Sections

പത്താം വാർഷികത്തിൽ മുതിർന്ന പൗരന്മാർക്ക് പ്രത്യേക ആനുകൂല്യ പദ്ധതിയും സൗജന്യ രോഗനിർണയ പരിശോധനകളും പ്രഖ്യാപിച്ച് ഹിന്ദ്ലാബ്സ്

Wednesday, Sep 09, 2026
Reported By Admin
Hindlabs Marks 10 Years with Senior Citizen Health Offers

തിരുവനന്തപുരം: പത്താം വാർഷികത്തോടനുബന്ധിച്ച് മുതിർന്ന പൗരന്മാർക്കുള്ള ലബോറട്ടറി പരിശോധനകൾക്ക് പ്രത്യേക ഇളവും അർഹരായ ഗുണഭോക്താക്കൾക്ക് സൗജന്യ ഇ.സി.ജി, പാപ് സ്മിയർ പരിശോധനകളും പ്രഖ്യാപിച്ച് തിരുവനന്തപുരത്തെ ഹിന്ദ്ലാബ്സ് ഡയഗ്നോസ്റ്റിക് സെൻറർ ആൻഡ് സ്പെഷ്യാലിറ്റി ക്ലിനിക്.

കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ എച്ച്എൽഎൽ ലൈഫ്കെയർ ലിമിറ്റഡിൻറെ കീഴിലുള്ള സ്ഥാപനമാണ് ഹിന്ദ്ലാബ്സ്. തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിക്ക് എതിർവശത്തുള്ള ട്രിഡ സോപാനം ബിൽഡിംഗിൽ 2016 സെപ്റ്റംബർ 7 നാണ് ഹിന്ദ്ലാബ്സ് പ്രവർത്തനം ആരംഭിച്ചത്. കഴിഞ്ഞ ഒരു ദശാബ്ദമായി സാധാരണക്കാർക്ക് താങ്ങാനാവുന്ന നിരക്കിലുള്ള രോഗനിർണയ സേവനങ്ങൾ ഹിന്ദ്ലാബ്സ് നൽകിവരുന്നു.

പദ്ധതിയുടെ ഭാഗമായി സെപ്റ്റംബർ 9 മുതൽ ഒക്ടോബർ 6 വരെ മുതിർന്ന പൗരന്മാർക്ക് ലബോറട്ടറി പരിശോധനാ നിരുക്കുകളിൽ 20 ശതമാനം ഇളവ് ലഭിക്കും. ട്രിഡ ഹിന്ദ്ലാബ്സിലും അതിൻറെ സാമ്പിൾ ശേഖരണ കേന്ദ്രങ്ങളിലും നേരിട്ടെത്തുന്ന രോഗികൾക്ക് ഈ ഇളവ് ലഭിക്കും. ഹോം സാമ്പിൾ ശേഖരണ സേവനങ്ങൾ, മെഡിക്കൽ ഇമേജിംഗ് സേവനങ്ങൾ എന്നിവയ്ക്ക് ഇത് ബാധകമല്ല.

അത്യാവശ്യ രോഗനിർണയ പരിശോധനകൾ മുതിർന്ന പൗരന്മാർക്ക് ലഭ്യമാക്കുന്നതിലൂടെ രോഗനിർണയ പരിശോധനകൾ കുറഞ്ഞ നിരക്കിൽ സാധ്യമാക്കുകയും രോഗനിർണയം കൂടുതൽ ഫലവത്താക്കുകയുമാണ് പദ്ധതിയുടെ ലക്ഷ്യം.

പൊതുജനങ്ങൾക്കായി ഹിന്ദ്ലാബ്സ് പ്രത്യേക ആരോഗ്യ പരിശോധനാ ആനുകൂല്യങ്ങളും നൽകും. ബാധകമായ നിബന്ധനകൾക്കും ലഭ്യതയ്ക്കും വിധേയമായി അർഹരായ 100 ഗുണഭോക്താക്കൾക്ക് സൗജന്യ ഇ.സി.ജി പരിശോധനകളും, 100 ഗുണഭോക്താക്കൾക്ക് സൗജന്യ പാപ് സ്മിയർ പരിശോധനകളും ലഭ്യമാക്കും.

പാപ് സ്മിയർ, ഇ.സി.ജി, മുതിർന്ന പൗരന്മാർക്കുള്ള പദ്ധതി എന്നിവ സംബന്ധിച്ച വിശദാംശങ്ങൾക്ക് 9400060467 എന്ന നമ്പറിൽ ബന്ധപ്പെടുക.

എൻ.എ.ബി.എൽ അംഗീകൃത ഡയഗ്നോസ്റ്റിക് സെൻററായ ഹിന്ദ്ലാബ്സ് ട്രിഡ ലബോറട്ടറി ഡയഗ്നോസ്റ്റിക്സ്, ഇമേജിംഗ് സേവനങ്ങൾ, സ്പെഷ്യലിസ്റ്റ് ഔട്ട്പേഷ്യൻറ് കൺസൾട്ടേഷനുകൾ എന്നിവ വാഗ്ദാനം ചെയ്യുന്നു. ഇന്ത്യയിലുടനീളമുള്ള 245-ലധികം ലബോറട്ടറികളടങ്ങുന്ന ഹിന്ദ്ലാബ്സ് ശൃംഖലയുടെ ഭാഗമാണിത്.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.