Sections

ചുറ്റുപാടുമുള്ള നെഗറ്റീവ് സ്വാധീനത്തിൽപെടാതെ എങ്ങനെ ജീവിത വിജയം കൈവരിക്കാം

Saturday, Oct 28, 2023
Reported By Soumya
Negative Infuences

ഒരാളുടെ ചുറ്റുപാടും അവരുടെ ജീവിതവിജയവുമായി വളരെ ബന്ധമുണ്ട്. നിങ്ങളുടെ ചുറ്റുപാടുകൾ മനോഹരമാണെങ്കിൽ നിങ്ങളുടെ ജീവിതവും മനോഹരമായിരിക്കും. കുറ്റം പറയുന്ന ടോക് സിക് ആയിട്ടുള്ള, നിരവധി പ്രശ് നങ്ങൾ ഉണ്ടാക്കി കൊണ്ടിരിക്കുന്ന, ശബ്ദ കോലാഹലങ്ങൾ ഉള്ള സമൂഹത്തിലാണ് നിങ്ങൾ ജീവിക്കുന്നതെങ്കിൽ നിങ്ങൾ അതിനനുസരിച്ച് മാറുമെന്ന് കാര്യത്തിൽ യാതൊരുവിധ സംശയവുമില്ല. എന്നാൽ മനോഹരമായ ചുറ്റുപാട്, നിങ്ങളുമായി ഇടപെടുന്ന ആൾക്കാർ, സുഹൃത്തുക്കൾ, ബന്ധുക്കൾ, സഹപ്രവർത്തകർ എന്നിവരെല്ലാവരും മികച്ച നിലവാരമുള്ളവരാണെങ്കിൽ നിങ്ങളും ആ തലത്തിലേക്ക് ഉയരും. എന്നാൽ ഈ പരിസ്ഥിതി ചുറ്റും ഉണ്ടാകണമെന്ന് നമുക്ക് എപ്പോഴും ശഠിക്കാൻ കഴിയില്ല. പലപ്പോഴും ടോക് സിക് ആയിട്ടുള്ളതോ പ്രശ് നങ്ങൾ നിറഞ്ഞതോ ആയ ആളുകൾ ആകും നിങ്ങൾക്ക് ചുറ്റും ഉണ്ടാവുക. അതുകൊണ്ട് തന്നെ ഇതിനെതിരെ എന്തൊക്കെ മുൻകരുതൽ നിങ്ങൾ എടുക്കണം അതിനെ കുറിച്ചാണ് ഇന്ന് നോക്കുന്നത്.

ബോധവാന്മാരാക്കുക

നിങ്ങളുടെ ചുറ്റുപാടുകളെ കുറിച്ച് എപ്പോഴും ബോധവാന്മാരായിരിക്കുക. നിങ്ങൾ ഭക്ഷണം കഴിച്ച് ശരീരം സൂക്ഷിക്കുന്നത് പോലെ തന്നെ മനസ്സിന്റെ ഭക്ഷണം നിർമിക്കേണ്ടത് നിങ്ങളുടെ ചുറ്റുപാടുമുള്ള ചിന്തകളിൽ നിന്നാണ് എന്ന് മനസ്സിലാക്കുക.

ചുറ്റുപാട് മാറ്റുക

നിങ്ങളുടെ ചുറ്റുപാടിനെ നിങ്ങൾക്ക് അനുയോജ്യമായ രീതിയിലേക്ക് മാറ്റുക. അടിച്ചൊതുക്കുന്ന ഘടകങ്ങളെയും, നിഷേധാത്മക സ്വഭാവക്കാരെയും, നിങ്ങൾക്ക് സാധ്യമല്ല എന്ന് പറയുന്നവരുമായ ആളുകൾ എന്നിവർ നിങ്ങളെ പരാജയത്തെക്കുറിച്ച് ചിന്തിക്കുന്ന ഒരാളാക്കി മാറ്റാൻ അനുവദിക്കാതിരിക്കുക.

