- Trending Now:
ന്യൂഡൽഹി: ഹോണ്ട മോട്ടോർസൈക്കിൾ & സ്കൂട്ടർ ഇന്ത്യ (എച്ച്എംഎസ്ഐ) തങ്ങളുടെ ഐതിഹാസികമായ ആക്ടിവ 110, ആക്ടിവ 125, എസ്പി125 എന്നിവയുടെ 25-ാം വാർഷിക പതിപ്പുകൾ പുറത്തിറക്കുന്നതായി പ്രഖ്യാപിച്ചു. ഹോണ്ടയുടെ ഇന്ത്യയിലെ 25 വർഷത്തെ നിസ്തുലമായ പാരമ്പര്യം ആഘോഷിക്കുന്നതിന്റെ ഭാഗമായാണ് ഈ പതിപ്പുകൾ. 2001-ൽ ഇന്ത്യയിലെ തുടക്കം കുറിച്ചതു മുതൽ തന്നെ ഹോണ്ട ആക്ടിവ ഇന്ത്യയിലെ കുടുംബങ്ങളിലെ സ്വന്തം അംഗത്തെ പോലെയായി മാറുകയും സ്കൂട്ടർ വിപണിയിൽ നിരന്തരം മേധാവിത്വം പുലർത്തി കൊണ്ടിരിക്കുകയും ചെയ്യുന്നു. അതേസമയം ഈ അടുത്ത കാലത്ത് ഹോണ്ടയുടെ ഏറ്റവും വിജയകരമായ മോട്ടോർ സൈക്കിളുകളിൽ ഒന്നായി എസ്പി125 ഉയർന്നു വന്നു. ഹോണ്ട ആക്ടിവ 110, ആക്ടിവ 125, എസ്പി125 എന്നിവയുടെ 25-ാം വാർഷിക പതിപ്പുകളുടെ ബുക്കിംഗ് ആരംഭിച്ചു കഴിഞ്ഞു. 2025 ഓഗസ്റ്റ് അവസാനത്തോടു കൂടി എച്ച്എംഎസ്ഐയുടെ അംഗീകൃത ഡീലർഷിപ്പുകളിൽ ഉടനീളം ഇവ ലഭ്യമാവുകയും ചെയ്യും.
പുതിയ 25-ാം വാർഷിക പതിപ്പുകളായ മോഡലുകൾ പുറത്തിറക്കിക്കൊണ്ട് ഹോണ്ട മോട്ടോർസൈക്കിൾ & സ്കൂട്ടർ ഇന്ത്യയുടെ മാനേജിങ്ങ് ഡയറക്ടറും പ്രസിഡന്റും സിഇഒയുമായ സുട്സുമു ഒട്ടാനി പറഞ്ഞു, ''കഴിഞ്ഞ 25 വർഷങ്ങളായി ആക്ടിവ ഒരു സ്കൂട്ടറിലുപരി പലതുമാണ് - അത് ഒരു വിശ്വസ്ത സഹചാരിയാണ്, വിശ്വാസ്യതയുടെ ഒരു പ്രതീകമാണ്, ഇന്ത്യയുടെ സഞ്ചാര കഥകളിലെ അവിഭാജ്യ ഘടകമാണ്. ഈ വർഷം ഹോണ്ട അതിന്റെ ഇന്ത്യയിലെ 25-ാം വാർഷികവും രാജ്യത്ത് ഇതുവരെയായി 70 ദശലക്ഷം ഇരുചക്ര വാഹനങ്ങൾ നിർമ്മിച്ച നേട്ടവും ആഘോഷിക്കുമ്പോൾ ആക്ടിവ 110, ആക്ടിവ 125, എസ്പി125 എന്നിവയുടെ 25-ാം വാർഷിക പതിപ്പുകൾ അഭിമാനത്തോടേയാണ് ഞങ്ങൾ അവതരിപ്പിക്കുന്നത്. ഞങ്ങളുടെ ഉപഭോക്താക്കളുടെ അചഞ്ചലമായ വിശ്വാസത്തോടുള്ള ആദരവ് പ്രകടിപ്പിക്കലും വരാനിരിക്കുന്ന ദശാബ്ദങ്ങളിൽ അസാധാരണമായ മൂല്യം നൽകുക എന്ന ഹോണ്ടയുടെ പ്രതിബദ്ധതയ്ക്ക് അടിവരയിടുകയും ചെയ്യുന്നതാണ് ഈ പ്രത്യേക പതിപ്പുകൾ.''
