- Trending Now:
കൊച്ചി: കുട്ടികളിലെ സ്വാഭാവിക മാനസിക വളർച്ചയുടെ പ്രാധാന്യവും അവർക്ക് ആവശ്യമായ അയഡിൻ ലഭ്യമാക്കുന്നതിൻറെ നേട്ടങ്ങളും ഉയർത്തിക്കാട്ടിയുള്ള പുതിയ പ്രചാരണ പരിപാടിക്കു ടാറ്റാ സോൾട്ട് തുടക്കം കുറിച്ചു. 'തേസ് ബെച്ചോ സേ ഹി തോ തേസ് ദേശ് ബൻതാ ഹേ' എന്ന പേരിലുള്ള ഈ കാമ്പെയിൻ രാഷ്ട്രത്തിൻറെ ആരോഗ്യം, രാഷ്ട്രത്തിൻറെ ഉപ്പ് എന്ന ബ്രാൻഡിൻറെ അടിസ്ഥാന പ്രമേയത്തോട് ചേർന്നു നിന്നുള്ളതാണ്.
പരിചരണത്തിൽ ശ്രദ്ധാലുവായ അമ്മ ഭക്ഷണ വേളയിൽ മകളുമായി സംഭാഷണത്തിൽ ഏർപ്പെട്ടിരിക്കുന്ന ഫിലിമാണ് ഈ കാമ്പെയിൻറെ മുഖ്യഭാഗം. തൻറെ മകളുടെ സയൻസ് പ്രൊജക്ട്, സ്കോളർഷിപ്പ്, കംപ്യൂട്ടർ പരീക്ഷ, സ്കൂളിലെ മൽസരങ്ങൾ തുടങ്ങിയവയെ കുറിച്ചുള്ള തൻറെ ആശങ്കകൾ പങ്കുവെക്കുന്ന അവർക്ക് ആത്മവിശ്വാസമുള്ള മകളിൽ നിന്നു ലഭിക്കുന്ന പ്രതികരണം ഇതിൽ അവതരിപ്പിച്ചിരിക്കുന്നു. തൻറെ പാചകത്തിനിടെ രുചികരമായി ടാറ്റാ ഉപ്പ് അതിൽ ചേർക്കുന്നതും അതിനെ പോഷകത്തിൻറേയും കൃത്യമായ അളവിലെ അയഡിൻ ലഭ്യത വഴിയുള്ള മാനസിക കൃത്യതയുടേയും പ്രതീകമായും അവതരിപ്പിക്കുന്നുണ്ട്.
രാജ്യത്തിൻറെ ആരോഗ്യത്തിൻറെ കാവൽക്കാരൻ എന്ന പ്രതിബദ്ധതയാണ് ടാറ്റാ സോൾട്ടിനുള്ളതെന്ന് ടാറ്റാ കൺസ്യൂമർ പ്രൊഡക്ട്സിൻറെ പാക്കേജ്ഡ് ഫൂഡ്സ് ഇന്ത്യ പ്രസിഡൻറ് ദീപിക ഭാൻ പറഞ്ഞു. കുട്ടികളുടെ മാനസിക വികാസത്തിന് കൃത്യമായ അളവിലെ അയഡിൻ ആവശ്യമാണെന്നു തങ്ങൾ മനസിലാക്കുന്നു. ടാറ്റാ സോൾട്ടിൻറെ ഓരോ ബാഗിലും അതു ലഭ്യമാക്കുന്നു എന്നും ദീപിക ഭാൻ ചൂണ്ടിക്കാട്ടി.
ടാറ്റ ഗ്രൂപ്പ് ചെയർമാൻ എൻ ചന്ദ്രശേഖരന് ഫ്രാൻസിൻറെ പരമോന്നത സിവിലിയൻ പുരസ്കാരം... Read More
ഓരോ തവണ ഉപയോഗിക്കുമ്പോഴും ആവശ്യമായ അളവിൽ അയഡിൻ അതിലൂടെ ലഭിക്കുന്നു എന്നുറപ്പിക്കാനുള്ള ഉന്നത നിലവാരത്തിലുള്ള പ്രക്രിയയാണ് ടാറ്റാ സോൾട്ട് നടത്തുന്നത്. ഇതിലൂടെ കൂട്ടികളുടെ മൊത്തത്തിലുളള വളർച്ചയ്ക്ക് പിന്തുണ നൽകുകയും രാഷ്ട്ര നിർമാണത്തിൽ പങ്കാളിയാകുകയുമാണു ചെയ്യുന്നത്.
ഹൃദയസ്പർശിയായ ഈ സംഗീത ചിത്രം ഷേതഭ് വർമയാണ് സംവിധാനം ചെയ്തത്. എക്സ്പ്രെസ്സോ സ്ക്രിപ്റ്റു ചെയ്യുകയും നോർത്ത് സൈഡ് ബ്രാൻഡ് വർക്സ്, പ്രൈം ഫോകസ് ടെക്നോളജീസ് എന്നിവർ അവതരിപ്പിക്കുകയും ചെയ്തു. ടിവി, ഡിജിറ്റൽ, സാമൂഹ്യ മാധ്യമ ചാനലുകൾ എന്നിവിടങ്ങളിൽ ഈ കാമ്പെയിൽ അവതരിപ്പിക്കും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.