- Trending Now:
കൊച്ചി: രാജ്യത്തെ മുൻനിര ഇന്റീരിയർ ഇൻഫ്രാസ്ട്രക്ചർ കമ്പനിയായ ഗ്രീൻപ്ലൈ ഇൻഡസ്ട്രീസ് ലിമിറ്റഡ് പ്ലൈവുഡുകളിലെ ചിതൽ ശല്യത്തിനെതിരെ ആജീവനാന്ത സംരക്ഷണം നൽകുന്ന അത്യാധുനിക ടെർമിവാക്സ് സാങ്കേതികവിദ്യ അവതരിപ്പിച്ചു. അഡ്വാൻസ്ഡ് നാനോ ടെക്നോളജി അധിഷ്ഠിതമായി പ്രവർത്തിക്കുന്ന ഈ സാങ്കേതികവിദ്യയുടെ പേറ്റന്റിനായി കമ്പനി അപേക്ഷ നൽകിയിട്ടുണ്ട്. പ്ലൈവുഡ് നിർമ്മാണ ഘട്ടത്തിൽ തന്നെ ആന്റി-ടെർമൈറ്റ് വാക്സിനേഷൻ സാങ്കേതികവിദ്യ രാജ്യത്ത് ഇതാദ്യമായാണ് അവതരിപ്പിക്കുന്നത്.
ഉപരിതലത്തിൽ മാത്രം രാസവസ്തുക്കൾ പുരട്ടുന്ന പരമ്പരാഗത രീതിക്ക് പകരം, പ്ലൈവുഡിന്റെ എല്ലാ പാളികളിലേക്കും ഈ നാനോ കോമ്പൗണ്ട് ഇറങ്ങിച്ചെന്ന് ചിതലിൽ നിന്നും പ്രതിരോധം ഉറപ്പാക്കും. പ്ലൈവുഡ് മുറിക്കുകയോ തുളയ്ക്കുകയോ ചെയ്യുമ്പോഴും ഈർപ്പമുള്ള സാഹചര്യങ്ങളിലും പരമ്പരാഗത കോട്ടിംഗുകൾ പലപ്പോഴും നഷ്ടപ്പെടാറുണ്ട്. എന്നാൽ നിർമ്മാണ ഘട്ടത്തിൽ തന്നെ ഉൾപ്പെടുത്തുന്ന ടെർമിവാക്സ് സാങ്കേതികവിദ്യയിലൂടെ ഇത്തരം പ്രശ്നങ്ങളും ഒഴിവാകും.
ഇന്ത്യൻ പ്ലൈവുഡ് ഇൻഡസ്ട്രീസ് റിസർച്ച് ആൻഡ് ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ട് ഈ സാങ്കേതികവിദ്യ പരിശോധിച്ച് അംഗീകരിച്ചിട്ടുണ്ട്. മഴക്കാലത്തും ഈർപ്പമുള്ള കാലാവസ്ഥയിലും വേഗത്തിൽ പടരുന്ന ചിതൽ ശല്യത്തിൽ നിന്ന് വീട്ടുപകരണങ്ങൾക്കും ഇന്റീരിയറുകൾക്കും ഇത് പൂർണ്ണ സംരക്ഷണം നൽകും.
ഗ്രീൻപ്ലൈയുടെ പ്രധാന ഉൽപ്പന്ന നിരകളായ ഗ്രീൻപ്ലൈ മറൈൻ 710, ഗ്രീൻപ്ലൈ ഗോൾഡ്, ഗ്രീൻപ്ലൈ പ്ലാറ്റിനം, ഗ്രീൻപ്ലൈ ക്ലബ് 500, ഗ്രീൻപ്ലൈ ക്ലബ് 700 എന്നിവയിലെല്ലാം ഈ പുതിയ സാങ്കേതികവിദ്യ ലഭ്യമായിരിക്കും. വുഡ് പാനൽ വ്യവസായ രംഗത്ത് 42 വർഷത്തെ പാരമ്പര്യമുള്ള ഗ്രീൻപ്ലൈയ്ക്ക് രാജ്യത്തുടനീളം 5 അത്യാധുനിക നിർമ്മാണ യൂണിറ്റുകളാണുള്ളത്. 2,300-ലധികം ഡീലർമാരും 6,000-ലധികം റീട്ടെയിൽ ഔട്ട്ലെറ്റുകളുമടങ്ങുന്ന വിപുലമായ വിതരണ ശൃംഖലയും കമ്പനിയ്ക്കുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.