- Trending Now:
ന്യൂഡൽഹി: ശ്രവണാരോഗ്യ മേഖലയിലെ മുൻനിരക്കാരായ ഹിയർസാപ്പ്, ആംപ്ലിഫോൺ ഇന്ത്യയുടെ ശ്രവണാരോഗ്യ ബിസിനസ് ഏറ്റെടുക്കൽ പൂർത്തിയാക്കി. ഇടപാടോടെ രാജ്യത്തെ ഹിയർസാപ്പിന്റെ കേന്ദ്രങ്ങളുടെ എണ്ണം 420 ആയി ഉയർന്നു. 1,000ലധികം സേവനദാതാക്കളുള്ള ശൃംഖല, 2027ഓടെ 500 കേന്ദ്രങ്ങളാക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. ആംപ്ലിഫോൺ ഇന്ത്യയുടെ 240ഓളം വിൽപ്പന കേന്ദ്രങ്ങളും പരിചയസമ്പന്നരായ ക്ലിനിക്കൽ ടീമും ഇടപാടിലൂടെ ഹിയർസാപ്പിന്റെ ശൃംഖലയിൽ ഉൾപ്പെടും.
360 വൺ അസറ്റ് മാനേജ്മെന്റിന്റെ പിന്തുണയോടെയാണ് ഹിയർസാപ്പ് പ്രവർത്തിക്കുന്നത്. ഏറ്റെടുക്കലിനുശേഷം സംയോജിത ബിസിനസിന്റെ വരുമാനം 230 കോടി രൂപ കവിയുമെന്നാണ് പ്രതീക്ഷ. നടപ്പു സാമ്പത്തിക വർഷാവസാനത്തോടെ ഏകദേശം 250 കോടി രൂപ വരുമാനവും 2029 സാമ്പത്തിക വർഷത്തോടെ 500 കോടി രൂപയിലേക്ക് വളർച്ചയും കമ്പനി ലക്ഷ്യമിടുന്നു. പുതിയ ശ്രവണപരിചരണ കേന്ദ്രങ്ങൾ ആരംഭിക്കൽ, അവഗണിക്കപ്പെട്ട വിപണികളിലേക്ക് വ്യാപനം, കൃത്രിമബുദ്ധി അധിഷ്ഠിത രോഗനിർണയം, ദൂരശ്രവണ സേവനങ്ങൾ, പുനരധിവാസ സേവനങ്ങൾ എന്നിവയിൽ നിക്ഷേപം നടത്തുമെന്നും കമ്പനി അറിയിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.