Sections

ഗ്രീൻപ്ലൈ 710 എച്ച്ഡിഎംആർ എച്ച്ഡിഎഫ്' ബോർഡുകൾക്ക് രാജ്യത്താദ്യമായി 20 വർഷത്തെ വാറന്റി

Thursday, May 21, 2026
Reported By Admin
Greenply Launches HDMR HDF Boards with 20-Year Warranty

കൊൽക്കത്ത: പ്രമുഖ ഇന്റീരിയർ ഇൻഫ്രാസ്ട്രക്ച്ചർ കമ്പനിയായ ഗ്രീൻപ്ലൈ ഇൻഡസ്ട്രീസ് ലിമിറ്റഡ് തങ്ങളുടെ 'ഗ്രീൻപ്ലൈ 710 എച്ച്ഡിഎംആർ എച്ച്ഡിഎഫ്' ബോർഡുകൾക്ക് 20 വർഷത്തെ വാറന്റി പ്രഖ്യാപിച്ചു. ആധുനിക ഇന്ത്യൻ വീടുകളുടെയും ഓഫീസുകളുടെയും ഇന്റീരിയർ ആവശ്യങ്ങൾ മുൻനിർത്തിയാണ് ഉയർന്ന സാന്ദ്രതയും ഈർപ്പ പ്രതിരോധ ശേഷിയുമുള്ള ഈ ബോർഡുകൾ കമ്പനി വിപണിയിൽ എത്തിച്ചിരിക്കുന്നത്.

കിച്ചൺ കാബിനറ്റുകൾ, വാർഡ്റോബുകൾ, ബാത്റൂം വാനിറ്റികൾ, ഓഫീസ് വർക്ക്സ്റ്റേഷനുകൾ എന്നിവയ്ക്ക് ഇത് ഏറെ അനുയോജ്യമാണ്. സിംപൽകാമ്പുമായി സഹകരിച്ച് വികസിപ്പിച്ചെടുത്ത ജർമ്മൻ സാങ്കേതികവിദ്യയായ 'പ്രൊഡ്-ഐ ക്യൂ നിയോ ടെക്' ഉപയോഗിച്ചാണ് ഈ ബോർഡുകൾ നിർമ്മിച്ചിരിക്കുന്നത്. ഇത് ഉയർന്ന ഈർപ്പമുള്ള സാഹചര്യങ്ങളിലും ബോർഡുകളുടെ കരുത്തും സ്ഥിരതയും ഉറപ്പുനൽകുന്നു. മികച്ച സ്ക്രൂ-ഹോൾഡിംഗ് ശേഷിയുള്ള ഈ ഉൽപ്പന്നം ബിഐഎസ് സർട്ടിഫിക്കറ്റോട് കൂടിയതാണ്.

ലാമിനേറ്റുകൾ, വെനീറുകൾ, പെയിന്റുകൾ എന്നിവ മനോഹരമായി നൽകാൻ സാധിക്കുന്ന ഫിനിഷിംഗാണ് ഇതിന്റെ മറ്റൊരു പ്രത്യേകത. 42 വർഷത്തെ പ്രവർത്തന പാരമ്പര്യമുള്ള ഗ്രീൻപ്ലൈക്ക് ഇന്ത്യയിലുടനീളം ശക്തമായ വിതരണ ശൃംഖലയുണ്ട്.

ഉപഭോക്താക്കൾക്ക് സൗന്ദര്യത്തിലും ഈടുനിൽപ്പിലും യാതൊരു വിട്ടുവീഴ്ചയും ചെയ്യേണ്ടി വരില്ലെന്ന് ഉറപ്പാക്കാനാണ് 20 വർഷത്തെ വാറന്റി നൽകുന്നതെന്ന് ഗ്രീൻപ്ലൈ ഇൻഡസ്ട്രീസ് ജോയിന്റ് മാനേജിംഗ് ഡയറക്ടർ സനിധ്യ മിത്തൽ വ്യക്തമാക്കി.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.