- Trending Now:
ഇന്നത്തെ കാലഘട്ടത്തിൽ ജംഗ്ഫുട്ട്സ്, ചോക്ലേറ്റ്, ഐസ്ക്രീം, പാക്കറ്റ് ഫുഡ്, ഇതൊക്കെയാണ് കുട്ടികൾ മുതൽ മുതിർന്ന ആൾക്കാർ ഭക്ഷിക്കാൻ ഇഷ്ടപ്പെടുന്നത്.
ഇതൊക്കെ താൽക്കാലികമായി നമുക്ക് സന്തോഷം തരുമെങ്കിലും ചിലപ്പോൾ ജീവിതകാലം മുഴുവൻ നമ്മൾ അനുഭവിക്കേണ്ടിവരുന്ന അസുഖങ്ങൾക്ക് വഴിവെയ്ക്കും. ഉദാഹരണം ഷുഗർ, കൊളസ്ട്രോൾ, പൊണ്ണത്തടി അതുപോലെയുള്ള ജീവിതശൈലി രോഗങ്ങൾ്. ഇന്ന് ടീനേജ് കാലം മുതൽ സ്ത്രീകൾ അനുഭവിക്കുന്ന ഒരു ബുദ്ധിമുട്ടാണ് പിസിഒഡി, ഇത് ഒരു ജീവിതശൈലി രോഗമാണ്. കുട്ടികളിൽ മടി, ഹൈപ്പർ ആക്ടീവ് തുടങ്ങിയവയ്ക്ക് വഴിവയ്ക്കുന്നതിൽ ഫാസ്റ്റ് ഫുഡിന്റെയും, ചോക്ലേറ്റ് മുതലായവയുടെയും അമിതമായ ഉപയോഗം കാരണമാകാറുണ്ട്. ഇത്തരം ആഹാരങ്ങൾ ഒഴിവാക്കി നമുക്ക് എങ്ങനെ നല്ല ഒരു ജീവിതശൈലി കൊണ്ടുവരാം എന്ന് നോക്കാം.
അമിതമായ മദ്യപാനവും പുകവലിയും നിങ്ങളുടെ ആരോഗ്യത്തിന് ശക്തമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കും. മദ്യപാനവും പുകവലിയും ക്യാൻസർ, ഹൃദയാഘാതം, ഉയർന്ന രക്തസമ്മർദ്ദം, മറ്റുവിട്ടു മാറാത്ത രോഗങ്ങൾ, എന്നിവ ഉണ്ടാക്കുന്നു. മദ്യത്തിന്റെ ഉപയോഗം അമിതവണ്ണം, അപകടങ്ങൾ, അക്രമം, മാനസിക സമ്മർദ്ദം എന്നിവയിലേക്ക് നയിക്കാം. ആരോഗ്യമുള്ള ഒരു ശരീരമാണ് നിങ്ങൾ ആഗ്രഹിക്കുന്നതെങ്കിൽ മദ്യപാനവും പുകവലിയും കുറയ്ക്കുകയും തുടർച്ചയായി പരിശ്രമത്തിലൂടെ ഇത് പൂർണ്ണമായി നിർത്താനും ശ്രമിക്കണം.
പ്രഭാത ഭക്ഷണം ഒഴിവാക്കേണ്ട ഒന്നാണോ?... Read More
ഓരോരുത്തരും തങ്ങളുടെ ഭാരത്തിനനുസൃതമായാണ് വെള്ളം കുടിക്കേണ്ടത്. മനുഷ്യശരീരത്തിൽ ഏറ്റവും കൂടുതൽ ഉള്ളത് ജലമാണ്. നമ്മുടെ സുപ്രധാനമായ അവയവങ്ങളുടെ സുഗമമായ പ്രവർത്തനത്തിന് വെള്ളം അത്യാവശ്യമാണ്. അതിനാൽ അവയുടെ പ്രവർത്തനങ്ങൾക്ക് സഹായകമാകുന്നതിന് വേണ്ടി ദിവസവും ധാരാളം വെള്ളം കുടിക്കുക. നിങ്ങളുടെ മൂത്രത്തിന്റെ കടും മഞ്ഞനിറം ജലാംശത്തിന്റെ കുറവിനെയാണ് സൂചിപ്പിക്കുന്നത്. എപ്പോഴും ശുദ്ധവും സുരക്ഷിതവുമായ വെള്ളം കുടിക്കാൻ ശ്രദ്ധിക്കണം.
ഓഫീസുകളിലും മാളുകളിലുമൊക്കെ എസ്കലേറ്ററിനു പകരം സ്റ്റെപ്പ്സ് ഉപയോഗിക്കുക. ജോലികൾക്കിടയിൽ ഇടവേളകൾ എടുത്ത് ചെറുതായി ഒന്ന് നടക്കുകയോ മറ്റ് ശാരീരിക പ്രവർത്തനങ്ങളോ ചെയ്യുക. ഇത് വയറ്റിൽ കൊഴുപ്പ് അടിയുന്നത് തടയും.
ആരോഗ്യകരമായ ജീവിതശൈലി നയിക്കാൻ ഏറ്റവും നല്ല മാർഗ്ഗം നെഗറ്റീവ് ചിന്താഗതി ഒഴിവാക്കുക. എപ്പോഴും പോസിറ്റീവ് ചിന്താഗതിയും പോസിറ്റീവ് ആൾക്കാരുമായി കൂട്ടുകൂടുക മനസ്സിനെ ആശങ്കകളിൽ നിന്നകറ്റുന്ന ഹോബികൾ ചെയ്യുക.
ഇത്തരം ആരോഗ്യകരമായ ശീലങ്ങൾ പിന്തുടരുന്നതിലൂടെ നിങ്ങൾക്ക് ആരോഗ്യകരമായ ഒരു ജീവിതശൈലി ഉണ്ടാക്കിയെടുക്കാൻ സാധിക്കും. നാം എപ്പോഴും ഓർക്കണം ആരോഗ്യകരമായ ജീവിതശൈലി ഒരു ആഡംബരമല്ല ഇത് നമ്മുടെ ഭാവി ജീവിതത്തിലേക്കുള്ള നിക്ഷേപമാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.