ചൊട്ടയിലെ ശീലം ചുടല വരെ എന്ന പഴഞ്ചൊല്ല് വളരെ പ്രശസ്തമാണ്. ചെറുതിലെ ചെയ്യുന്ന ശീലങ്ങൾ നിങ്ങളിൽ നിന്ന് മാറുന്നില്ല എന്നതാണ് ഈ പഴഞ്ചൊല്ലിന്റെ അർത്ഥം. ഏതൊരു കാര്യം ചെയ്യുമ്പോഴും ശീലത്തിന്റെ അടിസ്ഥാനത്തിലാണ് വരുന്നത്. നല്ല ശീലങ്ങൾ ഉണ്ടെങ്കിൽ അത് നിങ്ങളെ നല്ല രീതിയിൽ കൊണ്ടുപോകാൻ സഹായിക്കും. എന്നാൽ നിങ്ങളുടെ ശീലങ്ങൾ നല്ലതല്ലെങ്കിൽ മോശപ്പെട്ട ജീവിത അവസ്ഥകളിലേക്ക് എത്തിപ്പെടാൻ കാരണമാകും. അതുകൊണ്ട് തന്നെ ശീലങ്ങൾക്ക് നിങ്ങളുടെ ജീവിതവുമായി വളരെ പ്രാധാന്യമുണ്ട്. ശീലങ്ങളിൽ വ്യായാമ ശീലം എല്ലാവരും ആഗ്രഹിക്കുന്ന ഒന്നാണ്. വ്യായാമം കുറച്ചുദിവസം തുടർച്ചയായി ചെയ്യുകയും പിന്നെ അത് നിർത്തുകയും വീണ്ടും ഇടയ്ക്ക് ഇടയ്ക്ക് ചെയ്യുകയും ചെയ്യുന്ന രീതിയാണ് പലർക്കും ഉള്ളത്. ഇത് നിങ്ങളുടെ ഒരു ശീലമാക്കി കഴിഞ്ഞാൽ ജീവിതകാലം മുഴുവൻ വ്യായാമം ചെയ്യാൻ സാധിക്കും. എങ്ങനെ വ്യായാമം നിങ്ങളുടെ ജീവിതത്തിലെ ഒരു ശീലമാക്കി മാറ്റാം എന്നതിനെ കുറിച്ചാണ് ഇന്ന് നോക്കുന്നത്.
- ഒരു കാര്യം ശീലമാക്കാൻ ഏറ്റവും അത്യാവശ്യമായി വേണ്ടത് സമയത്തിന് ആ കാര്യം ചെയ്യുക എന്നതാണ്. തുടർച്ചയായി വ്യായാമം ചെയ്യാൻ ഒരു നിശ്ചിത സമയം തിരഞ്ഞെടുക്കുക. ആ സമയം തന്നെ എല്ലാ ദിവസവും വ്യായാമം ചെയ്യുക. അഞ്ചു മണിയാണ് നിങ്ങൾ തിരഞ്ഞെടുക്കുന്നത് എങ്കിൽ എല്ലാദിവസവും കറക്റ്റ് ആയി അഞ്ചുമണിക്ക് എണീറ്റ് പ്രാഥമിക കാര്യങ്ങൾ ചെയ്തു വ്യായാമം ചെയ്യാൻ വേണ്ടി ശ്രമിക്കുക. തുടർച്ചയായി ഒരു നൂറ് ദിവസം ആ സമയത്ത് ചെയ്യാൻ സാധിച്ചാൽ നൂറ്റിഒന്നാം ദിവസം മുതൽ വ്യായാമം നിങ്ങളുടെ ശീലമായി മാറും.
- ശീലമായി മാറുന്നതിന് വ്യായാമം ചെയ്യുന്നതിനെ നിങ്ങൾ ഇഷ്ടപ്പെടുകയും ചെയ്യണം. രാത്രി വൈകി ഉറങ്ങുന്ന ഒരാളിനെ സംബന്ധിച്ചിടത്തോളം വ്യായാമം ചെയ്യുന്ന ശീലം ഉണ്ടാക്കണമെന്ന് ആഗ്രഹിച്ചു കഴിഞ്ഞാൽ അത് നടക്കണമെന്നില്ല. നേരത്തെ എണീക്കണമെങ്കിൽ നേരത്തെ കിടക്കണമെന്ന ശീലം ഉണ്ടാകണം. ശീലങ്ങൾ പരസ്പരം ബന്ധപ്പെട്ട് കിടക്കുന്ന കാര്യങ്ങളാണ്. രാവിലെ എണീക്കാൻ ആഗ്രഹിക്കുന്ന ഒരാൾ നേരത്തെ കിടന്നു ശരീരത്തിന് ആവശ്യമായ റെസ്റ്റ് കൊടുത്ത്, അതിനുശേഷം രാവിലെ എണീറ്റ് വ്യായാമം ചെയ്യുക. അതുപോലെതന്നെ വ്യായാമത്തെ ഇഷ്ടപ്പെടുകയും ഇഷ്ടപ്പെടുവാൻ ആവശ്യമായ അന്തരീക്ഷങ്ങൾ ഒരുക്കുകയും ചെയ്യണം.
