എൽപിജി വിതരണം, റിഫൈനിങ്, ഡിജിറ്റൽ സേവനങ്ങൾ എന്നിവയിൽ ശക്തമായ സാന്നിധ്യം നിലനിർത്തുന്നതിനൊപ്പം ശുദ്ധ ഊർജം, സാങ്കേതിക നവീകരണം, ഡിജിറ്റൽ പരിവർത്തനം എന്നിവയിലും എച്ച്പിസിഎൽ കൂടുതൽ നിക്ഷേപം തുടരുകയാണെന്ന് കമ്പനി അറിയിച്ചു.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.