Sections

ആഗോള പരിസ്ഥിതി ദിനത്തോട് അനുബന്ധിച്ച് കാലാവസ്ഥാ മാറ്റത്തിനെതിരെ പോരാടാൻ ആഹ്വാനം ചെയ്യുന്ന ജാഗോരേയുടെ ഏറ്റവും പുതിയ പതിപ്പുമായി ടാറ്റാ ടീ

Monday, Jun 05, 2023
Reported By Admin
Tata Tea

കാലാവസ്ഥാ മാറ്റത്തിനെതിരെ ബോധവൽക്കരണം വ്യാപിപ്പിക്കാനായി ടാറ്റാ ടീ


കൊച്ചി: ഇക്കാലത്തെ ഏറ്റവും വലിയ വെല്ലുവിളിയായ കാലാവസ്ഥാ മാറ്റത്തിനെതിരെ ബോധവൽക്കരണം വ്യാപിപ്പിക്കാനായി ടാറ്റാ ടീ ആഗോള പരിസ്ഥിതി ദിനത്തോട് അനുബന്ധിച്ച് ജാഗോരേ പ്രചാരണ പരിപാടിയുടെ ഏറ്റവും പുതിയ പതിപ്പ് അവതരിപ്പിച്ചു.

കാലാവസ്ഥാ മാറ്റം എന്നത് വിദൂരഭാവിയിലുള്ള ഒന്നല്ല. അടിയന്തര നീക്കങ്ങൾ ആവശ്യമായ ഒന്നാണിത്. നമ്മുടെ കുട്ടികളുടെ ഭാവിയെ ബാധിക്കും വിധം ഗൗരവമായൊരു വെല്ലുവിളിയായി അതു മാറിയിട്ടുണ്ട്.

സമൂഹത്തിൽ അർത്ഥവത്തായ മാറ്റങ്ങൾ വരുത്തുന്ന വിധത്തിൽ ജനങ്ങൾക്കിടയിൽ പ്രവർത്തിക്കുന്നതിനായി 2007 മുതൽ ടാറ്റാ ടീ ജാഗോരേ പ്രചാരണ പരിപാടികൾ നടത്തി വരുന്നുണ്ട്. അഴിമതി, തെരഞ്ഞെടുപ്പ്, വനിതാ ശാക്തീകരണം, കോവിഡ് 19 ബോധവൽക്കരണം തുടങ്ങിയ വെല്ലുവിളികളുമായി ബന്ധപ്പെട്ട് നീക്കങ്ങൾ നടത്തിയ ജാഗോരേ സാമൂഹ്യ ഉത്തരവാദിത്തത്തിന് പുതിയ അർത്ഥങ്ങൾ നൽകുകയാണ് ലക്ഷ്യമിടുന്നത്. കാലാവസ്ഥാ മാറ്റവുമായി ബന്ധപ്പെട്ട് നീക്കങ്ങൾ നടത്തേണ്ടതിൻറെ അടിയന്തര ആവശ്യം ടാറ്റാ ടീ മനസിലാക്കുകയും നിർണായക വിഷയങ്ങൾ ജനങ്ങളുടെ അവബോധത്തിലേക്ക് എത്തിക്കാനുമാണ് ശ്രമിക്കുന്നത്.

കാലാവസ്ഥാ മാറ്റത്തെക്കുറിച്ചുള്ള സന്ദേശം മാതാപിതാക്കൾക്കിടയിൽ കൂടുതലായി എത്തിക്കാൻ ടാറ്റാ ടീ ജാഗോരേയുടെ പുതിയ ടിവി കാമ്പെയിനിൽ ജനപ്രിയ നഴ്സറി ഗാനങ്ങളാണ് ഉപയോഗിച്ചിരിക്കുന്നത്. മുല്ലെൻ ലിൻറാസ് ബംഗലൂരു ആണ് ഇതിൻറെ ആശയാവിഷ്ക്കാരം നടത്തിയിട്ടുളളത്. ഈ ചിത്രത്തിൽ നമ്മുടെ കാലത്ത് പ്രിയപ്പെട്ടതായിരുന്ന പദ്യങ്ങൾ നാം ഇപ്പോൾ പ്രവർത്തിച്ചില്ലെങ്കിൽ ഭാവിയിൽ എങ്ങനെയാവും വ്യത്യസ്തമാകുക എന്ന് വിശദീകരിക്കുന്നു.

