Sections

പാവപ്പെട്ടവർക്ക് പ്രതിമാസം അഞ്ച് കിലോ ധാന്യം നൽകുന്ന കേന്ദ്ര പദ്ധതി കാലാവധി ദീർഘിപ്പിയ്ക്കും

Wednesday, Dec 21, 2022
Reported By MANU KILIMANOOR

പ്രധാനമന്ത്രി ഗരീബ് കല്യാൺ അന്നയോജന പദ്ധതിയാണ് മൂന്നു മാസത്തേക്കു കൂടി നീട്ടുക


പാവപ്പെട്ടവർക്ക് പ്രതിമാസം അഞ്ച് കിലോ ധാന്യം വീതം സൗജന്യമായി നൽകുന്ന കേന്ദ്ര പദ്ധതിയുടെ കാലാവധി വീണ്ടും ദീർഘിപ്പിയ്ക്കും. പ്രധാനമന്ത്രി ഗരീബ് കല്യാൺ അന്നയോജന ആണ് (പി.എം.ജി.കെ.വൈ) മൂന്നു മാസത്തേക്കു കൂടി നീട്ടുക. നിയമസഭാ തിരഞ്ഞെടുപ്പുകൾ അടക്കം വരുന്ന സാഹചര്യത്തിൽ പദ്ധതി അവസാനിച്ചാൽ തിരിച്ചടിയാകും എന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് പുതിയ തിരുമാനം.

കേന്ദ്ര പൂളിൽ 159 ലക്ഷം ടൺ ഗോതമ്പുള്ളത് അനുകൂല ഘടകമായി കണക്കാക്കി ധാന്യം നൽകാനാണ് കേന്ദ്രസർക്കാരിന്റെ നിർണായക തീരുമാനം. പദ്ധതി മാർച്ച് വരെ നീട്ടാൻ 68 ലക്ഷം ടൺ ഭക്ഷ്യ ധാന്യമാണ് വേണ്ടിവരുക. ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ പദ്ധതി പ്രകാരം അരിയാണ് നൽകുന്നത്. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ജനങ്ങൾക്ക് ഗോതമ്പ് ആണ് വിതരണം ചെയ്യുന്നത്.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.