Sections

വെള്ളരി സ്ഥിരമായി കഴിക്കുന്നതുകൊണ്ടുള്ള ആരോഗ്യ ഗുണങ്ങൾ

Tuesday, Mar 12, 2024
Reported By Soumya S
Cucumber

നാട്ടിൽ ധാരാളം ലഭിക്കുന്ന വെള്ളരിക്കയ്ക്ക് ധാരാളം സവിശേഷതകളുണ്ട്. പ്രമേഹവും കൊളസ്ട്രോളും പോലുള്ള ജീവിതശൈലീ രോഗങ്ങളെ ഫലപ്രദമായി പ്രതിരോധിക്കുന്ന വെള്ളരിക്ക ജ്യൂസിനും ആവശ്യക്കാർ ഏറെ. ധാരാളം ആരോഗ്യ ഗുണങ്ങളുളള ഒരു ഭക്ഷണമാണ് വെള്ളരിക്ക. ഫൈബർ, വിറ്റാമിൻ കെ, വിറ്റാമിൻ സി, മഗ്നീഷ്യം, കാത്സ്യം, ഇരുമ്പ്, ഫോസ്ഫറസ്, സിങ്ക് തുടങ്ങി ധാരാളം പോഷകങ്ങൾ വെള്ളരിക്കയിൽ അടങ്ങിയിട്ടുണ്ട്. അറിയാം വെള്ളരിക്കയുടെ ഗുണങ്ങൾ

  • വെള്ളരിക്കയിൽ 95 ശതമാനവും വെള്ളമാണ്. ശരീരത്തിൽ ജലാംശം നിലനിർത്താൻ ഇത് സഹായിക്കും. വിശപ്പും ദാഹവുമെല്ലാം പെട്ടെന്നു മാറാൻ വെള്ളരിക്ക ജ്യൂസ് കഴിക്കുന്നത് ആരോ?ഗ്യത്തിന് ഏറെ നല്ലതാണ്.
  • നിങ്ങളുടെ പ്രതിരോധശേഷി ശക്തിപ്പെടും: വെള്ളരിക്കയിൽ ആന്റിഓക്സിഡന്റുകളുടെ സാന്നിധ്യം കൂടുതലാണ്. ദോഷകരമായ ഫ്രീ റാഡിക്കലുകളുടെ ശേഖരണം അവ തടയുന്നു. വിട്ടുമാറാത്ത രോഗ സാധ്യത പോലും കുറയ്ക്കുന്നു. അങ്ങിനെ നിങ്ങളുടെ രോഗപ്രതിരോധ ശേഷിയും മെച്ചപ്പെടുന്നു.
  • ശരീരഭാരത്തെ നിയന്ത്രിക്കാൻ ആഗ്രഹിക്കുന്നവർക്ക് ഡയറ്റിൽ ഉൾപ്പെടുത്താവുന്ന ഒന്നാണ് വെള്ളരിക്ക. കലോറി വളരെ കുറഞ്ഞ, ഫൈബർ ധാരാളം അടങ്ങിയ വെള്ളരിക്ക വിശപ്പിനെ നിയന്ത്രിക്കാൻ സഹായിക്കും. അതുവഴി ശരീരഭാരം കുറയ്ക്കാൻ കഴിയും.
  • ഫൈബർ, പൊട്ടാസ്യം, മഗ്നീഷ്യം, മറ്റ് ആൻറി ഓക്സിഡൻറുകൾ എന്നിവ അടങ്ങിയ വെള്ളരിക്ക രക്തസമ്മർദ്ദം കുറയ്ക്കാൻ സഹായിക്കും. കൂടാതെ ഇവ ഹൃദയത്തിൻറെ ആരോഗ്യത്തിനും നല്ലതാണ്.
  • മുൻപു നടന്ന ചില ഗവേഷണങ്ങൾ പറയുന്നത് ഇവയിൽ അടങ്ങിയ ചില സംയുക്തങ്ങൾ കാൻസർ തടയാൻ സഹായിക്കുന്നു എന്നാണ്.
  • ഒരുതരം ബാക്ടീരിയയുടെ അടിഞ്ഞുകൂടലാണ് വായ്നാറ്റത്തിനു കാരണം. സാലഡ് വെള്ളരിയിലെ ഫൈറ്റോന്യൂട്രിയന്റുകൾ ഈ ബാക്ടീരിയകളെ നശിപ്പിക്കുന്നു.
  • പ്രമേഹരോഗികൾ വെള്ളരിക്ക ഭക്ഷണത്തിൽ ഉൾപ്പെടുത്തണമെന്നാണ് വിദ?ഗ്ധർ പറയുന്നത്. കാരണം, രക്തത്തിലെ പഞ്ചസാരയുടെ അളവിനെ നിയന്ത്രിക്കാൻ ഇവ സഹായിക്കുന്നു.
  • വെള്ളരിക്ക കഴിക്കുന്നത് നിങ്ങളുടെ കാഴ്ച്ചശക്തി മെച്ചപ്പെടുത്തുവാൻ സഹായിക്കും: നമ്മുടെ കാഴ്ച മെച്ചപ്പെടുത്തുന്ന വിറ്റാമിൻ എയും വെള്ളരിക്കയിൽ അടങ്ങിയിട്ടുണ്ട്.

സാലഡ് വെള്ളരി ഭക്ഷണത്തിൽ ഉൾപ്പെടുത്താൻ എളുപ്പമാണ്. പച്ചയായോ അച്ചാറിട്ടോ കഴിക്കാം. കാലറി കുറഞ്ഞ ഒരു ലഘുഭക്ഷണമായും ഇത് ആഹാരത്തിൽ ഉൾപ്പെടുത്താം. സാലഡ് വെള്ളരിയുടെ മൂന്നിൽ ഒരു ഭാഗം കഴിച്ചാൽ തന്നെ മേൽപറഞ്ഞതിൽ കൂടുതൽ പോഷണം ലഭിക്കുന്നതാണ്. മൂന്നിലൊന്നു കഴിക്കുക എന്നതാണ് ഉത്തമമായ അളവും. എങ്കിലും അതിൽ കൂടുതൽ കഴിച്ചാലും കുഴപ്പമില്ല. പോഷകാംശം കൂടുതൽ ലഭിക്കാൻ തൊലിയോടുകൂടി കഴിക്കുന്നതാണു നല്ലത്. തൊലി കളയുന്നതോടെ ജലത്തിന്റെ അളവു കുറയുകയും വൈറ്റമിൻ, ധാതുലവണങ്ങൾ പോലുള്ളവ ഒരു പരിധി വരെ നഷ്ടപ്പെടുകയും ചെയ്യുന്നു. തയമിൻ, ൈറബോഫ്ലേവിൻ, നിയാസിൻ, വൈറ്റമിൻ ബി-6, എ എന്നിവയും സാലഡ് വെള്ളരിയിൽ അടങ്ങിയിരിക്കുന്നു.



ഹെൽത്ത് ടിപ്സുകൾക്കും രുചികരവും ആരോഗ്യപ്രദായകവുമായ ഭക്ഷണങ്ങളെക്കുറിച്ചറിയുവാനും ഈ പോർട്ടൽ ഫോളോ ചെയ്യുക.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.