Sections

ഹർ ഘർ തിരംഗ: പോസ്റ്റോഫീസുകളിൽ ദേശീയപതാക വിൽപനക്ക്

Saturday, Aug 12, 2023
Reported By Admin
National Flag

ആസാദി കാ അമൃത് മഹോത്സവിന്റെ ഭാഗമായി ആഗസ്റ്റ് 13 മുതൽ 15 വരെ ഹർ ഘർ തിരംഗ ആഘോഷിക്കുന്നതുമായി ബന്ധപ്പെട്ട് തപാൽ വകുപ്പ് പാലക്കാട് പോസ്റ്റൽ ഡിവിഷന്റെ കീഴിലുള്ള എല്ലാ പോസ്റ്റോഫീസുകളിലും 25 രൂപ നിരക്കിൽ പൊതുജനങ്ങൾക്ക് ദേശീയപതാക ലഭ്യമാകും. www.epostoffice.gov.in ലൂടെയും വാങ്ങാമെന്ന് സീനിയർ സൂപ്രണ്ട് അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക്: 8714625167.

ഫ്ളാഗ് കോഡ് കർശനമായി പാലിക്കണമെന്ന് പൊതുഭരണ വകുപ്പ്

സംസ്ഥാനത്ത് ദേശീയ പതാക ഉപയോഗിക്കുന്ന അവസരങ്ങളിൽ ഫ്ളാഗ് കോഡ് കർശനമായി പാലിക്കണമെന്ന് പൊതുഭരണ വകുപ്പ് നിർദേശം നൽകി. കോട്ടൺ, പോളിസ്റ്റർ, നൂൽ, സിൽക്ക്, ഖാദി എന്നിവ ഉപയോഗിച്ച് കൈകൊണ്ടുണ്ടാക്കിയതോ മെഷീൻ നിർമിതമോ ആയ ദേശീയ പതാകയാണ് ഉപയോഗിക്കേണ്ടത്. ദീർഘ ചതുരാകൃതിയിലാകണം ദേശീയ പതാക. നീളവും ഉയരവും 3:2 അനുപാതത്തിലായിരിക്കണം. ആദരവും ബഹുമതി ലഭിക്കത്തക്കവിധമാകണം പതാക സ്ഥാപിക്കേണ്ടതെന്നും നിർദ്ദേശത്തിലുണ്ട്. ദേശീയ പതാകയേക്കാൾ ഉയരത്തിൽ മറ്റു പതാകകൾ സ്ഥാപിക്കരുത്. കേടുപാടുള്ളതോ അഴുക്കുള്ളതോ ആയ പതാക ഉപയോഗിക്കരുതെന്നും ഒരു കൊടിമരത്തിൽ മറ്റു പതാകകൾക്കൊപ്പം ദേശീയ പതാക ഉയർത്തരുതെന്നും പൊതുഭരണ വകുപ്പ് നല്കിയ നിർദ്ദേശത്തിൽ വ്യക്തമാക്കിയിട്ടുണ്ട്.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.