Sections

ലോകത്തെ ഏറ്റവും മികച്ച വിൽപ്പനക്കാരൻ - ജോ ജിറാഡ്‌

Thursday, Jun 15, 2023
Reported By Soumya S
Joseph Samuel Girard

ഗിന്നസ് ബുക്ക് ഓഫ് വേൾഡ് റെക്കോർഡ് പ്രകാരം ലോകത്തിലെ ഏറ്റവും മികച്ച വില്പനക്കാരൻ ആണ് ജോ ജിറാർഡ് എന്നറിയപ്പെടുന്ന ജോസഫ് സാമുവൽ ജെറാഡ് ജോ ജിറാർഡിനെ കുറിച്ചാണ് ഇന്നത്തെ ലേഖനം.

അമേരിക്കൻ സെയിൽസ്മാനും മോട്ടിവേഷണൽ സ്പീക്കറും എഴുത്തുകാരനും ആയിരുന്നു ജിറാർഡ്. വേദനാജനകമായ ഒരു കുട്ടിക്കാലം ആയിരുന്നു ജിറാർഡിന്. ഹൈസ്കൂൾ എത്തിയപ്പോൾ തന്റെ വിദ്യാഭ്യാസം ഉപേക്ഷിച്ച് അദ്ദേഹം പല ജോലികളും ചെയ്യാൻ തുടങ്ങി. എന്നാൽ അവയിലൊന്നും അദ്ദേഹത്തിന് വിജയിക്കാൻ സാധിച്ചില്ല. നിരവധി ജോലികൾ ചെയ്തുവെങ്കിലും ഒന്നിലും ജറാഡിന് തൃപ്തി കണ്ടെത്താനും കഴിഞ്ഞില്ല. കൗമാരകാലം ഇത്തരത്തിൽ പല ജോലികളിലും ഏർപ്പെട്ട് കടന്നുപോയി.

വിവാഹശേഷം തന്റെ കുട്ടികൾക്ക് ആഹാരം വാങ്ങി കൊടുക്കാൻ പോലും കാശില്ലാതെ ജെറാർഡ് ബുദ്ധിമുട്ടി. ഒടുവിൽ ജറാഡ് തീരുമാനിച്ചു ഒന്നുകിൽ തന്റെ കുട്ടി പട്ടിണി കിടക്കുന്നത് കാണുക, അല്ലെങ്കിൽ പുറത്തുപോയി എന്തെങ്കിലും കണ്ടെത്തുക.

അങ്ങനെ ജെറാഡ് പല ഇടങ്ങളിലും തനിക്കൊരു ജോലിക്ക് വേണ്ടി അപേക്ഷിച്ചു. ഒരു കാർ ഡീലർഷിപ്പിന്റെ മാനേജർ അയാളെ ജോലിക്ക് എടുക്കാൻ തീരുമാനിച്ചു. മാനേജർ ഒടുവിൽ ഷോറൂമിന്റെ പിൻഭാഗത്ത് ജറാഡിന് ഒരു ചെറിയ ഡെസ്ക് നൽകി അങ്ങനെ ജിറാർഡ് തന്റെ മുപ്പത്തഞ്ചാം വയസ്സിൽ ഒരു ഡെട്രോയിറ്റ് കാർ ഡീലർഷിിൽ കയറി. വളരെ സമർത്ഥനായിരുന്ന ജിറാഡ്, തന്റെ കഠിനാധ്വാനം കൊണ്ട് ആദ്യദിവസം തന്നെ ഒരു കാർ വിറ്റു. അയാൾ രണ്ടാമത്തെ മാസം വീണ്ടും എട്ടോളം വണ്ടികൾ വിറ്റു. മറ്റ് സെയിൽസ്മാൻമാർക്ക് ജിറാഡി നോടുള്ള അസൂയ കാരണം അദ്ദേഹത്തിന് എതിരെ പരാതിപ്പെട്ടു, അങ്ങനെ അയാളെ അവിടെ നിന്നും പുറത്താക്കി.

മിഷിഗണിയിലെ ഈസ്റ്റ് പോയിന്റിലുള്ള മെറീസ് ഷെവർലിയിൽ ആയിരുന്നു അദ്ദേഹത്തിന്റെ അടുത്ത ജോലി. 13,001 കാറുകൾ വിറ്റു, ഒരു വർഷത്തിൽ ഏറ്റവും കൂടുതൽ കാറുകൾ വിറ്റഴിച്ച ആളായി മാറി. 15 വർഷത്തെ തുടർച്ചയായ വിൽപ്പന റെക്കോർഡുകൾ ഉണ്ടാക്കി. സെയിൽസിലെ തന്ത്രങ്ങൾ മറ്റുള്ളവരിലേക്ക് എത്തിക്കുന്നതിന് വേണ്ടി പിന്നീട് എഴുത്തുകാരനും പൊതു പ്രഭാഷകനുമായി മാറി.

രണ്ട് ഫോർമുലകൾ വില്പന റെക്കോർഡുകൾ ഉണ്ടാക്കാൻ ജിറാഡിനെ സഹായിച്ചു

  1. ഉപഭോക്താക്കളോട് സത്യം പറയുക
  2. വില്പനയ്ക്ക് ശേഷം ഉപഭോക്താക്കളുമായി സമ്പർക്കം പുലർത്തുക

വിൽപ്പനയിൽ വിശ്വാസം നിർണായകമാണ്. വിശ്വസിക്കാൻ കഴിയാത്ത ഒരാളിൽ നിന്ന് സാധനങ്ങൾ വാങ്ങാൻ ആരും തയ്യാറാകില്ല എന്ന് അദ്ദേഹം പറയുന്നു. ഒരു കസ്റ്റമറുമായുള്ള സെൻസ്മാന്റെ ബന്ധം ഒരു ഉത്പന്നം വിൽക്കുന്നിടത്ത് അവസാനിക്കുന്നില്ല, വിൽപ്പപ്പെടുന്ന ഉത്പന്നവുമായി ബന്ധപ്പെട്ട് എന്തെങ്കിലും പ്രശ്നമുണ്ടായാൽ കസ്റ്റമർ ആ സെയിൽസ്മാനെയാണ് വീണ്ടും സമീപിക്കുന്നത്. അതുകൊണ്ട് കസ്റ്റമറുമായി നല്ല ഒരു ബന്ധം പുലർത്താൻ ശ്രമിക്കണമെന്ന് അദ്ദേഹം ഓർമ്മപ്പെടുത്തുന്നു.

അമേരിക്കൻ അക്കാദമി ഓഫ് അച്ചീവ് മെന്റൽ നിന്നുള്ള ഗാർഡൻ പ്ലേറ്റ് അവാർഡ് ലഭിച്ച അദ്ദേഹത്തെ 2001 ൽ ഓട്ടോമോട്ടീവ് ഹാൾ ഓഫ് ഫെയിമിൽ ഉൾപ്പെടുത്തി.

ജിറാഡിന്റെ പ്രധാനപ്പെട്ട പുസ്തകങ്ങളാണ് ഹൌ ടു സെൽ എനിതിംഗ് ടു എനി ബെടി, ഹൌ ടു സെൽ യുവർ സെൽഫ്, ഹൌ ടു ക്ലോസ് എവെരി സെയിൽ, 13 എസെൻഷ്യൽ റൂൾസ് ഓഫ് സെല്ലിംഗ് എന്നിവ.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.