- ഇങ്ങനെ വ്യായാമം ശീലമാക്കുന്നതിനിടയിൽ നമ്മളെ തന്നെ അഭിനന്ദിക്കുന്ന ശീലമുണ്ടാക്കണം. അതിന് നിങ്ങളെ തന്നെ അഭിനന്ദിക്കുകയും നന്ദി പറയുകയും അഭിമാനിക്കുകയും ചെയ്യുന്ന ഒരു രീതി വളർത്തുകയാണെങ്കിൽ അത് നിങ്ങൾക്ക് വ്യായാമം നിരന്തരമായി നിലനിർത്താൻ സഹായിക്കും.
- ചുറ്റുപാടുകൾ നിങ്ങൾക്ക് അനുകൂലമായി മാറ്റുക. വ്യായാമം രാവിലെ ശീലിക്കണം എന്നുള്ള ആൾക്കാർ നിങ്ങൾ കിടക്കുന്ന ചുറ്റുപാടുകൾ രാവിലെ എണീറ്റ് വ്യായാമം ചെയ്യുന്നതിന് അനുയോജ്യമായ ചുറ്റുപാടുകൾ ആയിരിക്കണം. വ്യായാമം ചെയ്യുന്ന ആളുകളുടെ ചിത്രങ്ങൾ വേണമെങ്കിൽ നിങ്ങൾക്ക് ഒട്ടിച്ചു വയ്ക്കാം.വ്യായാമം ചെയ്യുന്ന വീഡിയോകൾ നിങ്ങൾക്ക് ഇടയ്ക്കിടയ്ക്ക് കാണാം, വ്യായാമം ചെയ്യുന്ന പുതിയ രീതികൾ നിങ്ങൾക്ക് നോക്കാം. ഇങ്ങനെ വ്യായാമം ചെയ്യുന്ന രീതികളെ കുറച്ചു മനസ്സിലാക്കുവാൻ വേണ്ടി ശ്രമിക്കുക. ഇത് ദിവസവും വ്യായാമം ചെയ്യാൻ നിങ്ങൾക്ക് പ്രേരണ നൽകിക്കൊണ്ടിരിക്കും.
- വ്യായാമം ആരംഭിക്കുന്ന ദിവസം തന്നെ ഒന്നോ രണ്ടോ മണിക്കൂർ ചെയ്യുന്ന രീതി ഉണ്ടാകരുത്. ഘട്ടം ഘട്ടമായി വേണം വ്യായാമത്തിന്റെ ദൈർഘ്യം കൂട്ടേണ്ടത്. ചില ആളുകൾ ആരംഭത്തിൽ തന്നെ ഒരു മണിക്കൂർ ഒക്കെ വ്യായാമം ചെയ്യും. രണ്ടും ദിവസം ഇങ്ങനെ തുടർച്ചയായി ചെയ്യുമ്പോൾ ശരീരം ക്ഷീണിക്കുകയും എണീക്കുവാൻ പറ്റാത്ത അവസ്ഥയിലേക്ക് കൊണ്ട് എത്തിക്കുകയും ചെയ്യും. അങ്ങനെ ചെയ്യാൻ പാടില്ല ഓരോ ദിവസവും സമയം കൂട്ടിക്കൂട്ടി ആദ്യം ലഘുവായി ആരംഭിച്ച ക്രമത്തിലാണ് സമയ ദൈർഘ്യം കൂട്ടുവാൻ വേണ്ടി ശ്രമിക്കേണ്ടത്. ഒറ്റ സ്റ്റെപ്പിൽ തന്നെ സമയം വർദ്ധിപ്പിക്കാൻ വേണ്ടി ശ്രമിക്കരുത്.
