- Trending Now:
കൊച്ചി: സ്വകാര്യ മേഖലയിൽ ഇന്ത്യയിലെ ഏറ്റവും വലിയ ഡയറി കമ്പനിയായ ഹാറ്റ്‌സൺ അഗ്രോ പ്രോഡക്റ്റ്‌സ് ലിമിറ്റഡ്, 2026-27 സാമ്പത്തിക വർഷത്തിന്റെ ആദ്യ പാദത്തിൽ മികച്ച സാമ്പത്തിക പ്രകടനം രേഖപ്പെടുത്തി. പ്രവർത്തന വരുമാനം 19.31 ശതമാനം വർധിച്ച് 3,090.49 കോടി രൂപയിലെത്തി. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ ഇത് 2,590.28 കോട രൂപയായിരുന്നു. നികുതിക്കുശേഷമുള്ള ലാഭം 133.69 കോടി രൂപയും ഇബിഐടിഡിഎ 353.59 കോടി രൂപയുമായി.
കമ്പനിയുടെ ചരിത്രത്തിൽ ആദ്യമായാണ് ഒരു പാദത്തിൽ 3,000 കോടി രൂപയിലധികം വരുമാനം നേടുന്നതെന്ന് ചെയർമാൻ ആർ. ജി. ചന്ദ്രമോഗൻ പറഞ്ഞു. ആറു സംസ്ഥാനങ്ങളിലായി പ്രവർത്തിക്കുന്ന 22 ഉൽപ്പാദനശാലകളുടെയും 4,700-ലധികം റീട്ടെയിൽ-വിതരണ ശൃംഖലയുടെയും പിന്തുണയോടെ ഈ പാദത്തിൽ 153 കോടി ഉപഭോക്തൃ പായ്ക്കുകൾ കമ്പനി വിറ്റഴിച്ചു. അരുൺ ഐസ്‌ക്രീംസ്, ആരോഗ്യ, ഹാറ്റ്‌സൺ, മിൽക്കി മൂ, എച്ച്എപി ഡെയ്ലി, ഇബാക്കോ എന്നീ ബ്രാൻഡുകളുടെ ശക്തമായ പ്രകടനമാണ് വളർച്ചയ്ക്ക് കരുത്തായതെന്നും അദ്ദേഹം വ്യക്തമാക്കി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.