- Trending Now:
കമ്പനികള്‍ക്കു പണത്തിനു ആവശ്യം വരുമ്പോള്‍ ലോണ്‍ എടുക്കുകയോ അല്ലെങ്കില്‍ ബോണ്ടുകള്‍ പോലുള്ള മറ്റു മാര്‍ഗ്ഗങ്ങളില്‍ കൂടെയോ പണം ഉണ്ടാക്കാം. പക്ഷേ ഇവ തിരിച്ചടയ്ക്കണം. പിന്നെ പലിശയും കൊടുക്കണം. എന്നാല്‍ കമ്പനിയില്‍ താല്പര്യവും വിശ്വാസവും ഉള്ള ആളുകള്‍ ഉണ്ടെങ്കില്‍ അവര്‍ക്കു കമ്പനിയുടെ ഒരു ചെറിയ ഓഹരി വിറ്റു പണം ഉണ്ടാക്കാം. ഇങ്ങനെ ബിസിനസ്സ് വളര്‍ത്തുന്നതിന് അല്ലെങ്കില്‍ പുതിയ പ്രോജക്ടുകള്‍ നടത്തുന്നതിന് മൂലധനം ഉയര്‍ത്താന്‍ കമ്പനികള്‍ ഓഹരികള്‍ വിതരണം ചെയ്യുന്നു.
കമ്പനികള്‍ വിതരണം ചെയ്യുന്ന ഓഹരികള്‍ വാങ്ങുന്നവരാണ് ഓഹരി ഉടമകള്‍. ഓഹരി ഉടമകള്‍ കമ്പനിയുടെ ആസ്തികളുടെ ഉടമകള്‍ അല്ല. കമ്പനിയുടെ സ്വത്തും കടവും കമ്പനിയുടെ ആണ്. ഓഹരി ഉടമയ്ക്ക് പണത്തിനാവശ്യം വന്നാല്‍ കമ്പനിയുടെ സ്വത്തു വില്‍ക്കാന്‍ പറ്റില്ല. സ്വന്തം കൈയില്‍ ഉള്ള ഓഹരി മാത്രമേ വില്‍ക്കാന്‍ പറ്റൂ. അതു പോലെ കമ്പനിയുടെ കടങ്ങള്‍ തീര്‍ക്കാന്‍ കോടതി കമ്പനിയുടെ സ്വത്തുക്കള്‍ വില്‍ക്കാന്‍ ഉത്തരവിട്ടാല്‍ കമ്പനിയുടെ സ്വത്തുക്കള്‍ മാത്രമേ വില്‍ക്കാന്‍ പറ്റൂ. ഓഹരി ഉടമകളുടെ സ്വത്തില്‍ കൈവെക്കാന്‍ പറ്റില്ല.
സ്വര്‍ണ എക്സ്ചേഞ്ച് സംവിധാനവുമായി സെബി; ഇനി ഓഹരി പോലെ തന്നെ
... Read More
ഓഹരി ഉടമകള്‍ക്ക് ഷെയര്‍ഹോള്‍ഡര്‍ മീറ്റിങ്ങുകളില്‍ വോട്ടുചെയ്യാനും ഡിവിഡന്റുകള്‍ (കമ്പനിയുടെ ലാഭം) വിതരണം ചെയ്യുമ്പോള്‍ അവ സ്വീകരിക്കുവാനും, ഓഹരികള്‍ മറ്റൊരാള്‍ക്ക് വില്‍ക്കുന്നതിനുമുള്ള അവകാശം ഉണ്ട് .ലോകത്തിലേറ്റവും അധികം ഓഹരി നിക്ഷേപം നടത്തിയിട്ടുള്ളത് വാറന്‍ ബഫറ്റ് ആണ്.ലോകത്തിലെ ഏറ്റവും മികച്ച നിക്ഷേപകന്‍ എന്നാണ് ശതകോടീശ്വരനായ ബഫറ്റ് അറിയപ്പെടുന്നത് തന്നെ.ഓഹരി നിക്ഷേപത്തില്‍ ഇത്രയേറെ ശ്രദ്ധാലുവായി കരുക്കള്‍ നീക്കുന്ന ആള്‍ ഉണ്ടാകില്ലെന്ന് ഈ മേഖലയിലുള്ളവര്‍ ഒരെ സ്വരത്തില്‍ പറയുന്നു.
