Sections

ഹൈടെക് മാർക്കറ്റ് കർഷകർക്ക് വലിയ സാധ്യതകൾ തുറക്കും- മന്ത്രി എം.ബി രാജേഷ്

Tuesday, Jul 08, 2025
Reported By Admin
Hi-Tech Agro Market Inaugurated in Perumatty, Kerala

പെരുമാട്ടിയിൽ ഹൈടെക് മാർക്കറ്റ് ആൻഡ് അഗ്രോ പ്രൊസസ്സിങ് യൂണിറ്റ് നിർമാണോദ്ഘാടനം നിർവഹിച്ചു


ഹൈടെക് മാർക്കറ്റ് കർഷകർക്ക് വലിയ സാധ്യതകൾ തുറക്കുമെന്ന് എക്സൈസ്, തദ്ദേശ-സ്വയംഭരണ, പാർലമെന്ററി കാര്യ വകുപ്പ് മന്ത്രി എം.ബി രാജേഷ്. പെരുമാട്ടിയിൽ ഹൈടെക് മാർക്കറ്റ് ആൻഡ് അഗ്രോ പ്രൊസസ്സിങ് യൂണിറ്റ് നിർമാണോദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. കർഷകർക്ക് ന്യായവില ഉറപ്പാക്കാനും കാർഷികമേഖലക്ക് ഉണർവേകാനും പദ്ധതിയിലൂടെ കഴിയും. മൊത്ത വ്യാപാര മാർക്കറ്റ്, കാർഷിക ഉൽപ്പന്നങ്ങളുടെ തരംതിരിക്കൽ, പാക്കിങ്ങിനുള്ള കേന്ദ്രം, മൂല്യ വർധിത കാർഷിക ഉൽപന്നങ്ങൾക്കുള്ള കേന്ദ്രം എന്നീ സൗകര്യങ്ങൾ ഹൈടെക് മാർക്കറ്റിലൂടെ സാധ്യമാക്കുമെന്നും മന്ത്രി പറഞ്ഞു.

മായം കലർത്താത്ത കൃഷിരീതി നടപ്പിലാക്കി പദ്ധതി മുന്നോട്ട് കൊണ്ട് പോകണമെന്ന് അധ്യക്ഷ പ്രസംഗത്തിൽ വൈദ്യതി വകുപ്പ് മന്ത്രി കെ.കൃഷ്ണൻകുട്ടി. പ്രാദേശിക കാർഷികോൽപ്പന്നങ്ങൾക്ക് പുതിയ വിപണി സാധ്യതകളും കർഷകർക്ക് മികച്ച വരുമാനവുമാണ് ഹൈടെക് മാർക്കറ്റ് ആൻഡ് അഗ്രോ പ്രൊസസ്സിങ് യൂണിറ്റിന്റെ പ്രധാന ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു. പ്രാദേശിക കർഷകരുടെ ഉന്നമനം, ഗുണമേന്മയുള്ള കാർഷിക ഉൽപ്പന്നങ്ങളുടെ ഉത്പാദനം, കർഷകരുടെ ജീവിതനിലവാരം മെച്ചപ്പെടുത്തൽ, കാർഷിക വിഭവങ്ങൾ അന്താരാഷ്ട്ര നിലവാരത്തിൽ കയറ്റുമതി ചെയ്യാനുള്ള സാധ്യതകളെല്ലാം ഹൈടെക് മാർക്കറ്റിലൂടെ സാധ്യമാകുമെന്നും മന്ത്രി കൂട്ടിചേർത്തു.

പരിപാടിയിൽ കെ.ബാബു എം.എൽഎ മുഖ്യാതിഥിയായി. തദ്ദേശ സ്വയംഭരണ വകുപ്പ് ചീഫ് എൻജിനീയർ കെ.ജി സന്ദീപ് റിപ്പോർട്ട് അവതരിപ്പിച്ചു. 2020-21 സാമ്പത്തിക വർഷത്തെ ബജറ്റിൽ ഉൾപ്പെടുത്തി 10 കോടി രൂപ വിനിയോഗിച്ചാണ് ഹൈടെക് മാർക്കറ്റ് ആൻഡ് അഗ്രോ പ്രൊസസ്സിങ് യൂണിറ്റിന്റെ ഒന്നാം ഘട്ട നിർമാണ പ്രവർത്തനം നടത്തുന്നത്.

ചിറ്റൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ.സുജാത, പെരുമാട്ടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷീബ രാധാകൃഷ്ണൻ, പട്ടഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി എസ് ശിവദാസ്, പെരുമാട്ടി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എ. കൃഷ്ണകുമാർ, പെരുമാട്ടി ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ.സുരേഷ്, വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ കെ. ഹസീന ബാനു, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, കുടുംബശ്രീ അംഗങ്ങൾ, ഹരിത കർമ്മ സേന അംഗങ്ങൾ എന്നിവർ പങ്കെടുത്തു.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.