Sections

ജീവിത വിജയത്തിനായി നെഗറ്റീവ് വികാരങ്ങളെ എങ്ങനെ ഒഴിവാക്കാം?

Sunday, Oct 01, 2023
Reported By Soumya

വികാരങ്ങളെ നിയന്ത്രിക്കുക. വികാരങ്ങളാണ് പലപ്പോഴും നിങ്ങളുടെ ലക്ഷ്യങ്ങളെ തടസ്സപ്പെടുത്തുന്നത്. ഉദാഹരണമായി നിങ്ങൾ ഒരു ബോഡിബിൽഡർ ആവാൻ ആഗ്രഹിക്കുന്ന ആളാണ്, പക്ഷേ രാവിലെ എണീറ്റ് പ്രാക്ടീസ് ചെയ്യേണ്ട സമയത്ത് ചിലപ്പോൾ നിങ്ങളുടെ വികാരങ്ങൾ തടസ്സപ്പെടുത്താറുണ്ട്. രാവിലെ എണീക്കാൻ ശ്രമിക്കുന്ന സമയത്ത് തണുപ്പോ അല്ലെങ്കിൽ സുഖകരമായ കാലാവസ്ഥയും നിങ്ങളെ വീണ്ടും കിടന്നുറങ്ങാൻ പ്രേരിപ്പിക്കുന്നു. ഇങ്ങനെ വികാരങ്ങളിൽ അടിമപ്പെട്ടാൽ നിങ്ങൾക്ക് ഒരിക്കലും നല്ല ഒരു ബോഡി ബിൽഡർ ആവാൻ സാധിക്കില്ല. ഇത് എല്ലാ കാര്യങ്ങളിലും ബാധകമാണ്. പഠിക്കാൻ ആഗ്രഹിക്കുന്ന വിദ്യാർത്ഥികളെ കളിയിലും മറ്റ് കാര്യങ്ങളിലും ശ്രദ്ധ തിരിയുന്നത് കൊണ്ട് തന്നെ മറ്റ് വികാരങ്ങളിൽ അടിമപ്പെട്ട് നിങ്ങളുടെ ലക്ഷ്യം നേടാൻ കഴിയാത്തതായി മാറുന്നു. ജീവിതത്തിൽ വികാരങ്ങൾ നിങ്ങളെ ബുദ്ധിമുട്ടിലാക്കുന്നു. ഈ തരത്തിൽ നെഗറ്റീവ് വികാരങ്ങളെ എങ്ങനെ ഒഴിവാക്കാം എന്നതിനെക്കുറിച്ചാണ് ഇന്ന് ഇവിടെ പരിശോധിക്കുന്നത്.

