Sections

ഇന്ധന വിപണനത്തിൽ മികച്ച വളർച്ച രേഖപ്പെടുത്തി എച്ച്പിസിഎൽ

Tuesday, Jun 02, 2026
Reported By Admin
HPCL Fuel Sales Rise 6.4% in May 2026

മുംബൈ: പൊതുമേഖലാ എണ്ണക്കമ്പനിയായ ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡ് മുൻവർഷത്തെ അപേക്ഷിച്ച് മേയ് മാസത്തിൽ മികച്ച ഇന്ധന വിപണന വളർച്ച കൈവരിച്ചു. മേയ് മാസത്തിലെ ആകെ റീട്ടെയ്ൽ ഇന്ധന വിൽപ്പന മുൻവർഷത്തെ 2,661 ടിഎംടിയിൽ (തൗസൻഡ് മെട്രിക് ടണ്ണുകൾ) നിന്ന് 6.4% വളർച്ചയോടെ 2,832 ടിഎംടി ആയി ഉയർന്നു. പെട്രോൾ വിൽപ്പനയിൽ 3.4 ശതമാനവും ഡീസൽ വിൽപ്പനയിൽ 8 ശതമാനവും വളർച്ചയാണ് കമ്പനി രേഖപ്പെടുത്തിയത്.

കാർഷിക ആവശ്യങ്ങൾ വർദ്ധിച്ചതാണ് ഡീസൽ വിൽപ്പനയിലെ ഈ വലിയ മുന്നേറ്റത്തിന് പ്രധാന കാരണം. മേയ് മാസത്തിൽ മാത്രം 12.84 ലക്ഷം കിലോ ലിറ്റർ പെട്രോളും 21.48 ലക്ഷം കിലോ ലിറ്റർ ഡീസലും കമ്പനി വിതരണം ചെയ്തു. എൽപിജി വിഭാഗത്തിൽ 393 ലക്ഷം സിലിണ്ടറുകളാണ് ഈ കാലയളവിൽ എച്ച്പിസിഎൽ ഉപഭോക്താക്കളിൽ എത്തിച്ചത്. ഇതിൽ 99.30 ശതമാനം സിലിണ്ടർ ബുക്കിംഗും ഓൺലൈൻ വഴിയാണ് നടന്നത്. രാജ്യത്തുടനീളം തടസ്സമില്ലാതെ ഇന്ധനവും എൽപിജി സിലിണ്ടറുകളും ലഭ്യമാക്കാൻ കമ്പനി പ്രതിജ്ഞാബദ്ധമാണെന്ന് അധികൃതർ വ്യക്തമാക്കി.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.