- Trending Now:
വനിതകള്‍ക്ക് വരുമാനം നേടാന്‍ സുരക്ഷിതമായ നിക്ഷേപം ആധാര്‍ശില സ്കീം
... Read More
ഒരു കൂട്ടം ആളുകള്‍ അഥവാ നിക്ഷേപകരില്‍ നിന്ന് സമാഹരിക്കുന്ന പണം ഒന്നായി ചേര്‍ത്ത് രൂപീകരിക്കുന്നതാണ് ഒരു മ്യൂച്വല്‍ ഫണ്ട്. ഒരു പ്രൊഫഷണല്‍ ഫണ്ട് മാനേജര്‍ ആയിരിക്കും ഈ ഫണ്ട് മാനേജ് ചെയ്യുന്നത്.ഇത്തരത്തില്‍ പണം നിക്ഷേപിക്കുന്നവര്‍ക്കെല്ലാം പൊതുവായ നിക്ഷേപ ലക്ഷ്യങ്ങള്‍ ഉണ്ടാകും.
സ്റ്റാര്‍ട്ടപ്പ് ഡ്രോണിനും ധോണിയുടെ നിക്ഷേപം; നിക്ഷേപ തുക രഹസ്യം ?
... Read More
പ്രൊഫഷണല്‍ ഫണ്ട് മാനേജര്‍ ഈ പണം ഇക്വിറ്റികളിലും ബോണ്ടുകളിലും മണി മാര്‍ക്കറ്റ് ഇന്‍സ്ട്രുമെന്റുകളിലും അല്ലെങ്കില്‍ മറ്റു സെക്യൂരിറ്റികളിലും നിക്ഷേപിക്കും. ഓരോ നിക്ഷേപകനും യൂണിറ്റുകള്‍ നല്‍കും. ഫണ്ടിന്റെ ഹോള്‍ഡിങ്ങുകളുടെ ഒരു ഭാഗമാണ് യൂണിറ്റുകള്‍ എന്ന് പറയുന്നത്. ഈ കൂട്ടായ നിക്ഷേപത്തില്‍ നിന്ന് ലഭിക്കുന്ന വരുമാനം അല്ലെങ്കില്‍ ലാഭം സ്‌കീമിന്റെ നെറ്റ് അസെറ്റ് വാല്യു ആയി കണക്കാക്കിക്കൊണ്ട് നിശ്ചിത ചെലവുകള്‍ കിഴിച്ച ശേഷം നിക്ഷേപകര്‍ക്ക് ആനുപാതികമായി വിതരണം ചെയ്യും.ലളിതമായ പറഞ്ഞാല്‍, സാധാരണക്കാര്‍ക്ക് ഏറ്റവും അനുയോജ്യമായ നിക്ഷേപ ഓപ്ഷനുകളില്‍ ഒന്നാണ് മ്യൂച്വല്‍ ഫണ്ട്. ഒരു മ്യൂച്വല്‍ ഫണ്ട് സ്‌കീമില്‍ നിക്ഷേപം ആരംഭിക്കാന്‍ നിരവധി മാര്‍ഗങ്ങളുണ്ട്.
സാധാരണക്കാരന്റെ സമ്പാദ്യ സ്വപ്നങ്ങള്‍ക്ക് റെക്കറിംഗ് നിക്ഷേപം മികച്ച വഴി ?
... Read More
ഉചിതമായി പൂരിപ്പിച്ച അപേക്ഷാ ഫോം ഒരു ചെക്ക് അല്ലെങ്കില്‍ ബാങ്ക് ഡ്രാഫ്റ്റ് സഹിതം ബ്രാഞ്ച് ഓഫീസിലോ മ്യൂച്വല്‍ ഫണ്ടുകളുടെ നിര്‍ദ്ദിഷ്ട നിക്ഷേപ സേവന കേന്ദ്രങ്ങളിലോ ബന്ധപ്പെട്ട മ്യൂച്വല്‍ ഫണ്ടുകളുടെ രജിസ്ട്രാര്‍ക്കോ ട്രാന്‍സ്ഫര്‍ ഏജന്റുമാര്‍ക്കോ സമര്‍പ്പിച്ചു കൊണ്ട് ഒരാള്‍ക്ക് മ്യൂച്വല്‍ ഫണ്ടുകളില്‍ നിക്ഷേപിക്കാം.അതിനു പുറമേ, ബന്ധപ്പെട്ട മ്യൂച്വല്‍ ഫണ്ടുകളുടെ വെബ്സൈറ്റിലൂടെ ഓണ്‍ലൈനിലും നിക്ഷേപിക്കാന്‍ കഴിയും.ഒരു മ്യൂച്വല്‍ ഫണ്ട് ഡിസ്ട്രിബ്യൂട്ടര്‍ എന്നത് ഒരു വ്യക്തിയാകാം അല്ലെങ്കില്‍ ബാങ്ക്, ബ്രോക്കറിങ്ങ് ഹൗസ് ഒക്കെ ആകാം.ഈ കാലഘട്ടത്തില്‍ സുരക്ഷിതമായ നിക്ഷേപം ഉറപ്പാക്കാന്‍ ആവശ്യമായ എല്ലാ മാര്‍ഗ്ഗങ്ങളും ഉള്ളതിനാല്‍, ഓണ്‍ലൈനിലും നിക്ഷേപിക്കാവുന്നതാണ്. മാത്രമല്ല, അത് കൂടുതല്‍ സൗകര്യപ്രദവും ലളിതവുമാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.