Sections

2023 ഏഷ്യാ റോഡ് റേസിങ് ചാമ്പ്യൻഷിപ്പ് (എആർആർസി) രണ്ടാം റൗണ്ടിനായി ഹോണ്ട റേസിങ് ഇന്ത്യ ടീം മലേഷ്യയിൽ എത്തി

Thursday, May 11, 2023
Reported By Admin
Asia Road Racing Championship

ഏഷ്യാ റോഡ് റേസിങ് ചാമ്പ്യൻഷിപ്പ്: ഹോണ്ട റേസിങ് ടീം മലേഷ്യയിൽ


കൊച്ചി: 2023 ഏഷ്യാ റോഡ് റേസിങ് ചാമ്പ്യൻഷിപ്പ് (എആർആർസി) രണ്ടാം റൗണ്ടിനായി ഹോണ്ട റേസിങ് ഇന്ത്യ ടീം മലേഷ്യയിൽ എത്തി. മലേഷ്യയിലെ സെപാങ് ഇൻറർനാഷണൽ സർക്യൂട്ടിലാണ് ആദ്യറൗണ്ട് സമാപിച്ച് ഏഴ് ആഴ്ച്ചകൾക്ക് ശേഷം അടുത്ത റൗണ്ടിന് വേദിയൊരുങ്ങുന്നത്. തായ്ലാൻഡിലെ ആദ്യ റൗണ്ടിൽ മികച്ച പ്രകടനം നടത്തിയ ഹോണ്ട ടീമിൻറെ കാവിൻ ക്വിൻറൽ, മലയാളി താരം മുഹ്സിൻ പി എന്നിവർ കൂടുതൽ പോയിൻറുകളാണ് രണ്ടാം റൗണ്ടിൽ ലക്ഷ്യമിടുന്നത്.

ഏഷ്യയിലെ ഏറ്റവും പ്രയാസമേറിയ റോഡ് റേസിങ് ചാമ്പ്യൻഷിപ്പിൻറെ ഏഷ്യാ പ്രൊഡക്ഷൻ 250സിസി (എപി250സിസി) വിഭാഗത്തിൽ ഇന്ത്യയെ പ്രതിനിധീകരിക്കുന്ന ഏക ടീമാണിത്. ആദ്യറൗണ്ടിൽ ടീം 9 പോയിൻറുകൾ നേടിയിരുന്നു. ആദ്യറൗണ്ടിൽ ആകെ 6 പോയിൻറുകൾ നേടി ചെന്നൈ സ്വദേശിയായ കാവിൻ മികച്ച പ്രകടനം നടത്തിയിരുന്നു. നിലവിൽ 13ാം സ്ഥാനത്താണ് താരം. പുതുമുഖ റൈഡർ മൊഹ്സിൻ ആണ് കാവിന് ശക്തമായ പിന്തുണ നൽകുന്നത്. എആർആർസിയിലെ തൻറെ അരങ്ങേറ്റ സീസണിൽ 3 പോയിൻറുമായി 17ാം സ്ഥാനത്താണ് മലപ്പുറം സ്വദേശിയായ യുവതാരം ഫിനിഷ് ചെയ്തത്.

ആദ്യ റൗണ്ടിൽ തങ്ങളുടെ രണ്ട് യുവ താരങ്ങളും ടീമിനായി പോയിൻറുകൾ നേടി. രണ്ടാം റൗണ്ടിൽ പങ്കെടുക്കാനായി ടീം ഉത്സാഹത്തിലാണ്. ആദ്യമായി മത്സരിക്കുന്നതിനാൽ സെപാങ് സർക്യൂട്ട് മൊഹ്സിന് വെല്ലുവിളി നൽകിയേക്കാം, എന്നാൽ കാവിന് ക്വിൻറലിന് ഇതിനകം തന്നെ ട്രാക്ക് പരിചിതമാണ്. ഈ അനുഭവം കൂടുതൽ പോയിൻറുകൾ നേടാൻ സഹായിക്കും. തങ്ങളുടെ റൈഡർമാർ കഠിനമായി പരിശീലിച്ചു. മികച്ച ഫലമാണ് പ്രതീക്ഷിക്കുന്നതെന്ന് ഹോണ്ട മോട്ടോർസൈക്കിൾ ആൻഡ് സ്കൂട്ടർ ഇന്ത്യയുടെ പ്രീമിയം മോട്ടോർസൈക്കിൾ ബിസിനസ് ഓപ്പറേറ്റിങ് ഓഫീസർ പി.രാജഗോപിപറഞ്ഞു.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.