ഈ പുറത്തിറക്കലിനെ കുറിച്ച് സംസാരിക്കവെ ഹോണ്ട മോട്ടോർസൈക്കിൾ & സ്കൂട്ടർ ഇന്ത്യയുടെ സെയിൽസ് & മാർക്കറ്റിംഗ് ഡയറക്ടർ യോഗേഷ് മാഥൂർ പറഞ്ഞു, ''ആക്ടിവ ഒരു സ്കൂട്ടറിലുപരി പലതുമാണ്. ഇന്ത്യയിലുടനീളമുള്ള കോടിക്കണക്കിന് കുടുംബങ്ങളുടെ വിശ്വസ്ത സഹചാരിയാണ് അത്. 'സ്കൂട്ടർ ബോലേ തോ ആക്ടിവ' എന്ന പരസ്യ വാചകത്തിന്റെ അർത്ഥം പൂർണ്ണമായും ഉൾക്കൊള്ളുന്നു എന്നതിൽ ഞങ്ങൾക്ക് അഭിമാനമുണ്ട്. കഴിഞ്ഞ 25 വർഷങ്ങളിൽ ഇന്ത്യയിലെ ഇരുചക്ര വാഹന മേഖലയെ അത് മാറ്റി മറിച്ചു. ജീവിതത്തിന്റെ നാനാതുറയിലുമുള്ള ജനങ്ങളുടെ ഹൃദയം അത് കവർന്നു. അതേസമയം 125സിസി സെഗ്മെന്റിൽ പെട്ട മോട്ടോർ സൈക്കിളുകളിലെ ഏറ്റവും അഭിനന്ദനം പിടിച്ചു പറ്റിയ ഒന്നായി മാറി എസ്പി125. സ്റ്റൈലും സുഖവും പ്രകടനവും തുല്യമായ രീതിയിൽ സമ്മേളിപ്പിച്ചു കൊണ്ടാണ് അത് ഈ നേട്ടം കൈവരിച്ചത്. പുതുതായി പുറത്തിറക്കുന്ന 25-ആം വാർഷിക പതിപ്പുകളിലൂടെ ഏതാനും ചില ഉൽപ്പന്നങ്ങൾ മാത്രമല്ല ഞങ്ങൾ വാഗ്ദാനം ചെയ്യുന്നത്. മറിച്ച്, സമാനതകളില്ലാത്ത മേധാവിത്വത്തോടൊപ്പം ചേർന്നു കൊണ്ട് വിശ്വാസത്തിന്റെയും നേതൃത്വത്തിന്റെയും പാരമ്പര്യം ഞങ്ങളോടൊപ്പം ആഘോഷിക്കുവാൻ ഉപഭോക്താക്കളെ ക്ഷണിക്കുക കൂടിയാണ് ചെയ്യുന്നത്.''
ഹോണ്ട ആക്ടിവ 110, ആക്ടിവ 125, എസ്പി125: 25-ാം വാർഷിക പതിപ്പുകൾ
പുതിയ 25-ാം വാർഷിക പതിപ്പുകളിൽപ്പെട്ട മോഡലുകൾ അവയുടെ കാലാതീതമായ ഡിസൈനിലേക്ക് ഒരു പ്രീമിയം ആകർഷകത്വം കൂട്ടിച്ചേർത്ത്, തീർത്തും പുതിയതും വ്യതിരിക്തവുമായ രൂപഭംഗി കൈവരിച്ച് ആരേയും ആകർഷിക്കുന്ന തരത്തിലാണ് പുറത്തിറക്കുന്നത്. ആക്ടിവ 110-ഉം, ആക്ടിവ 125-ഉം ബോഡി പാനലുകളിൽ എക്സ്ക്ലൂസീവ് ആനിവേഴ്സറി ഗ്രാഫിക്സുകൾ മുന്നോട്ട് വയ്ക്കുന്നു. അതോടൊപ്പം മുൻഭാഗത്ത് സ്ലീക്ക് ബ്ലാക് ക്രോം ഫിനിഷാണ് നൽകിയിരിക്കുന്നത്. ഫ്രണ്ട് പാനലിൽ 25-ാം വാർഷിക ലോഗോയും നൽകിയിട്ടുണ്ട്. ഈ സ്കൂട്ടറിന്റെ പാരമ്പര്യത്തെ കുറിച്ച് അഭിമാനപൂർവ്വമുള്ള ഒരു ഓർമ്മിപ്പിക്കലാണ് അത്. അത്യാകർഷകമായ പൈറൈറ്റ് ബ്രൗൺ മെറ്റാലിക് കളറിലാണ് ഇതിന്റെ അലോയ് വീലുകൾ ഫിനിഷ് ചെയ്തിരിക്കുന്നത്.