- ഭക്ഷണവും വ്യായാമവുമായി വളരെയധികം ബന്ധമുണ്ട്. രാവിലെ എണീറ്റ് വ്യായാമം ചെയ്യാൻ ആഗ്രഹിക്കുന്നയാൾ രാത്രി 11 മണിക്ക് അമിതമായി കലോറി കൂടിയ ഭക്ഷണം കഴിച്ചു കൊണ്ട് കിടക്കുന്നത് രാവിലെ എണീക്കുവാനുള്ള മടി ഉണ്ടാവുകയും വ്യായാമം ചെയ്യുവാനുള്ള താൽപ്പര്യവും സ്വാഭാവികമായി കുറയും. അതുകൊണ്ട് തന്നെ വ്യായാമം ചെയ്യുവാൻ നേരത്തെ ഭക്ഷണം കഴിക്കുകയും കൂടുതൽ സമയം ഭക്ഷണം ചവച്ചരച്ച് കഴിക്കുവാൻ വേണ്ടി കൊടുക്കുകയും ചെയ്താൽ രാവിലെ എണീക്കാൻ വേണ്ടിയുള്ള ത്വര ഉണ്ടാകും. ഭക്ഷണം കഴിക്കുന്നതും രാത്രികാലങ്ങളിൽ കലോറി കുറഞ്ഞ ഭക്ഷണം കഴിക്കുവാൻ വേണ്ടി ശ്രമിക്കണം. ഭക്ഷണം കഴിക്കുമ്പോൾ ഒരു ദിവസത്തിലെ ഭക്ഷണത്തിന്റെ 50 ശതമാനം രാവിലെയും ഉച്ചയ്ക്ക് അതിന്റെ 30% രാത്രി കഴിക്കുന്നത് രാവിലത്തെ ആഹാരത്തിന്റെ 20% വും ആയിരിക്കണം. ഇങ്ങനെ ഒരു രീതി കൊണ്ടുവന്നു കഴിഞ്ഞാൽ നിങ്ങളുടെ ശരീരത്തിന് സുസ്ഥിരത ഉണ്ടാവുകയും രാവിലെ എണീക്കുവാൻ വേണ്ടി ശരീരം ശീലിക്കുകയും ചെയ്യും.
- ഏതൊരു കാര്യം ചെയ്യുന്നതിന് ഇച്ഛ ഉണ്ടായിരിക്കണം. ഇച്ഛയില്ലാതെ ഒരു കാര്യവും ചെയ്തിട്ട് കാര്യമില്ല അത് ദീർഘകാലം നിലനിൽക്കുകയും ഇല്ല.ആരോഗ്യകാര്യങ്ങൾ ശ്രദ്ധിക്കുന്നതിനു വേണ്ടിയുളള ഇച്ഛ വളരെ അത്യാവശ്യമാണ്. അങ്ങനെ ആ തരത്തിലുള്ള ഒരു ശീലം കൊണ്ടുവരാൻ വേണ്ടി ശ്രമിച്ചു കഴിഞ്ഞാൽ നിങ്ങൾക്ക് വളരെയധികം മാറ്റങ്ങൾ ഉണ്ടാക്കുവാൻ കഴിയും.
- ചില ദിവസങ്ങളിൽ വ്യായാമം ചെയ്യുവാൻ സാധിക്കില്ല ഈ ദിവസങ്ങളിൽ 2 മിനിറ്റ് ടെക്നിക് ചെയ്യാൻ വേണ്ടി ശ്രമിക്കുക. ചില ദിവസങ്ങൾ വ്യായാമം ചെയ്യാൻ പറ്റാത്ത ദിവസങ്ങൾ ആയിരിക്കാം, ചിലപ്പോൾ യാത്രകൾ പോകേണ്ടി വന്നേക്കാം, അല്ലെങ്കിൽ തൊഴിൽ സംബന്ധമായി മറ്റ് കാര്യങ്ങളിൽ ഏർപ്പെടാൻ ഈ സമയങ്ങളിൽ കുറഞ്ഞത് രണ്ട് മിനിറ്റ് ചെയ്യുക ഒരു ദിവസം പോലും എക്സർസൈസ് മുടങ്ങാതിരിക്കുക സമയപരിമിതമായി ചെയ്തില്ല എങ്കിലും മിനിമം രണ്ട് മിനിറ്റ് എക്സസൈസ് ചെയ്യുവാൻ വേണ്ടി ശ്രമിക്കുക.ദിവസവും എക്സൈസ് ചെയ്യുന്ന സമയമാകുമ്പോൾ ആ കുറച്ച് സമയം എക്സസൈസിന്റെ എന്തെങ്കിലും ഒരു ഭാഗം ചെയ്യുവാൻ വേണ്ടി തയ്യാറാവുക. ഇത് നിങ്ങൾക്ക് എക്സസൈസ് ഒരു ശീലമാക്കി മാറ്റുവാൻ സഹായിക്കും.
ഇത്രയും കാര്യങ്ങൾ ചെയ്യുകയാണെങ്കിൽ വ്യായാമം നിങ്ങൾക്ക് ഒരു ശീലമാക്കി മാറ്റുവാൻ കഴിയും. നേരത്തെ സൂചിപ്പിച്ച കാര്യങ്ങൾ 100 ദിവസം തുടർച്ചയായിട്ട് ചെയ്തുകൊണ്ടേ ഇരിക്കുക. 100 ദിവസം കഴിഞ്ഞ് 101 ദിവസം ഇത് നിങ്ങളുടെ ശീലങ്ങളിലേക്ക് എത്താം.

ആരോഗ്യത്തിന് ഗുണകരമാകാൻ മുട്ട ഈ രീതിയിൽ കഴിക്കാം... Read More
ഹെൽത്ത് ടിപ്സുകൾ ദിവസവും ലഭിക്കുവാൻ ഈ പോർട്ടൽ ഫോളോ ചെയ്യുക
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.