Sections

ഹെക്‌സഗൺ ന്യൂട്രീഷൻ ലിമിറ്റഡ് ഐപിഒ ജൂൺ 05 മുതൽ

Tuesday, Jun 02, 2026
Reported By Admin
Hexagon Nutrition IPO Opens June 5 at ₹42-45 Per Share

കൊച്ചി: മുൻനിര ഇന്ത്യൻ, ബഹുരാഷ്ട്ര എഫ്എംസിജി കമ്പനികൾക്ക് വിറ്റാമിൻ, മിനറൽ പ്രീമിക്സുകൾ വിതരണം ചെയ്യുന്ന, ഗവേഷണാധിഷ്ഠിമായി പ്രവർത്തിക്കുന്ന ന്യൂട്രീഷൻ കമ്പനിയായ ഹെക്സഗൺ ന്യൂട്രീഷൻ ലിമിറ്റഡിൻറെ പ്രാഥമിക പൊതു ഓഹരി വിൽപന (ഐപിഒ) 2026 ജൂൺ 5 മുതൽ 9 വരെ നടക്കും.

നിലവിലുള്ള ഓഹരിയുടമകളുടെ 138.87 കോടി മൂല്യംവരുന്ന 30,859,704 ഇക്വിറ്റി ഓഹരികളുടെ ഓഫർ ഫോർ സെയിലാണ് ഐപിഒയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

ഒരു രൂപ മുഖവിലയുള്ള ഓഹരി ഒന്നിന് 42 മുതൽ 45 രൂപവരെയാണ് വില നിശ്ചയിച്ചിരിക്കുന്നത്. കുറഞ്ഞത് 333 ഇക്വിറ്റി ഓഹരികൾക്കും തുടർന്ന് 333 ൻറെ ഗുണിതങ്ങൾക്കും അപേക്ഷിക്കാം.

ഓഹരികൾ എൻഎസ്ഇയിലും ബിഎസ്ഇയിലും ലിസ്റ്റ് ചെയ്യും.

ക്യുമുലേറ്റീവ് ക്യാപിറ്റൽ പ്രൈവറ്റ് ലിമിറ്റഡ്, കാറ്റലിസ്റ്റ് ക്യാപിറ്റൽ പാർട്ണേഴ്സ് പ്രൈവറ്റ് ലിമിറ്റഡ് എന്നിവരാണ് ഐപിഒയുടെ ബുക്ക് റണ്ണിങ് ലീഡ് മാനേജർമാർ.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.