Sections

ഉള്ളി കയറ്റുമതി; നിരോധന റിപ്പോർട്ടുകളിൽ വിശദീകരണവുമായി സർക്കാർ

Monday, Feb 27, 2023
Reported By admin
govt

നിരോധിക്കപ്പെട്ട വിഭാഗത്തിൽ നിന്ന് സ്വതന്ത്ര വിഭാഗത്തിലേക്ക് മാറ്റിയിട്ടുണ്ട്


ഉള്ളിയുടെ കയറ്റുമതി സംബന്ധിച്ചുള്ള നിരോധന റിപ്പോർട്ടുകൾ തള്ളി കേന്ദ്ര സർക്കാർ, ഉള്ളിയുടെ കയറ്റുമതി നിയന്ത്രിക്കുകയോ നിരോധിക്കുകയോ ചെയ്തിട്ടില്ലെന്നും, 2022 ഏപ്രിൽ മുതൽ ഡിസംബർ വരെ 523.8 മില്യൺ ഡോളറിന്റെ ഉള്ളി കയറ്റുമതി ചെയ്തിട്ടുണ്ടെന്നും കേന്ദ്ര സർക്കാർ അറിയിച്ചു. ഉള്ളി വിത്തിന്റെ കയറ്റുമതിക്ക് മാത്രമേ നിയന്ത്രണമുള്ളൂവെന്ന് മന്ത്രാലയം കൂട്ടിച്ചേർത്തു.

ഉള്ളിയുടെ നിലവിലുള്ള കയറ്റുമതി നയം 'സൗജന്യമാണ്' എന്നും, എന്നാൽ ഉള്ളി വിത്തിന്റെ കയറ്റുമതിയ്ക്ക് മാത്രം 'നിയന്ത്രണം' ഏർപ്പെടുത്തിയത് എന്ന് വിദേശ വ്യാപാര ഡയറക്ടറേറ്റ് ജനറലിന്റെ (DGFT) അംഗീകാരത്തിന് കീഴിലാണ് ഇത് അനുവദിച്ചിട്ടുള്ളതെന്നും കേന്ദ്ര വാണിജ്യ മന്ത്രാലയം ഒരു ഓദ്യോഗിക പ്രസ്താവനയിൽ അറിയിച്ചു.

2020 ഡിസംബർ 28-ന് പുറപ്പെടുവിച്ച ഡിജിഎഫ്ടിയുടെ ഓദ്യോഗിക വിജ്ഞാപനത്തിലൂടെ കയറ്റുമതി നയത്തിൽ ഭേദഗതി വരുത്തിയിട്ടുണ്ടെന്നും, ഉള്ളിയുടെ എല്ലാ ഇനങ്ങളും എന്നാൽ അതിൽ തന്നെ ബാംഗ്ലൂർ റോസ് ഉള്ളി, കൃഷ്ണപുരം ഉള്ളി എന്നിവയിൽ നിന്ന് നിരോധിക്കപ്പെട്ട വിഭാഗത്തിൽ നിന്ന് സ്വതന്ത്ര വിഭാഗത്തിലേക്ക് മാറ്റിയിട്ടുണ്ട് എന്ന് മന്ത്രാലയം കൂട്ടിച്ചേർത്തു. 2022 ഏപ്രിൽ മുതൽ ഡിസംബർ വരെ 523.8 മില്യൺ ഡോളറിന്റെ ഉള്ളി കയറ്റുമതി ചെയ്തിട്ടുണ്ടെന്നും കേന്ദ്ര സർക്കാർ അറിയിച്ചു.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.