തീരുമാനമെടുക്കാനുള്ള കഴിവ്

ചെറുതായി ചിന്തിക്കുന്നവരും അസൂയാലുക്കളും നിങ്ങൾക്ക് എപ്പോഴും വീഴ്ച സംഭവിക്കണമെന്ന് ആഗ്രഹിക്കുന്നവരാണ്. അവർക്ക് ആ സംതൃപ്തി ഉണ്ടാകുന്നതിന് വേണ്ടി നിങ്ങൾ നിന്നു കൊടുക്കരുത്. അത്തരം സുഹൃത്തുക്കളെ ഒഴിവാക്കാനുള്ള തീരുമാനമെടുക്കുക.

ഉപദേശങ്ങൾ സ്വീകരിക്കുക

വിജയികളായവരിൽ നിന്നും ഉപദേശങ്ങൾ സ്വീകരിക്കുക. നിങ്ങൾക്ക് ചുറ്റും അത്തരത്തിലുള്ള ആളുകളെ ബോധപൂർവ്വം ഉണ്ടാക്കുക. നിങ്ങളുടെ ഭാവി വളരെ പ്രധാനപ്പെട്ടതാണ്. സൗജന്യ ഉപദേശകരുടെയും, പരാജയപ്പെട്ടവരുടെയും ഉപദേശങ്ങൾ കേട്ട് നിങ്ങൾ സ്വയം കുഴിയിൽ ചാടരുത്.

മാനസിക വെളിച്ചം നേടുക

മാനസിക വെളിച്ചം നേടുക എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് അറിവ് നേടുക എന്നതാണ്. അതിനുവേണ്ടി എപ്പോഴും പഠിക്കാൻ വേണ്ടി സ്വയം തയ്യാറാകണം. പുതിയ ആളുകളെ പരിചയപ്പെടുകയും ആവേശകരമായ കാര്യങ്ങൾ ചെയ്യാൻ വേണ്ടി തയ്യാറാവുകയും ചെയ്യുക. അതുപോലെതന്നെ ചുറ്റുപാടുകളിൽ നിന്നും വ്യത്യസ്തമായി ചിന്തിക്കാൻ വേണ്ടി ശ്രമിക്കുക. ഗോസിപ്പുകൾ, മറ്റുള്ളവരെ കുറിച്ചുള്ള കുറ്റങ്ങൾ,നെഗറ്റീവായ കാര്യങ്ങൾ എന്നിവയിൽ നിന്നും മാറിനിന്ന് കൊണ്ട് പോസിറ്റീവായ കാര്യങ്ങൾക്ക് വേണ്ടി മാത്രം നിൽക്കുക.

വ്യത്യസ്തത പുലർത്തുക

എപ്പോഴും എന്തെങ്കിലും വ്യത്യസ്തമായി ചെയ്യാൻ തയ്യാറാവുക. മറ്റുള്ളവരിൽ നിന്നും വ്യത്യസ്തരായി നിങ്ങളുടെ ലക്ഷ്യം എന്താണെന്ന് മനസ്സിലാക്കി അതിനു വേണ്ടി പ്രവർത്തിക്കാൻ ശ്രമിക്കുക.

ഇത്രയും കാര്യങ്ങൾ ശ്രദ്ധിക്കുകയാണെങ്കിൽ ചുറ്റുപാടിൽ നിന്ന് ഉണ്ടാകുന്ന പ്രശ് നങ്ങളിൽ നിന്നും വ്യത്യസ്തരായി പ്രവർത്തിക്കാൻ നിങ്ങൾക്ക് സാധിക്കും.



ലോക്കൽ എക്കോണമി എന്ന ഈ ന്യൂസ് പോർട്ടൽ ജനങ്ങളെ ലോക്കൽ ടു ഗ്ലോബൽ എന്ന നിലയിൽ ഉയർത്തുക എന്നതാണ് ലക്ഷ്യമാക്കുന്നത്. ഈ പോർട്ടലിൽ രാവിലെ പോസിറ്റീവ് വാർത്തകൾ മാത്രമാണ് പോസ്റ്റ് ചെയ്യുന്നത്. രാവിലെ നെഗറ്റീവ് വാർത്ത കേൾക്കാതെ പോസിറ്റീവ് വാർത്തകൾ മാത്രം വായിക്കാൻ ആഗ്രഹിക്കുന്ന ആൾക്കാർ ഈ പോർട്ടൽ സബ്സ്ക്രൈബ് ചെയ്യുക, ഫോളോ ചെയ്യുക.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.