  • നിങ്ങൾ എപ്പോഴും ചിന്തിക്കേണ്ട കാര്യം നിങ്ങൾ വികാരങ്ങളുടെ നിയന്ത്രണത്തിൽ ആകാൻ പാടില്ല നിങ്ങളുടെ നിയന്ത്രണത്തിലാണ് വികാരങ്ങൾ വരേണ്ടത്. എന്തെങ്കിലും പ്രശ്നമുണ്ടായാൽ ആവേശഭരിതരായക്ഷോഭിച്ചുകൊണ്ട് പ്രശ്നങ്ങളിലേക്ക് ഇറങ്ങരുത്. നിങ്ങളുടെ നിയന്ത്രണത്തിൽ വസ്തുതാപരമായ കാര്യങ്ങൾ പ്രവർത്തിക്കുന്നതിനു വേണ്ടി ശ്രമിക്കുക.
  • നിങ്ങളുടെ വികാരങ്ങളെ കീഴ്പ്പെടുത്താൻ ഏറ്റവും നല്ല മാർഗമാണ് യുക്തി. ഒരു പ്രശ്നം ഉണ്ടാകുന്ന സമയത്ത് ഇത് എനിക്ക് നല്ലതാണോ, എന്നെ നശിപ്പിക്കാൻ സാധ്യതയുണ്ടോ എന്നുള്ള തരത്തിലുള്ള ചോദ്യങ്ങൾ യുക്തി ഉപയോഗിച്ച് നിങ്ങൾ സ്വയം ചോദിക്കുക.
  • നിരന്തരം ഇങ്ങനെ വികാരങ്ങളിൽ അടിമപ്പെടുന്ന സമയത്ത് ദേഷ്യമോ, അസൂയയോ പോലുള്ള നെഗറ്റീവ് വികാരങ്ങൾ ഉണ്ടാകുമ്പോൾ അത് തനിക്ക് നല്ലതാണോ സമൂഹത്തിന് നല്ലതാണോ എന്ന ചോദ്യങ്ങൾ യുക്തി പൂർവ്വം ചോദിക്കുക.
  • ഈ വികാരങ്ങൾ തനിക്ക് പഴയ കാലങ്ങളിൽ പ്രശ്നമുണ്ടാക്കിയിട്ടുണ്ടോ എന്ന് ചിന്തിക്കുക. ചിലപ്പോൾ ഇങ്ങനെയുള്ള ദേഷ്യങ്ങൾ അല്ലെങ്കിൽ അസൂയ, കോപം ഏത് നെഗറ്റീവ് വികാരമായാലും അത് നിങ്ങളെ ജീവിതത്തിൽ പുറകോട്ട് അടിച്ചിട്ടുണ്ടാകും. ആ കാര്യങ്ങൾ ശ്രദ്ധിക്കുക. നിങ്ങളെ നശിപ്പിച്ച ആ വികാരങ്ങൾ വീണ്ടും സംഭവിക്കുമ്പോൾ ആവർത്തിക്കാതിരിക്കാൻ വേണ്ടി അതേ സന്ദർഭം ഉണ്ടാകുന്ന സമയത്ത് ചിന്തിക്കുക. തുടർന്ന് പ്രവർത്തിക്കാതെ ഇരിക്കുക.
  • ശ്വസന പ്രക്രിയയിലൂടെ വികാരങ്ങളെ നിയന്ത്രിക്കാൻ കഴിയും. വികാരങ്ങൾ നിങ്ങളെ കീഴ്പ്പെടുത്തുമെന്ന് തോന്നുന്ന സമയത്ത് ശ്വാസത്തിൽ മാത്രം ശ്രദ്ധിച്ച് ഇരുന്നാൽ ഒരു പരിധി വരെ വികാരങ്ങളെ നിയന്ത്രിക്കാൻ സാധിക്കും. ഇത് ഒരു മികച്ച എക്സർസൈസാണ്. പല പ്രമുഖരായ ആളുകളും വികാരങ്ങളെ നിയന്ത്രിക്കുന്നത് ഇത് വഴിയാണ്. നെഗറ്റീവ് വികാരങ്ങൾ ഉണ്ടാകുന്ന സമയത്ത് ശ്വാസഗതി ശ്രദ്ധിച്ചു കൊണ്ട് വികാരങ്ങളെ നിയന്ത്രിക്കാൻ കഴിയും.
  • ദേഷ്യം വന്നിരിക്കുന്ന സമയത്ത് റിവേഴ്സ് ആയി എണ്ണുന്നത് നിങ്ങളുടെ വികാരങ്ങളെ നിയന്ത്രിക്കുവാൻ സഹായിക്കും.
  • ഏതൊരു കാര്യവും ചിന്തിച്ചു മാത്രം മറുപടി പറയുക. ഒരാൾ ഒരു കാര്യം പറയുമ്പോൾ ഉടനെ മറുപടി പറയുന്നതിന് പകരം അല്പസമയം ആലോചിച്ചിട്ട് ഈ മറുപടി നല്ലതായിരിക്കുമോ എന്ന് ആലോചിക്കുക. അതിനുശേഷം മാത്രം മറുപടി പറയുക.
  • എപ്പോഴും പുഞ്ചിരിയോടുകൂടി സംസാരിക്കാൻ ശ്രമിക്കുക. പുഞ്ചിരിയോട് കൂടി സംസാരിക്കുന്ന സമയത്ത് നെഗറ്റീവ് വികാരങ്ങൾ നിങ്ങളിൽ നിന്ന് ഒഴിഞ്ഞു നിൽക്കുന്നതായി മനസ്സിലാകും. ഒരാൾ മോശമായി ഇടപെടുന്ന സമയത്ത് പുഞ്ചിരിയോട് കൂടിയുള്ള നിങ്ങളുടെ ഇടപെടൽ ആ സംഭവത്തെ മൃദുവാക്കാൻ സഹായിക്കാറുണ്ട്.
  • ഏതൊരാൾക്കും സ്വയം നിയന്ത്രിക്കാനുള്ള കഴിവുണ്ടെന്ന് മനസ്സിലാക്കുക. പലരും പറയാറുണ്ട് ഞാൻ ഇങ്ങനെ ആയിപ്പോയി എനിക്ക് വികാരങ്ങളെ നിയന്ത്രിക്കാൻ കഴിയില്ല എന്നൊക്കെ. പക്ഷേ അത് അങ്ങനെയല്ല ഏതൊരു വ്യക്തിക്കും സ്വയം തീരുമാനിച്ചാൽ വികാരങ്ങളെ നിയന്ത്രിക്കാൻ കഴിയും. ഇത് എല്ലാവർക്കും സാധ്യമാകുന്ന കാര്യമാണ്. പരിഭ്രാന്തിയിൽ സൃഷ്ടിപരമായ ഒരു കാര്യവും സംഭവിക്കുന്നില്ല എന്ന് മനസ്സിലാക്കുക.

ലോക്കൽ എക്കോണമി എന്ന ഈ ന്യൂസ് പോർട്ടൽ ജനങ്ങളെ ലോക്കൽ ടു ഗ്ലോബൽ എന്ന നിലയിൽ ഉയർത്തുക എന്നതാണ് ലക്ഷ്യമാക്കുന്നത്. ഈ പോർട്ടലിൽ രാവിലെ പോസിറ്റീവ് വാർത്തകൾ മാത്രമാണ് പോസ്റ്റ് ചെയ്യുന്നത്. രാവിലെ നെഗറ്റീവ് വാർത്ത കേൾക്കാതെ പോസിറ്റീവ് വാർത്തകൾ മാത്രം വായിക്കാൻ ആഗ്രഹിക്കുന്ന ആൾക്കാർ ഈ പോർട്ടൽ സബ്സ്ക്രൈബ് ചെയ്യുക, ഫോളോ ചെയ്യുക.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.