- Trending Now:
കൊച്ചി: ഇന്റീരിയർ ഇൻഫ്രാസ്ട്രക്ചർ രംഗത്തെ പ്രമുഖരായ ഗ്രീൻപ്ലൈ ഇൻഡസ്ട്രീസ് ലിമിറ്റഡ്, 'ഗ്രീൻപ്ലൈ ക്ലബ് 700' എന്ന പ്രീമിയം പ്ലൈവുഡ് ശ്രേണിയുടെ സാന്നിധ്യം വിപണിയിൽ കൂടുതൽ ശക്തമാക്കുന്നു. രാജ്യത്തെ ആഡംബര ഭവനങ്ങൾക്കും വാണിജ്യ കെട്ടിടങ്ങൾക്കുമായി ആർക്കിടെക്റ്റുകളും ഇന്റീരിയർ ഡിസൈനർമാരും ഇപ്പോൾ ഇത് വ്യാപകമായി തിരഞ്ഞെടുക്കുന്നുണ്ട്. ഇന്ത്യയിൽ ആദ്യമായി ലൈഫ് ടൈം വാറന്റിയോടെ എത്തുന്ന പ്ലൈവുഡ് എന്ന സവിശേഷതയും ഇതിനുണ്ട്.
ആഡംബരം എന്നത് കേവലം ഡിസൈനിൽ മാത്രമല്ല, നിർമ്മാണ സാമഗ്രികളുടെ കരുത്തിലും സുരക്ഷയിലുമാണെന്ന് ഗ്രീൻപ്ലൈ ജോയിന്റ് മാനേജിംഗ് ഡയറക്ടർ സാനിധ്യ മിത്തൽ വ്യക്തമാക്കി.
അഗ്‌നി പ്രതിരോധശേഷി, പൂർണ്ണമായും വാട്ടർപ്രൂഫ്, ചിതൽ-പൂപ്പൽ പ്രതിരോധം എന്നിവയോടെയാണ് 'ക്ലബ് 700' നിർമ്മിച്ചിരിക്കുന്നത്. ഇൻഡോർ വായുവിന്റെ ഗുണനിലവാരം ഉറപ്പാക്കാൻ കുറഞ്ഞ അളവിൽ മാത്രം വാതക പുറന്തള്ളൽ നടത്തുന്ന ഫാമിലി-സേഫ് സാങ്കേതികവിദ്യയാണ് ഇതിലുള്ളത്. 3,000 കിലോഗ്രാം വരെയുള്ള കനത്ത ഭാരം താങ്ങാൻ ശേഷിയുള്ള ഈ പ്ലൈവുഡ് മികച്ച ഉപരിതല ഫിനിഷിംഗും നൽകുന്നു. 42 വർഷത്തെ പാരമ്പര്യമുള്ള ഗ്രീൻപ്ലൈ കമ്പനിക്ക് നിലവിൽ അഞ്ച് അത്യാധുനിക നിർമ്മാണ യൂണിറ്റുകളും രാജ്യത്തുടനീളം ശക്തമായ വിതരണ ശൃംഖലയുമുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.