ജനപ്രിയ നഴ്സറി ഗാനങ്ങളായ ജാക്ക് ആൻറ് ജിൽ, മച്ചലി ജൽ കി റാണി, ട്വിങ്കിൾ ട്വിങ്കിൾ ലിറ്റിൽ സ്റ്റാർ, റെയിൻ റെയിൻ ഗോ എവേ തുടങ്ങിയവ പുതുക്കിയ വരികളുമായി എത്തുന്നു. ഇതിലൂടെ നമ്മുടെ ലോകത്തെ നശിപ്പിക്കുന്നതിനു ശക്തിയുള്ള ഇക്കാലത്തെ യാഥാർത്ഥ്യത്തെ കുറിച്ചു ചൂണ്ടിക്കാട്ടുകയും നമ്മുടെ ഭാഗത്തു നിന്നു നീക്കങ്ങൾ ഉണ്ടായില്ലെങ്കിൽ അതു നമ്മുടെ കുട്ടികളെ എങ്ങനെ ബാധിക്കും എന്നും പറഞ്ഞു തരുന്നു.

മാറ്റങ്ങളുണ്ടാക്കാൻ ചെറിയ ചില നീക്കങ്ങൾ വഴി കാലാവസ്ഥാ മാറ്റത്തിനെതിരെ പൊരുതാൻ അത് ഉപഭോക്താക്കളെ ആഹ്വാനം ചെയ്യുന്നു. അല്ലെങ്കിൽ അത് പരിഹരിക്കാനാവാത്ത പ്രശ്നമായി മാറുമെന്നും ചൂണ്ടിക്കാട്ടുന്നു. ഉപഭോക്താക്കൾക്ക് ഷമമഴീൃല.രീാ സന്ദർശിച്ച് പ്രതിജ്ഞ എടുക്കുകയും തങ്ങളുടെ പിന്തുണ അറിയിക്കുകയും സ്ഥായിയായ ജീവിത ശൈലിക്കായും മറ്റുള്ളവരെ പ്രചോദിപ്പിക്കാനും ഉള്ള മാർഗങ്ങൾ നേടുകയും ചെയ്യാം. തങ്ങളുടെ ജീവിതാനുഭവങ്ങൾ പങ്കു വെക്കുകയുമാവാം.

സാമൂഹിക പ്രശ്നങ്ങളിൽ സമൂഹത്തിൻറെ കൂട്ടായ അവബോധം വളർത്തുന്നതിൽ ടാറ്റാ ടീ ജാഗോരേ എന്നും വിശ്വസിച്ചിട്ടുണ്ടെന്ന് ടാറ്റാ കൺസ്യൂമർ പ്രോഡക്റ്റ്സ്-പാക്കേജ്ഡ് ബീവറേജസ് (ഇന്ത്യാ സൗത്ത് ഏഷ്യ) പ്രസിഡൻറ് പുനീത് ദാസ് പറഞ്ഞു. കുട്ടികളുടെ ഭാവിക്കായി ഏറ്റവും അടിസ്ഥാനമായ പാരൻറിങിൽ അധിഷ്ഠിതമായാണ് ടാറ്റാ ടീയുടെ ജാഗോരേയുടെ ഏറ്റവും പുതിയ പതിപ്പ് എത്തുന്നത്. ഈ വർഷം തങ്ങൾ ജനപ്രിയ ഗാനങ്ങളാണ് ഇതിനായി പ്രയോജനപ്പെടുത്തുന്നത്. നാം ഇപ്പോൾ പ്രവർത്തിച്ചില്ലെങ്കിൽ നമ്മുടെ കുട്ടികളുടെ ഭാവി എങ്ങനെയാകും എന്ന് മുന്നറിയിപ്പു നൽകുന്നതായും അദ്ദേഹം ചൂണ്ടിക്കാട്ടി.

കാലാവസ്ഥാ മാറ്റത്തിനെതിരെ എങ്ങനെ പോരാടാം എന്നു കൂടുതൽ മനസിലാക്കാനായി ഷമമഴീൃല.രീാ-ൽ ലോഗിൻ ചെയ്യാം. ഇക്കാര്യത്തിലെ പിന്തുണ നൽകാനായുള്ള പ്രതിജ്ഞയും എടുക്കാം.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.