- Trending Now:
പൊതുമേഖലാ ബാങ്കുകളുടെ വലിയതോതിലുള്ള സ്വകാര്യവത്കരണം ഗുണത്തെക്കാളേറെ ദോഷമുണ്ടാക്കുമെന്ന് റിസര്‍വ് ബാങ്ക് പ്രസിദ്ധീകരിച്ച പഠന റിപ്പോര്‍ട്ട്. സ്വകാര്യവത്കരണത്തില്‍ കൂടുതല്‍ സൂക്ഷ്മത പുലര്‍ത്തേണ്ടതുണ്ട്. ഓഗസ്റ്റിലെ ബുള്ളറ്റിനില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള ഗവേഷണ ലേഖനത്തിലാണ് ഇക്കാര്യം സൂചിപ്പിക്കുന്നത്. ആര്‍.ബി.ഐ.യുടെ ഇക്കണോമിക് ആന്‍ഡ് പോളിസി റിസര്‍ച്ചിനുകീഴിലുള്ള ബാങ്കിങ് റിസര്‍ച്ച് ഡിവിഷനിലെ സ്‌നേഹല്‍ എസ്. ഹെര്‍വാദ്കര്‍, സൊണാലി ഗോയല്‍, റിഷുക ബന്‍സാല്‍ എന്നിവര്‍ ചേര്‍ന്നാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്.
പൊതുമേഖലാ ബാങ്കുകള്‍ സ്വകാര്യവല്ക്കരിക്കാന് ഒരുങ്ങി കേന്ദ്ര സര്‍ക്കാര്‍ ... Read More
സ്വകാര്യ ബാങ്കുകള്‍ ലാഭം വര്‍ധിപ്പിക്കാനാണ് ശ്രമിക്കുക. പൊതുമേഖലാ ബാങ്കുകളാകട്ടെ, എല്ലാ മേഖലകളിലേക്കും സാമ്പത്തികസേവനങ്ങള്‍ എത്തിക്കുന്നതിനാണ് മുന്‍തൂക്കം നല്‍കുന്നത്. എല്ലാ പ്രശ്‌നങ്ങള്‍ക്കുമുള്ള ഒറ്റമൂലിയായാണ് സ്വകാര്യവത്കരണത്തെ കണ്ടു വരുന്നത്. ഇത്തരം മനഃസ്ഥിതി തുടരുന്നതില്‍ കൂടുതല്‍ സൂക്ഷ്മത പാലിക്കേണ്ടതുണ്ട്. സ്വകാര്യവത്കരിക്കുമ്പോള്‍ സാമ്പത്തിക ഉള്‍പ്പെടുത്തല്‍, പണനയത്തിന്റെ കൈമാറ്റം പോലുള്ള സാമൂഹിക ലക്ഷ്യങ്ങളില്‍ തടസ്സമുണ്ടാക്കില്ലെന്ന് ഉറപ്പുവരുത്തേണ്ടതുണ്ട്.അതേസമയം, റിപ്പോര്‍ട്ട് റിസര്‍വ് ബാങ്കിന്റെ കാഴ്ചപ്പാടല്ലെന്ന് ഇതില്‍ വ്യക്തമാക്കിയിട്ടുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.