- Trending Now:
നോക്കിയ ഫോണുകളുടെ നിർമാതാക്കളായ എച്ച്എംഡി സി സീരീസിൽ നിന്നുള്ള ഏറ്റവും പുതിയ സ്മാർട്ട്ഫോണായ നോക്കിയ സി31 ഇന്ത്യയിൽ അവതരിപ്പിച്ചു. 6.7 ഇഞ്ച് എച്ച്ഡി ഡിസ്പ്ലേ, ഗൂഗിളിന്റെ ട്രിപ്പിൾ റിയർ സെൽഫി ക്യാമറ, എഐ പിന്തുണയോടെയുള്ള ബാറ്ററി സേവിങ് ടെക്നോളജി തുടങ്ങിയ സവിശേഷതകളുമായി എത്തുന്ന ഫോണിന് മൂന്ന് ദിവസത്തെ ബാറ്ററി ലൈഫും കമ്പനി ഉറപ്പുനൽകുന്നു.മികച്ച ഡ്യൂറബിലിറ്റി മാനദണ്ഡങ്ങൾ പാലിച്ചാണ് ഫോൺ നിർമിച്ചിരിക്കുന്നതെന്ന് കമ്പനി പത്രക്കുറിപ്പിൽ പറഞ്ഞു. ഒരു വർഷത്തെ റീപ്ലേസ്മെന്റ് ഗ്യാരണ്ടിയുമുണ്ട്. ഗൂഗിൾ നൽകുന്ന ട്രിപ്പിൾ റിയർ, സെൽഫി ക്യാമറകൾ രാവും പകലും മികച്ച ചിത്രങ്ങൾ ഉറപ്പാക്കും.
വൺപ്ലസ് നോർഡ് 2ടി വിലയും സവിശേഷതയും... Read More
തടസമില്ലാത്ത സംഗീതം ആസ്വദിക്കുന്നതിനായി സ്പോട്ടിഫൈ, ഗോപ്രോ ക്വിക്ക് എന്നിവയുൾപ്പെടെ മുൻകൂട്ടി ഇൻസ്റ്റാൾ ചെയ്ത ജനപ്രിയ ആപ്ലിക്കേഷനുകളും നോക്കിയ സി31യിലുണ്ട്. വ്യക്തിഗത ഡാറ്റ കൂടുതൽ സുരക്ഷിതമാക്കുന്നതിന് ഫിംഗർ പ്രിന്റ് സെൻസറും ഫെയ്സ് അൺലോക്കും ഉൾപ്പെടുത്തി.പരമാവധി സുരക്ഷക്കായി രണ്ട് വർഷത്തെ ത്രൈമാസ സുരക്ഷാ അപ്ഡേറ്റുകളും ഉപഭോക്താക്കൾക്ക് ലഭിക്കും. നോക്കിയ സി സീരീസ് ഇന്ത്യയിലെ തങ്ങളുടെ ഏറ്റവും ജനപ്രിയമായ സീരിസുകളിലൊന്നാണെന്നും സി സീരീസിൽ മറ്റൊരു മികച്ച സ്മാർട്ട്ഫോൺ അവതരിപ്പിക്കുന്നതിൽ സന്തോഷമുണ്ടെന്നും എച്ച്എംഡി ഗ്ലോബൽ ഇന്ത്യ എംഇഎൻഎ വൈസ് പ്രസിഡന്റ് സൻമീത് സിങ് കൊച്ചാർ പറഞ്ഞു.നോക്കിയ വെബ്സൈറ്റ് വഴിയും, റീട്ടെയിൽ ഔറ്റ്ലെറ്റുകളിൽ നിന്നും നോക്കിയ സി31 ലഭ്യമാണ്. 3/32 ജിബി വേരിയന്റിന് 9,999 രൂപയും, 4/64 ജിബി വേരിയന്റിന് 10,999 രൂപയുമാണ് വില. ഇ-കൊമേഴ്സ് സ്റ്റോറുകളിലും നോക്കിയ സി31 ഉടൻ വിൽപനക്ക് ലഭ്യമാവും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.