- Trending Now:
കേരളത്തിലെ കാലിത്തീറ്റ ഉൽപ്പാദനശേഷി ഇരട്ടിയായി ഉയർത്തുന്നതിന് സമഗ്ര പദ്ധതികളാണ് ക്ഷീരവികസന വകുപ്പ് നടപ്പിലാക്കി വരുന്നത്. തൊഴിലുറപ്പ് പദ്ധതിയിലൂടെ തീറ്റപ്പുൽകൃഷി വിപുലപ്പെടുത്താനാണ് സർക്കാർ ലക്ഷ്യമിടുന്നത്. കേരളത്തിലെ കാലിത്തീറ്റ ഉൽപ്പാദനത്തിൽ ഗണ്യമായ പങ്കുവഹിക്കുന്നത് സർക്കാർ ഉടമസ്ഥതയിലുള്ള പൊതുമേഖലാ സ്ഥാപനമായ കേരളാ ഫീഡ്‌സ് ലിമിറ്റഡ് (കെ.എഫ്.എൽ) ആണ്. കെ.എഫ്.എല്ലിന്റെ തൊടുപുഴ യൂണിറ്റിന്റെ പ്രവർത്തനം പൂർണ്ണ സജ്ജമാകുന്നതോടെ ഉൽപ്പാദനശേഷി ഗണ്യമായി വർധിക്കും. ക്ഷീരകർഷകർക്ക് ഇതിലൂടെ ന്യായവിലയ്ക്ക് കാലിത്തീറ്റ ലഭ്യമാകും. സംസ്ഥാനത്തെ തീറ്റപ്പുൽകൃഷി വ്യാപിപ്പിക്കുന്നതിനായി കുടുംബശ്രീ യൂണിറ്റുകളുമായി സഹകരിച്ച് തീറ്റപ്പുൽകൃഷി നടപ്പാക്കി വരുന്നു.
കർഷകമിത്ര എക്കോ ഷോപ്പിന്റെ നേതൃത്വത്തിൽ ഗ്രാമീണ കാർഷിക ചന്ത തുടങ്ങി... Read More
മുൻവർഷത്തെ അപേക്ഷിച്ച് 2021 22 സാമ്പത്തിക വർഷം കാലിത്തീറ്റയുടെ ഉൽപ്പാദനത്തിലും വിൽപ്പനയിലും വിറ്റുവരവിലും വർധനവുണ്ടായിട്ടുണ്ട്. 2021- 22 സാമ്പത്തിക വർഷം കാലിത്തീറ്റ വില നിയന്ത്രിക്കുന്നതിനായി സർക്കാർ മാർക്കറ്റ് ഇന്റർ വെൻഷൻ ഫണ്ട് ഇനത്തിൽ അഞ്ചു കോടി രൂപ അനുവദിച്ചിരുന്നു. 2022- 23 വർഷം 10 കോടി രൂപയും അനുവദിച്ചിട്ടുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.