ഇതിന്റെ പ്രീമിയം സ്വഭാവം കൂടുതൽ മെച്ചപ്പെടുത്തുന്ന തരത്തിൽ സീറ്റും ഇന്നർ പാനലുകളും ഒരു കഫെ-ബ്രൗൺ/ബ്ലാക്ക് ഫിനിഷിലാണ് നൽകുന്നത്. ആക്ടിവ 110-ന്റെ വ്യത്യസ്ത കളർ വേരിയന്റുകളാണ് ഇവ. അതേസമയം ആക്ടിവ 125 ബ്ലാക്കിൽ മാത്രമാണ് ഫിനിഷ് ചെയ്തിരിക്കുന്നത്. 25-ാം വാർഷിക പതിപ്പുകളായ 3 മോഡലുകളും ഡിഎൽഎക്സ് വേരിയന്റിൽ മാത്രമാണ് ലഭിക്കുക. പേൾ സൈറൻ ബ്ലൂ, മാറ്റ് സ്റ്റീൽ ബ്ലാക്ക് മെറ്റാലിക് എന്നിങ്ങനെ 2 കളർ ഷെയ്ഡുകളിലും ലഭിക്കും. ഈ മോഡലുകളുടെ ആധുനികതയും സ്റ്റൈലുമാണ് ഇവ പ്രതിഫലിപ്പിക്കുന്നത്.
ആക്ടിവ കുടുംബ സ്കൂട്ടറുകൾ പോലെ എസ്പി125-ന്റെ 25-ാം വാർഷിക പതിപ്പിനും സ്റ്റൈലിഷായ ആനിവേഴ്സറി ഗ്രാഫിക്സുകൾ ബോഡി പാനലുകളിൽ നൽകിയിട്ടുണ്ട്. കളർ ആക്സന്റുകൾ കാലികമാക്കിയിട്ടുമുണ്ട്. ഫ്യുവൽ ടാങ്കിൽ 25-ാം വാർഷിക ലോഗോ നൽകിയിട്ടുള്ള ഈ പതിപ്പിൽ പൈറൈറ്റ് ബ്രൗൺ മെറ്റാലിക് ഫിനിഷിലുള്ള അലോയ് വീലുകളാണ് ഉള്ളത്. സമ്പൂർണ്ണ എൽഇഡി ഹെഡ് ലാമ്പ്, 4.2 ഇഞ്ച് ടിഎഫ്ടി ഡിസ്പ്ലേ, യുഎസ്ബി ടൈപ്പ്-സി ചാർജിംഗ് പോർട്ട് എന്നിവയും ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
109.51സിസി, 123.92സിസി, സിംഗിൾ സിലിണ്ടർ, പിജിഎം-എഫ്ഐ ഒബിഡി2ബി കംപ്ലയന്റ് എഞ്ചിനുകളാണ് യഥാക്രമം ആക്ടിവ 110-ന്റെയും ആക്ടിവ 125-ന്റെയും മുഖ്യഘടകം. എസ്പി125 ന് കരുത്ത് പകരുന്നത് 123.94 സിസി, സിംഗിൾ സിലിണ്ടർ പിജിഎം-എഫ്ഐ ഒബിഡി2ബി കംപ്ലയന്റ് എഞ്ചിനാണ്. എന്നത്തേയും പോലെ സുരക്ഷയും സുഖവും ഏറെ പ്രാധാന്യത്തോടെ പരിഗണിച്ചിട്ടുണ്ട്. സൈഡ് സ്റ്റാൻഡ് എഞ്ചിൻ കട്ട് ഓഫ് സവിശേഷത, ഹോണ്ടയുടെ കമ്പൈൻഡ് ബ്രേക്കിങ്ങ് സിസ്റ്റം (സിബിഎസ്), ട്യൂബ് ലെസ് ടയറുകൾ എന്നിവയൊക്കെ ഇതിന്റെ ഭാഗമാണ്.
വിലയും ലഭ്യതയും
ഹോണ്ട ആക്ടിവ 110, ആക്ടിവ 125, എസ്പി125 എന്നിവയുടെ 25-ാം വാർഷിക പതിപ്പുകളുടെ ബുക്കിംഗ് ആരംഭിച്ചു കഴിഞ്ഞു. ഉപഭോക്താക്കൾക്ക് ഈ മോഡലുകൾ ഒന്നുകിൽ കമ്പനിയുടെ വെബ്സൈറ്റായ (https://www.honda2wheelersindia.com/)-ൽ ലോഗിൻ ചെയ്ത് ഓൺലൈനിലും അല്ലെങ്കിൽ ഏറ്റവും അടുത്തുള്ള അംഗീകൃത ഡീലർഷിപ്പുകളിലും ബുക്ക് ചെയ്യാവുന്നതാണ്. 2025 ഓഗസ്റ്റ് അവസാനത്തോടു കൂടി എച്ച്എംഎസ്ഐ ഡീലർഷിപ്പുകളിൽ അവ ലഭ്യമാകും. ഈ പുതിയ 25-ാം വാർഷിക പതിപ്പ് മോഡലുകളുടെ വിലയുടെ പട്ടിക താഴെ കൊടുക്കുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.