- Trending Now:
സ്വന്തം പ്രൊഡക്ഷൻ കമ്പനിയാണ് ധോണി പുതിയതായി തുടങ്ങിയ മറ്റൊരു ബിസിനസ്
ക്രിക്കറ്റിലെ തിളങ്ങുന്ന കരിയർ കൊണ്ട് ശത കോടികളുടെ ആസ്തി സമ്പാദിച്ച താരമാണ് എംഎസ് ധോണി. കഴിഞ്ഞ ഐപിഎൽ വിജയത്തോടെ താരം വീണ്ടും ശ്രദ്ധാകേന്ദ്രമായി. ക്രിക്കറ്റിലെ ഈ സൂക്ഷ്മതയും മികവും ഒക്കെ ധോണിയുടെ ബിസിനസുകളിലും കാണാം. കരിയറിലൂടെ സമ്പാദിച്ച പണം ഫലപദമായി നിക്ഷേപിക്കുന്നതിൽ തുടക്കം മുതൽ ശ്രദ്ധ ചെലുത്തിയിരുന്ന ഒരു താരമാണ് അദ്ദേഹം. മുമ്പിൽ നിന്ന് നയിക്കുന്ന ഒട്ടേറെ ബിസിനസുകളുണ്ട്. ഏകദേശം 1,000 കോടി രൂപയിലധികം ആസ്തിയുള്ള ധോണിയുടെ ബിസിനസിൽ സ്വന്തം പേരിലെ ഹോട്ടൽ കമ്പനിയും ഇൻറർനാഷണൽ സ്‌കൂളും വരെ.
റിഥി സ്‌പോർട്‌സ് മാനേജ്മന്റ് കമ്പനിയും ഗരുഡ എയറോസ്‌പേസും
ധോണി നിക്ഷേപം നടത്തിയിരിക്കുന്ന കമ്പനികളിൽ സ്‌പോർട്‌സ് മാനേജ്മൻറ് കമ്പനിയും ഡ്രോൺ നിർമാണ കമ്പനിയുമൊക്കെയുണ്ട്. പല വൻകിട സ്‌പോർട്‌സ് കമ്പനികൾക്കും വേണ്ടി പ്രവർത്തിക്കുന്ന സ്‌പോർട്‌സ് മാനേജ്മൻറ് കമ്പനിയുടെ ഇടപാടുകാരും ഹൈ പ്രൊഫൈൽ സ്‌പോർട്‌സ് താരങ്ങളാണ്. ദക്ഷിണാഫ്രിക്കൻ ക്രിക്കറ്റ് ക്യാപ്റ്റൻ ഫാവ് ഡു പ്ലെസിസും വരെയുണ്ട്. ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപറ്റൻ രോഹിത് ശർമയും സേവനങ്ങൾ പ്രയോജനപ്പെടുത്തുന്നു. ഡ്രോൺ നിർമാതാക്കളായ ഗരുഡ എയറോസ്‌പേസാണ് താരത്തിന് നിക്ഷേപമുള്ള മറ്റൊരു കമ്പനി
സ്വന്തം ഫിറ്റ്‌നസ് കമ്പനിയും ഹോക്കി ടീമും
ഫിറ്റ്‌നസ് പ്രേമിയായ ധോണിയുടെ പേരിൽ സ്വന്തം ഫിറ്റ്‌നസ് കമ്പനിയുണ്ട്. ധോണീസ് സ്‌പോർട്‌സ്ഫിറ്റ് എന്ന ഫിറ്റ്‌നസ് കമ്പനി ചെയിന് ഇപ്പോൾ രാജ്യത്തുടനീളം 200ഓളം സെൻററുകളുണ്ട്. ക്രിക്കറ്റിൽ തിളങ്ങും മുമ്പ് ഫൂട്‌ബോൾ ഗോൾകീപ്പറായിരുന്ന താരത്തിന് വിവിധ സ്‌പോർട്‌സ് ഇനങ്ങളിൽ താൽപ്പര്യമുണ്ട്. അതുകൊണ്ട് തന്നെ ഹോക്കി, ഫൂട്‌ബോൾ ടീമുകളിലും നിക്ഷേപം നടത്തിയിട്ടുണ്ട്. റാഞ്ചി റെയ്‌സ് എന്ന ഹോക്കി ടീമിൽ നിക്ഷേപം നടത്തിയിരിക്കുന്ന ധോണി ഇന്ത്യൻ സൂപ്പർ ലീഗിലെ ചെന്നൈയിൻ എഫ്‌സി എന്ന ഫൂട്‌ബോൾ ടീം ഉടമ കൂടെയാണ്.
പ്രൊഡക്ഷൻ കമ്പനിയും ക്ലോത്തിങ് ബ്രാൻഡും
തുണിത്തരങ്ങൾക്കും ചെരുപ്പുകൾക്കുമായി ധോണി നേരത്തെ തന്നെ ഒരു ബ്രാൻഡ് തുടങ്ങിയിരുന്നുയ സെവൻ എന്ന ബ്രാൻഡുമായി താരം എത്തിയത് 2016ൽ ആണ്. കമ്പനിയുടെ പൂർണ ഉടമസ്ഥാവകാശവും ധോണിക്കാണ്. കോപ്റ്റർ 7 എന്ന ഒരു ചോക്ലേറ്റ് ബ്രാൻഡും താരം പുറത്തിറക്കിയിരുന്നു. ഫൂഡ് ആൻ ബെവറെജ്‌സ് സ്റ്റാർട്ടപ്പായ 7 ബ്രൂസ് ആണ് ഈ രംഗത്ത് നിക്ഷേപമുള്ള മറ്റൊരു കമ്പനി. ധോണി എൻറർടെയ്ൻറ്മൻറ് എന്ന പേരിലെ സ്വന്തം പ്രൊഡക്ഷൻ കമ്പനിയാണ് ധോണി പുതിയതായി തുടങ്ങിയ മറ്റൊരു ബിസിനസ്.
ധോണീസ് ഇൻറർനാഷണൽ സ്‌കൂൾ
മഹേന്ദ്ര സിങ് ധോണിയുടെ പേരിൽ സ്വന്തം ഹോട്ടൽ കമ്പനിയുണ്ട്. മഹി റസിഡൻസി എന്ന പേരിൽ റാഞ്ചിയിലാണ് ഹോട്ടൽ. റാഞ്ചിയിൽ മാത്രമാണ് ഹോട്ടലുള്ളത്. ഹോട്ടൽ കൂടാതെ ഇൻറർനാഷണൽ സ്‌കൂളും ധോണി നടത്തുന്നുണ്ട്. എംഎസ് ധോണി ഗ്ലോബൽ സ്‌കൂൾ എന്ന പേരിലാണ് ഈ സ്ഥാപനം. ബെംഗളൂരുവിൽ തുടങ്ങിയ സ്‌കൂളിൽ സോഫ്റ്റ്‌വെയർ കമ്പനിയായ മൈക്രോസോഫ്റ്റുമായി ചേർന്ന് പ്രോഗ്രാമിങ് പോലുള്ള വിഷയങ്ങളും പഠിപ്പിക്കുന്നുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.