അംബാനിയ്ക്ക് മുകളില്‍ കുതിച്ച് അദാനി; ഓഹരി വിപണിയില്‍ വന്‍കുതിപ്പ്
... Read More
ബെര്‍ക്ക് ഷെയര്‍ ഹതാവേ സിഇഒ ആയിരുന്ന ബഫറ്റ് വളരെ ചെറുപ്പത്തിലെ ഓഹരിവിപണിയുടെ സാധ്യതകള്‍ മനസിലാക്കി നിക്ഷേപിച്ചു തുടങ്ങിയ വ്യക്തിയാണ്.ബഫറ്റിന്റെ ജീവിത ചരിത്രം പരിശോധിച്ചാല്‍ അദ്ദേഹം കുട്ടിക്കാലത്ത് അതയാത് 11-ാം വയസിലാണ് ആദ്യ ഓഹരി നിക്ഷേപം നടത്തുന്നത്.അന്ന് ബഫറ്റ് 38 ഡോളറിന് വാങ്ങിയ സിറ്റി സര്‍വീസസ് ഓഹരികള്‍ 5 ഡോളര്‍ ലാഭത്തിന് ആണ് വില്‍ക്കുന്നത്.കൊളംബിയ ബിസിനസ് സ്‌കൂളില്‍ നിന്ന് പഠനം പൂര്‍ത്തിയാക്കിയ ബഫറ്റ് അക്കാലത്ത് ഏറ്റവും വിലയേറിയ നിക്ഷേപങ്ങള്‍ നടത്തിയിരുന്ന ബെഞ്ചമിന്‍ ഗ്രഹാമിന്റെ കീഴില്‍ ആണ് പഠിക്കുന്നത്.ഗ്രഹാമിന്റെ ഉപദേശങ്ങള്‍ സ്വീകരിച്ച് വളര്‍ന്ന ബഫറ്റ് സ്വന്തം സംരംഭം ഓഹരിമേഖലയിലെ കെട്ടിയുയര്‍ത്തും മുന്‍പ് തന്നെ ആ രംഗത്ത് സജീവസാന്നിധ്യം അറിയിച്ചിരുന്നു.
ഇന്ന് ഓഹരി വിപണി തുറക്കുന്നതിന് മുമ്പ് അറിഞ്ഞിരിക്കേണ്ട പ്രധാന കാര്യങ്ങള്‍... Read More
1969ല്‍ ആണ് ബഫറ്റ് ടെക്സ്‌റ്റൈല്‍ കമ്പനിയായ ബെര്‍ക്ക്ഷെയര്‍ ഹതാവേ വാങ്ങുന്നത്.അദ്ദേഹം പിന്നീട് അത് വലിയൊരു ഹോള്‍ഡിംഗ് കമ്പനിയായി വികസിപ്പിച്ചു.കൊക്കക്കോള,അമേരിക്കന്‍ എക്സ്പ്രസ്,ഡയറി ക്വീന്‍,ജനറല്‍മോട്ടോഴ്സ് അടക്കം ലോക പ്രശസ്ത സ്ഥാപനങ്ങളുടെ എല്ലാം ഓഹരികള്‍ ബഫറ്റിന്റെ കൈവശം ഉണ്ട്.സ്വകാര്യ കമ്പനികളിലെ ഓഹരി നിക്ഷേപം മാത്രമല്ല ബാങ്ക് ഓഫ് അമേരിക്ക, അമേരിക്കന്‍ എസ്‌ക്പ്രസ് തുടങ്ങിയ വന്‍കിട പൊതു കമ്പനിളില്‍ ന്യൂനപക്ഷ ഉടമസ്ഥത നല്‍കുന്ന ഓഹരി പങ്കാളിത്തവും ബെര്‍ക്ക് ഷെയര്‍ ഹതാവയുടെ പേരിലുണ്ട്. ഇതും വാറന്‍ ബഫറ്റിന്റെ സമ്പത്ത് വര്‍ധിപ്പിച്ചു.
അവസാന നിമിഷം താഴേക്ക് ; അപ്രതീക്ഷിത കുലുക്കത്തിൽ ഓഹരി വിപണി ... Read More
ബെര്‍ക്ക്‌ഷെയറിലെ കരിയറിന്റെ ആദ്യഘട്ടത്തില്‍ ദീര്‍ഘകാലത്തില്‍ നേട്ടം തരുന്ന ഓഹരികളിലാണ് ബഫറ്റ് പണം മുടക്കിയിരുന്നത്. പിന്നീട് വിവിധ മേഖലകളില്‍ നിക്ഷേപം നടത്തി.ഇന്ന് 10110 കോടി യുഎസ് ഡോളറിന്റെ ആസ്തിയുണ്ട് ബഫറ്റിന്.മറ്റുള്ളവര്‍ ഭയന്ന് നില്‍ക്കുമ്പോള്‍ അത്യാഗ്രഹിയാകുക.ബഫറ്റിന്റെ ഈ വാക്കുകള്‍ ഓഹരി വിപണിയിലെ നിക്ഷേപകരുടെ മന്ത്രമാണെന്ന് വേണമെങ്കില്‍ പറയാം.കരുതലോടെ മുന്നോട്ട് പോയാല്‍ നിക്ഷേപകര്‍ക്ക് നേട്ടം കൊയ്യാവുന്ന മേഖല തന്നെയാണ് ഓഹരി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.