Sections

ഹൈസൻസിന്റെ പുതിയ ഇ8എസ് 144ഹെർട്‌സ് യുഎൽഇഡി മിനി-എൽഇഡി ടിവികൾ ഇന്ത്യയിൽ അവതരിപ്പിച്ചു

Friday, Jun 19, 2026
Reported By Admin
Hisense E8S ULED Mini-LED TVs with 144Hz Refresh Rate Launched in India

കൊച്ചി: ഹൈസൻസിന്റെ ഏറ്റവും പുതിയ ഇ8എസ് 144ഹൈർട്സ് യുഎൽഇഡി മിനി-എൽഇഡി ടിവികൾ ഇന്ത്യയിൽ അവതരിപ്പിച്ചു. മുൻപ് ഓഫ്ലൈൻ വിപണിയിൽ വൻ വിജയം കൈവരിച്ച യു7എസ്ഇ പരമ്പരയ്ക്ക് പിന്നാലെയാണ് ഓൺലൈൻ ഉപഭോക്താക്കളെ ലക്ഷ്യമിട്ട് പുതിയ ഇ8എസ് സീരീസ് കമ്പനി വിപണിയിലെത്തിച്ചത്. കട്ടിംഗ് എഡ്ജ് ഡിസ്പ്ലേ, എ.ഐ. പ്രോസസിംഗ്, മികച്ച ശബ്ദം, പുതു തലമുറ ഗെയിമിംഗ് എന്നിവ ഇതിന്റെ സവിശേഷതകളാണ്.

ഹൈസൻസിന്റെ അത്യാധുനിക യുഎൽഇഡി മിനി-എൽഇഡി സാങ്കേതിക വിദ്യയാണ് ഇതിൽ ഉപയോഗിച്ചിരിക്കുന്നത്. ഫുൾ അറേ ലോക്കൽ ഡിമ്മിംഗ് സാങ്കേതികവിദ്യയും ഇതിലുണ്ട്. ഹൈ-ക്യൂഎൽഇഡി കളർ സാങ്കേതികവിദ്യയും പാന്റോൺ വാലിഡേഷനും മികച്ച ദൃശ്യാനുഭവം സമ്മാനിക്കും. യൂണിബോഡി സ്ലിം ഡിസൈനിലാണ് ടിവികളുടെ രൂപകൽപ്പന. ഉയർന്ന നിലവാരമുള്ള ഗെയിമിംഗിനായി ഇ5 സിരീസ് ടിവികളിൽ 144ഹെർട്സ് റിഫ്രഷ് റേറ്റും നൽകിയിട്ടുണ്ട്.

ഹൈ-വ്യൂ എ.ഐ എഞ്ചിൻ പ്രൊസസറാണ് ഇതിൽ ഉപയോഗിച്ചിരിക്കുന്നത്. 85 ഇഞ്ച് വേരിയന്റിൽ കൂടുതൽ വ്യക്തത നൽകുന്ന ഹൈ-വ്യൂ എ.ഐ എഞ്ചിൻ പ്രോ പ്രൊസസറാണുള്ളത്. പ്രശസ്ത ഓഡിയോ ബ്രാൻഡായ ഡെവിയാലെ ട്യൂൺ ചെയ്ത ബിൽറ്റ്-ഇൻ സബ്വൂഫറും ഇതിലണ്ട്.

വിഡാ സ്മാർട്ട് ഒഎസ് പ്ലാറ്റ്ഫോമിലാണ് ഇത് പ്രവർത്തിക്കുന്നത്. എച്ച്ഡിആർ 10+ അഡാപ്റ്റീവ്, ഡോൾബി വിഷൻ ഐക്യു, ഫിലിം മേക്കർ മോഡ്, മുറിയിലെ വെളിച്ചത്തിനനുസരിച്ച് സ്ക്രീൻ ക്രമീകരിക്കുന്ന എ.ഐ ആർജിബി ലൈറ്റ് സെൻസർ, ഹാൻഡ്സ് ഫ്രീ വോയ്സ് കൺട്രോൾ എന്നിവയാണ് മറ്റ് പ്രധാന സവിശേഷതകൾ.

57,990 രൂപയാണ് പുതിയ ഹൈസൻസ് ഇ8എസ് യുഎൽഇഡി മിനി എൽഇഡി ടിവികളുടെ പ്രാരംഭ വില. 55, 65, 75, 85 ഇഞ്ച് എന്നീ നാല് സ്ക്രീൻ സൈസുകളിൽ ആമസോൺ, ഫ്ലിപ്കാർട്ട് തുടങ്ങിയ പ്രമുഖ ഓൺലൈൻ പ്ലാറ്റ്ഫോമുകളിലൂടെ മാത്രമായിരിക്കും ഇവയുടെ വിൽപ്പന. ലോഞ്ച് ഓഫറായി പ്രത്യേക ഇളവുകളും 18 മാസം വരെയുള്ള നോ-കോസ്റ്റ് ഇഎംഐ സൗകര്യവും ലഭ്യമാണ്.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.