- Trending Now:
മുംബൈ: മുൻനിര എനർജി ഡ്രിങ്ക് ബ്രാൻഡുകളിലൊന്നായ ഹെൽ എനർജി ഡ്രിങ്ക്, ''വിൻ വിത്ത് ഹെൽ'' കാമ്പെയ്ൻ വിപുലീകരിക്കുന്നതായി പ്രഖ്യാപിച്ചു. 2025 മെയ് 30 ന് അവസാനിക്കാനിരുന്ന മത്സരം, ഉപഭോക്താക്കളുടെ മികച്ച പങ്കാളിത്തംപരിഗണിച്ച് ജൂൺ 13 വരെ നീട്ടി. ആഢംബര കാറും ഐഫോണുകളും മുതൽ, ലോകപ്രശസ്ത നടനും ഹെൽ എനർജി ഡ്രിങ്കിന്റെ ബ്രാൻഡ് അംബാസഡറുമായ മൈക്കിൾ മൊറോണിനോടൊപ്പം അത്താഴം കഴിക്കാനുള്ള സുവർണ്ണാവസരം വരെ ഈ മത്സരം വാഗ്ദാനം ചെയ്യുന്നു.
വിൻ വിത്ത് ഹെൽ മത്സരം ആരംഭിച്ചതുമുതൽ ഇതുവരെ 5 ലക്ഷത്തിലധികം എൻട്രികൾ ലഭിച്ചു, 8,000-ത്തിലധികം വിജയികളെ പ്രഖ്യാപിച്ചു, ഇതിൽ 700-ഓളം സ്റ്റൈലിഷ് സ്നീക്കറുകളും ഡിസൈനർ ബാക്ക്പാക്കുകളും ഉൾപ്പെടുന്നു, ഇതിൽ 18 പേർക്കു ഐഫോൺ 16 ലഭിച്ചു. ശക്തമായ ഡിമാൻഡും പോസിറ്റീവ് ഫീഡ്ബാക്കുമാണ് കൂടുതൽ ഉപഭോക്താക്കൾക്ക് പങ്കെടുക്കാനായി മത്സര കാലാവധി നീട്ടിവെക്കാനുള്ള തീരുമാനത്തിന് കാരണം.
ഹെൽ-എനർജി പ്രൈവറ്റ് ലിമിറ്റഡ് ഡയറക്ടർ ഉണ്ണിക്കണ്ണൻ ഗംഗാധരൻ പറഞ്ഞു, 'വിൻ വിത്ത് ഹെൽ മത്സരം ഞങ്ങൾക്ക് വെറും പ്രമോഷൻ മാത്രമല്ല, അംഗീകാരവും അഭിനന്ദനവുമാണ്. വിൻ വിത്ത് ഹെൽ'' മത്സരം ഞങ്ങളുടെ പ്രതീക്ഷകളെ മറികടന്നു. ഉപഭോക്താക്കളിൽ നിന്നുള്ള അഭിനിവേശവും ഉത്സാഹവും കാമ്പെയ്ൻ വിപുലീകരിക്കാൻ ഞങ്ങളെ പ്രേരിപ്പിച്ചു.'
ഹെൽ എനർജി ഡ്രിങ്കിന്റെ പ്രൊമോഷണൽ കാൻസ് ആയ ഹെൽ ക്ലാസിക്, ഹെൽ വാട്ടർമെലൺ, ഹെൽ ആപ്പിൾ എന്നിവയിലേതെങ്കിലും ഒന്ന് വാങ്ങിക്കൊണ്ട് ഈ മത്സരത്തിൽ പങ്കുചേരാം. മത്സരത്തിൽ പങ്കെടുക്കാൻ പ്രൊമോഷനൽ ഓഫറിലുള്ള ഹെൽ എനർജി ഡ്രിങ്ക് കാൻ വാങ്ങുക, www.winwithhell.in എന്ന വെബ്സൈറ്റിൽ പേര് ചേർക്കുക, കാൻ തുറന്നതിന് ശേഷം ടാബിനടിയിൽ കാണുന്ന കോഡ് വെബ്സൈറ്റിൽ അപ്ലോഡ് ചെയ്യുക. സമ്മാനം നേടാനായി കാൻ ടാബുകൾ സൂക്ഷിക്കുക.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.