- Trending Now:
കൊച്ചി: കൺസ്യൂമർ ഇലക്ട്രോണിക്സ് ഹോം അപ്ലയൻസസ് രംഗത്തെ മുൻ നിരക്കാരായ ഹൈസെൻസ്, യു7ക്യൂ മിനി എൽഇഡി ടിവി പുറത്തിറക്കി. സമാനതകളില്ലാത്ത കാഴ്ചാനുഭവം നൽകുന്നതിനായി അത്യാധുനിക ഡിസ്പ്ലേ സാങ്കേതിക വിദ്യയുടെയും ഇന്റലിജന്റ് എഐ പ്രോസസിങിന്റെയും മികച്ച സംയോജനത്തോടെയാണ് യു7ക്യൂ മിനി-എൽഇഡി ടിവി എത്തുന്നത്. 55, 65, 75, 85, 100 എന്നിങ്ങനെ അഞ്ച് പ്രീമിയം വലുപ്പങ്ങളിൽ പുതിയ മോഡൽ ലഭിക്കും.
ഹൈ-വ്യൂ എഐ എഞ്ചിനാണ് ഈ പ്രീമിയം ടെലിവിഷൻ നിരയുടെ കാതൽ. ഹോം സിനിമാ അനുഭവത്തിനായി എഐ- മാസ്റ്റേർഡ് പിക്ചർ പെർഫെക്ഷൻ നൽകുന്ന മെച്ചപ്പെടുത്തിയ ഹൈ-വ്യൂ എഐ എഞ്ചിൻ പ്രോ ഫീച്ചറും ഫ്ലാഗ്ഷിപ്പ് മോഡലായ 100 ഇഞ്ച് ടിവിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
ഗെയിമിങ് പ്രേമികൾക്കായി നേറ്റീവ് 144 ഹേർട്സിന്റെ ഗെയിം മോഡ് പ്രോ ഫീച്ചർ, 100 ഇഞ്ച് മോഡലിൽ 165 ഹേർട്സിന്റെ ഗെയിം മോഡ് അൾട്ര, മാസ്മരിക ശബ്ദാനുഭവത്തിനായി ഡോൾബി അറ്റ്മോസ് പിന്തുണയ്ക്കുന്ന ബിൽറ്റ് ഇൻ സബ്വൂഫർ, 8 വർഷത്തെ അപ്ഡേറ്റും ഹിന്ദി ഉൾപ്പെടെ 28 ഭാഷകളെയും പിന്തുണയ്ക്കുന്ന വിഡാ സ്മാർട്ട് ഓപ്പറേറ്റിംഗ് സിസ്റ്റം, ഹാൻഡ്സ്-ഫ്രീ വോയ്സ് അസിസ്റ്റന്റ്, ഗൂഗിൾ അസിസ്റ്റന്റ്, ക്വാണ്ടം ഡോട്ട് കളർ ടെക്നോളജി എന്നിവയാണ് മറ്റു പ്രധാന സവിശേഷതകൾ.
59,999 രൂപ മുതലാണ് ഹൈസെൻസ് യു7ക്യൂ സീരീസിന്റെ വില. റീട്ടെയിൽ ഷോറൂമുകൾ, ആമസോൺ, ഫ്ലിപ്കാർട്ട് തുടങ്ങിയ ഓൺലൈൻ പ്ലാറ്റ്ഫോമുകൾ എന്നിവിടങ്ങളിൽ നിന്നും പുതിയ മോഡൽ വാങ്ങാം.
ഇന്ത്യൻ വീടുകളിലെ ദൃശ്യ വിനോദങ്ങളുടെ ഭാവിയെക്കുറിച്ചുള്ള തങ്ങളുടെ കാഴ്ചപ്പാടിനെയാണ് യു7ക്യൂ പ്രതിനിധീകരിക്കുന്നതെന്ന് ഹൈസെൻസ് ഇന്ത്യ സിഇഒ പങ്കജ് റാണ പറഞ്ഞു. എല്ലാവർക്കും താങ്ങാവുന്ന വിലയിൽ ലോകോത്തര സാങ്കേതികവിദ്യ കൊണ്ടുവരുന്നതിനും രാജ്യത്തുടനീളമുള്ള കൂടുതൽ ഉപഭോക്താക്കൾക്ക് പ്രീമിയം വിനോദ അനുഭവങ്ങൾ ലഭ്യമാക്കുന്നതിനുമുള്ള തങ്ങളുടെ പ്രതിബദ്ധതയെ ഇത് ശക്തിപ്പെടുത്തുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.