Sections

ജിഎസ്ടി: ജൂലായ് 18 മുതല്‍ ആശുപത്രി മുറിയുടെ ചെലവ് കൂടും; ബഹുഭൂരിപക്ഷത്തേയും ബാധിക്കില്ല 

Saturday, Jul 16, 2022
Reported By Ambu Senan
new GST Rule

ആശുപത്രി റൂമിനുള്ള ജിഎസ്ടി രോഗികളുടെ ആരോഗ്യ സംരക്ഷണച്ചെലവ് വര്‍ദ്ധിപ്പിക്കും

 

2022 ജൂണ്‍ 28-29 തീയതികളില്‍ നടന്ന ചരക്ക് സേവന നികുതി (ജിഎസ്ടി) കൗണ്‍സിലിന്റെ 47-ാമത് യോഗത്തില്‍, പ്രതിദിനം 5,000 രൂപയ്ക്ക് മുകളില്‍ മുറി വാടകയുള്ള നോണ്‍-ഐസിയു ആശുപത്രി മുറികള്‍ക്ക് 5% ജിഎസ്ടി ഈടാക്കാന്‍ തീരുമാനിച്ചു. ഈ ആശുപത്രി മുറികളുടെ 5% ജിഎസ്ടി 2022 ജൂലൈ 18 മുതല്‍ പ്രാബല്യത്തില്‍ വരും. 

ഹോസ്പിറ്റല്‍ അസോസിയേഷന്‍(കള്‍) ഉള്‍പ്പെടെയുള്ളവര്‍ കൗണ്‍സിലിന്റെ തീരുമാനത്തില്‍ ആശങ്കയിലാണ്. 

ആശുപത്രി റൂമിനുള്ള ജിഎസ്ടി രോഗികളുടെ ആരോഗ്യ സംരക്ഷണച്ചെലവ് വര്‍ദ്ധിപ്പിക്കും. എന്നാല്‍ ഒരു ക്ലിനിക്കല്‍ സ്ഥാപനം, ഒരു അംഗീകൃത മെഡിക്കല്‍ പ്രാക്ടീഷണര്‍, അല്ലെങ്കില്‍ പാരാമെഡിക്കുകള്‍ എന്നിവരുടെ ആരോഗ്യ പരിപാലന സേവനങ്ങള്‍ വഴിയുള്ള സേവനങ്ങള്‍ എന്നിവയെ ജിഎസ്ടിയില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ഇതിനര്‍ത്ഥം ഇന്നത്തെ നിലയില്‍, പൊതുവായി പറഞ്ഞാല്‍, ഒരു ഡോക്ടറെയോ ആശുപത്രിയെയോ സന്ദര്‍ശിക്കുന്നത് അതിലൂടെ നല്‍കുന്ന ആരോഗ്യ സേവനങ്ങള്‍ക്ക് ജിഎസ്ടി നല്‍കേണ്ടതില്ല എന്നതാണ്.

ആശുപത്രി കിടക്കകളിലെ 5% ജിഎസ്ടി 'പുനര്‍മൂല്യനിര്‍ണയം' നടത്തണമെന്നും രോഗിയുടെ ആരോഗ്യ സംരക്ഷണച്ചെലവുകളില്‍ ഇത് അധിക ഭാരമാകുമെന്നും വ്യവസായ പ്രമുഖര്‍ അഭിപ്രായപ്പെടുന്നു.

ജനസംഖ്യയുടെ 62%-ത്തിലധികം പേരും കിടത്തിച്ചികിത്സയ്ക്കായി സ്വകാര്യ ആരോഗ്യ സേവനങ്ങള്‍ ഉപയോഗിക്കുന്നുണ്ട്. എന്നാല്‍ ഇതില്‍ ചുരുക്കം ശതമാനം മാത്രമാണ് 5000 രൂപയ്ക്ക് മുകളിലുള്ള മുറികള്‍ ഉപേയാഗിക്കൂ. ഈ സേവനങ്ങളിലെ ഏതെങ്കിലും അധിക നികുതികള്‍ പൊതുജനങ്ങള്‍ക്ക് ഗുണനിലവാരമുള്ള ആരോഗ്യ സേവനങ്ങള്‍ താങ്ങാനുള്ള സാധ്യത നഷ്ടപ്പെടുത്തുന്നു.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.