Sections

ആഗോള വിതരണ പ്രതിസന്ധിക്കിടയിലും തടസ്സമില്ലാതെ എച്ച്പിസിഎല്ലിന്റെ എൽപിജി വിതരണം

Tuesday, Jun 09, 2026
Reported By Admin
HPCL Ensures Uninterrupted LPG Supply Amid Crisis

മുംബൈ: ഹോർമുസ് കടലിടുക്കിലെ പ്രതിസന്ധിയെ തുടർന്ന് ആഗോള എൽപിജി വിതരണ ശൃംഖല സമ്മർദത്തിലായ സാഹചര്യത്തിലും രാജ്യത്തെ കോടിക്കണക്കിന് കുടുംബങ്ങൾക്ക് തടസ്സമില്ലാതെ പാചകവാതക വിതരണം ഉറപ്പാക്കി ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡ് (എച്ച്പിസിഎൽ). മേയ് 1 മുതൽ ജൂൺ 7 വരെ 9.13 കോടി ഉപഭോക്താക്കൾക്ക് 432.82 ലക്ഷം ഗാർഹിക എൽപിജി സിലിണ്ടറുകളാണ് കമ്പനി വിതരണം ചെയ്തത്.

പ്രധാൻ മന്ത്രി ഉജ്ജ്വല യോജന (പിഎംയുവൈ) ഗുണഭോക്താക്കൾക്ക് പ്രത്യേക പരിഗണന നൽകിക്കൊണ്ട് 2.80 കോടി കുടുംബങ്ങൾക്ക് 101.07 ലക്ഷം റീഫിൽ സിലിണ്ടറുകളും എത്തിച്ചു. 6,229 വിതരണക്കാരും 52,814 ഡെലിവറി ജീവനക്കാരും ഉൾപ്പെട്ട വിപുലമായ ശൃംഖലയാണ് വിതരണ പ്രവർത്തനങ്ങൾക്ക് കരുത്തായത്.

രാജ്യത്തുടനീളം 1,622 എഫ്ടിഎൽ ക്യാമ്പുകൾ സംഘടിപ്പിക്കുകയും 2,283 പരിശോധനകൾ നടത്തുകയും ചെയ്തതായി കമ്പനി അറിയിച്ചു. ആഗോള വിതരണ വെല്ലുവിളികൾക്കിടയിലും പാചകവാതക ലഭ്യത ഉറപ്പാക്കാൻ സാധിച്ചതായി എച്ച്പിസിഎൽ വ്യക്തമാക്കി.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.