- Trending Now:
- Cough syrups
- Wipro
- syrup
കൊച്ചി: സ്വകാര്യനിക്ഷേപക സമൂഹത്തിന് കേന്ദ്രസർക്കാരിൻറെ സാമ്പത്തിക നയങ്ങളിലെ വിശ്വാസം വീണ്ടെടുക്കണമെന്ന് കൊച്ചിയി നടന്ന ബജറ്റ് ചർച്ച അഭിപ്രായപ്പെട്ടു. ഇൻഫോപാർക്ക്, നാസ്കോം, സൗത്ത് ഇന്ത്യൻ ബാങ്ക്, സെൻറർ ഫോർ പബ്ലിക് പോളിസി റിസർച്ച് എന്നിവയുട സഹകരണത്തോടെ വേൾഡ് ട്രേഡ് സെൻറർ കൊച്ചിയാണ് പരിപാടി സംഘടിപ്പിച്ചത്.
സെൻറർ ഫോർ പബ്ലിക് പോളിസി റിസർച്ച് ചെയർമാൻ ഡോ. ഡി ധൻരാജ്, സൗത്ത് ഇന്ത്യൻ ബാങ്ക് സിഇഒയും എംഡിയുമായ പി ആർ ശേഷാദ്രി, നാസ്കോം പബ്ലിക് പോളിസി മേധാവി ആശിഷ് അഗർവാൾ, ക്യാപിറ്റയറി സഹസ്ഥാപകൻ സി എ ശ്രീജിത് കുനിയി എന്നിവരാണ് ചർച്ചയി പങ്കെടുത്തത്.
ജിഡിപിയേക്കാൾ പ്രധാനം ആളോഹരി വരുമാനമാണെന്ന് ഡോ. ഡി ധൻരാജ് പറഞ്ഞു. തൊഴി നൈപുണ്യമില്ലാതെ ഇൻറേൺഷിപ്പ് കൊണ്ട് വളർച്ചയുണ്ടാകണമെന്നില്ല. താഴെക്കിടയിലുള്ള മധ്യവർഗത്തിൻറെ ദിവസത്തെ ശരാശരി വരുമാനം 600 രൂപയി നിന്ന് 1000 രൂപയാക്കണം. അതിന് കൂടുത മൂലധന നിക്ഷേപമാണ് ആവശ്യം.
സ്വകാര്യ മൂലധന നിക്ഷേപകർക്ക് സർക്കാർ നയങ്ങളി കഴിഞ്ഞ മൂന്ന് വർഷത്തെപ്പോലെ വിശ്വാസമില്ല. ഇത് വീണ്ടെടുക്കണം. കാർഷികരംഗത്ത് സർക്കാർ കൊണ്ടുവന്ന പരിഷ്കരണങ്ങൾ സ്വാഗതാർഹമാണ്. കർഷകരുടെ വരുമാനം വർധിക്കണം. അതിനായി പരിഷ്കരണങ്ങൾ ആവശ്യമാണ്. ബജറ്റിനെ നയരേഖയായി കാണരുതെന്നും മറിച്ച് സാമ്പത്തികരേഖ മാത്രമാണെന്നും അദ്ദേഹം പറഞ്ഞു.
പ്രത്യക്ഷ നികുതി വരുമാനം, ജിഎസ്ടി എന്നിവയി നിന്നു മാത്രം കേന്ദ്രസർക്കാരിന് 48 ലക്ഷം കോടി രൂപ വരുമാനം ലഭിക്കുന്നുണ്ടെന്ന് പി ആർ ശേഷാദ്രി ചൂണ്ടിക്കാട്ടി. പൗരന്മാരുടെ ജീവിതനിലവാരം വർധിപ്പിക്കുന്നതി സർക്കാരിന് വലിയ പങ്ക് വഹിക്കേണ്ടതുണ്ട്. തൊഴിലവസരങ്ങളി ഗണ്യമായ വർധനയുണ്ടായിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. രാജ്യത്തെ നഗരങ്ങളിലെ ജീവിത നിലവാരം മെച്ചപ്പെടുത്തിയാ പ്രവാസികളായ പ്രൊഫഷണലുകൾ തിരികെയെത്തുമെന്നും സൗത്ത് ഇന്ത്യൻ ബാങ്ക് ചെയർമാൻ കൂടിയായ അദ്ദേഹം ചൂണ്ടിക്കാട്ടി.
ഇൻഫോപാർക്ക്, നാസ്കോം, സൗത്ത് ഇന്ത്യൻ ബാങ്ക്, സെന്റർ ഫോർ പബ്ലിക് പോളിസി റിസർച്ച് എന്നിവയുട സഹകരണത്തോടെ വേൾഡ് ട്രേഡ് സെന്റർ കൊച്ചിയിൽ സംഘടിപ്പിച്ച ബഡ്ജറ്റ് ചർച്ചയിൽ സെന്റർ ഫോർ പബ്ലിക് പോളിസി റിസർച്ച് ചെയർമാൻ ഡോ. ഡി ധൻരാജ് സംസാരിക്കുന്നു. സൗത്ത് ഇന്ത്യൻ ബാങ്ക് സിഇഒയും എംഡിയുമായ പി ആർ ശേഷാദ്രി, നാസ്കോം പബ്ലിക് പോളിസി മേധാവി ആശിഷ് അഗർവാൾ, ക്യാപിറ്റയറി സഹസ്ഥാപകൻ സി എ ശ്രീജിത് കുനിയിൽ, വേൾഡ് ട്രേഡ് സെന്റർ പ്രസിഡന്റ് ഋഷികേശ് നായർ തുടങ്ങിയവർ സമീപം.
വ്യവസായം സരളമായി നടത്താനുള്ള സാഹചര്യമാണ് ഐടി മേഖല ആഗ്രഹിക്കുന്നതെന്ന് നാസ് കോം പ്രതിനിധി ആശിഷ് അഗർവാൾ പറഞ്ഞു. സ്റ്റാർട്ടപ്പുകൾക്ക് ബജറ്റി പ്രഖ്യാപിച്ചിരിക്കുന്ന ആനുകൂല്യങ്ങൾ സ്വാഗതാർഹമാണ്. കോർപറേറ്റ് നികുതിയി വരുത്തിയ ഇളവുകളും ശരിയായ ദിശയിലുള്ളതാണെന്നും അദ്ദേഹം പറഞ്ഞു.
വരും വർഷങ്ങളി ആദായനികുതിയി പഴയ സമ്പ്രദായം പൂർണമായും ഇല്ലാതാകുമെന്ന് നികുതി വിദഗ്ധനായ സി എ ശ്രീജിത് കുനിയി ചൂണ്ടിക്കാട്ടി. ആദായനികുതിദായകരി 78 ശതമാനവും പുതിയ സമ്പ്രദായം തെരഞ്ഞെടുത്തു കഴിഞ്ഞു. ഇക്കാര്യം ചൂണ്ടിക്കാട്ടി വരും വർഷങ്ങളി പഴയ സമ്പ്രദായം സർക്കാർ നിറുത്തലാക്കിയേക്കാമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
വേൾഡ് ട്രേഡ് സെൻറർ കൊച്ചി പ്രസിഡൻറ് ഋഷികേശ് നായർ സ്വാഗതവും ഇൻഫോപാർക്ക് സീനിയർ എക്സിക്യൂട്ടീവ് ശ്വേത പ്രമോദ് നന്ദിയും രേഖപ്പെടുത്തി. അവതരണത്തിന് ശേഷം ചോദ്യോത്തര വേളയും നടന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.