Sections

ഡോക്ടര്‍മാരും, നഴ്‌സുമാരും ഖാദിയണിയണമെന്ന് സര്‍ക്കാര്‍

Thursday, Nov 17, 2022
Reported By admin
khadi

കേരളത്തിലെ ഖാദി വ്യവസായത്തെ പുനരുജ്ജീവിപ്പിക്കുകയാണ്  ലക്ഷ്യമിടുന്നത്


പോലീസുകാരും, രാഷ്ട്രീയക്കാരും മാത്രമല്ല, സര്‍ക്കാരാശുപത്രികളിലെ ഡോക്ടര്‍മാരും, നേഴ്‌സുമാരുമെല്ലാം ഖാദി ഓവര്‍കോട്ട് ധരിക്കണമെന്ന് സംസ്ഥാന സര്‍ക്കാര്‍ നിര്‍ദ്ദേശം. ഡോക്ടര്‍മാര്‍, നഴ്സുമാര്‍, മെഡിക്കല്‍ വിദ്യാര്‍ഥികള്‍ എന്നിവര്‍ക്ക് ഖാദിയില്‍ തുന്നിയ ഓവര്‍കോട്ട് നല്‍കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചു. കേരളത്തിലെ ഖാദി വ്യവസായത്തെ പുനരുജ്ജീവിപ്പിക്കുകയാണ് പദ്ധതിയിലൂടെ സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. സര്‍ക്കാരാശുപത്രികളില്‍ പദ്ധതി പ്രാവര്‍ത്തികമാകുന്നതോടെ, സ്വകാര്യ ആശുപത്രികളോടും സമാന പദ്ധതി നടപ്പാക്കാനാവശ്യപ്പെട്ട് സര്‍ക്കുലര്‍ ഇറക്കും.

ഖാദി ബോര്‍ഡിന്റെ ശ്രമം ഫലംകണ്ടു

ഡോക്ടര്‍മാര്‍ക്ക് ഓവര്‍കോട്ട് നല്‍കണമെന്ന നിര്‍ദേശത്തില്‍ സര്‍ക്കാര്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന ഖാദി ബോര്‍ഡ് വൈസ് ചെയര്‍മാന്‍ പി. ജയരാജന്‍ നേരത്തേ അപേക്ഷ സമര്‍പ്പിച്ചിരുന്നു. ഖാദി ബോര്‍ഡ് വൈസ് ചെയര്‍മാന്‍ പി. ജയരാജന്റെ നേതൃത്വത്തില്‍ തയ്യാറാക്കിയ പദ്ധതിക്ക് ആരോഗ്യവകുപ്പ് അംഗീകാരം നല്‍കുകയായിരുന്നു.

ഡോക്ടര്‍മാര്‍ക്കും, നഴ്സുമാര്‍ക്കും ആവശ്യമായ ഖാദികോട്ടിന്റെ മാതൃകയടക്കം തയ്പ്പിച്ചായിരുന്നു പി.ജയരാജന്‍ മുഖ്യമന്ത്രിക്ക് അപേക്ഷ നല്‍കിയത്. അതേസമയം, സര്‍ക്കാര്‍ ഓഫീസുകളിലെ ജീവനക്കാര്‍ ആഴ്ച്ചയില്‍ ഒരു ദിവസം ഖാദി ധരിക്കണമെന്ന നിര്‍ദ്ദേശത്തിന് പുറമേയാണ് കൂടുതല്‍ വരുമാനം ലക്ഷ്യമിട്ടുള്ള ബോര്‍ഡിന്റെ പുതിയ നീക്കം.
 


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.