Sections

സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ശക്തി പകരാനും സ്ത്രീ സംരംഭകര്‍ക്ക് വഴികാട്ടാനും ഗൂഗിള്‍

Wednesday, Jun 15, 2022
Reported By admin
woman

സമൂഹത്തിന്റെ സാമ്പത്തിക രംഗത്തും സ്തീകള്‍ക്ക് വലിയ സംഭാവനകള്‍ ചെയ്യാനാകും

 

രാജ്യത്തെ വനിതാ സംരഭകരെ ഉത്തേജിപ്പിക്കുന്നതിനായി പുതിയ പദ്ധതിയുമായി ഗൂഗിള്‍ രംഗത്ത്. സ്ത്രീകളുടെ നേതൃത്വത്തിലുള്ള സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ശക്തി പകരാനും മറ്റ് സ്റ്റാര്‍ട്ടപ്പ് ശൃംഖലകളുമായി ബന്ധിപ്പിച്ച് ഫണ്ട് സ്വരൂപണത്തിന് സഹായിക്കുകയാണ് ലക്ഷ്യം. ഓരോ വര്‍ഷവും 40 സ്റ്റാര്‍ട്ടപ്പുകളെ ഗൂഗിള്‍ ഷോര്‍ട്ട്ലിസ്റ്റ് ചെയ്യാറുണ്ട്. ഇവയെ രണ്ട് കോഹോര്‍ട്ടുകളായി തിരിച്ച് മൂന്ന് മാസത്തേക്ക് ഓരോരുത്തര്‍ക്കും സാമ്പത്തിക നിര്‍ദേശങ്ങള്‍ നല്‍കാറുണ്ട്. ഇതില്‍ സീരീസ് എ ഫണ്ട് സ്റ്റാര്‍ട്ടപ്പ് പ്രോഗ്രാമുകളിലേക്ക് സ്ത്രീ സംരംഭകര്‍ക്ക് ഇപ്പോള്‍ അപേക്ഷിക്കാമെന്നും ഗൂഗിള്‍ പ്ലേ ആന്‍ഡ് ഗൂഗിള്‍ ഫോര്‍ സ്റ്റാര്‍ട്ടപ്പുകളുടെ ഡയറക്ടര്‍ ആദിത്യ സ്വാമി പറഞ്ഞു.

മൂലധനം

സമൂഹത്തിന്റെ സാമ്പത്തിക രംഗത്തും സ്തീകള്‍ക്ക് വലിയ സംഭാവനകള്‍ ചെയ്യാനാകും. നവ സമൂഹത്തെ കെട്ടിപ്പടുക്കാനും രൂപകല്പന ചെയ്യാനും ആഗ്രഹമുള്ള ഒരുപാട് സ്ത്രീകളുണ്ട്. എന്നാല്‍ അവര്‍ക്ക് ഒരു സംരംഭം തുടങ്ങാന്‍ പോലുമുള്ള മൂലധനമില്ലാത്തതിനാല്‍ ഇത് സാധിക്കാതെ വരുന്നുവെന്നും ആദിത്യ സ്വാമി പറഞ്ഞു. ഇന്ത്യയിലെ സ്റ്റാര്‍ട്ടപ്പുകള്‍ക്കായി സമാഹരിച്ച ശതകോടിക്കണക്കിന് ഡോളറില്‍ 6% ഫണ്ടിംഗ് മാത്രമാണ് സ്ത്രീകള്‍ നയിക്കുന്ന സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ലഭിച്ചതെന്ന് സ്വാമി ചൂണ്ടിക്കാട്ടി. പൂര്‍ണമായും സ്ത്രീകള്‍ നേതൃത്വം നല്‍കുന്ന സ്റ്റാര്‍ട്ടപ്പുകള്‍ ഫണ്ടിംഗിന്റെ 1.5% മാത്രമാണ്.

മെന്റര്‍ഷിപ്പ്

സമൂഹത്തില്‍ സ്ത്രീകള്‍ നയിക്കുന്ന കമ്പനികള്‍ കൂടുന്തോറും സമൂഹത്തില്‍ സ്ത്രീകള്‍ അനുഭവിക്കുന്ന പ്രശ്‌നങ്ങളും കുറഞ്ഞ് വരും. അത് നമ്മുടെ സമൂഹത്തിന് ഒരുപാട് ഗുണം ചെയ്യും. സ്ത്രീകള്‍ക്ക് ഇത്തരത്തില്‍ ഊന്നല്‍ നല്‍കുന്ന പദ്ധതികള്‍ ആലോചിക്കാന്‍ കുറച്ച് കാരണങ്ങളുണ്ട്. 48% സ്ത്രീകളും ഗൈഡ് ചെയ്യാന്‍ തങ്ങള്‍ക്ക് ഒരാളില്ലാത്തതിനാലാണ് സംരംഭക രംഗത്തേക്ക് ഇറങ്ങാത്തതെന്ന് കണക്കുകള്‍ പറയുന്നു. എന്നാല്‍ ഗൂഗിള്‍ പ്രോഗ്രാമുകളുടെ നട്ടെല്ലാണ് മെന്റര്‍ഷിപ്പ്. ശക്തമായ ഉപദേശക അടിത്തറ കെട്ടിപ്പടുക്കാനും സ്ത്രീകള്‍ നയിക്കുന്ന സ്റ്റാര്‍ട്ടപ്പുകളുടെ ആവശ്യങ്ങള്‍ പരിഹരിക്കാനും തങ്ങള്‍ക്ക് കഴിയുമെന്നും ഗൂഗിളിന്റെ പ്രൊജക്ട് മാനേജര്‍ കൂടിയായ പോള്‍ രവീന്ദ്രനാഥ് ജി പറഞ്ഞു.

പ്രോഗ്രാം എങ്ങനെ ?

ഈ സ്റ്റാര്‍ട്ടപ്പുകള്‍ക്കുള്ള ഫണ്ടിംഗ് പ്രശ്‌നം പരിഹരിക്കുന്നതിലും ഗൂഗിളിന്റെ പദ്ധതി ശ്രദ്ധയൂന്നും. വനിതാ സ്ഥാപകര്‍ക്കുള്ള പരമാവധി ഫണ്ട് സ്വരൂപിക്കാന്‍ എന്തുചെയ്യാനാകുമെന്ന് ആലോചിക്കുകയാണെന്ന് രവീന്ദ്രനാഥ് ജി പറഞ്ഞു. മറ്റ് രാജ്യങ്ങളില്‍ നിന്നുമുള്ള സ്ത്രീകള്‍ നയിക്കുന്ന സ്റ്റാര്‍ട്ടപ്പുകളുടെ ശൃംഖലയിലേക്ക് നമ്മുടെ രാജ്യത്തെ സംരംഭകരെ പരിചയപ്പെടുത്തും. സ്റ്റാര്‍ട്ടപ്പുകള്‍ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളെക്കുറിച്ചുള്ള വിശകലനത്തോടെയാണ് പ്രോഗ്രാം ആരംഭിക്കുന്നത്. പിന്നീട് ഒരു മെന്റര്‍ മാര്‍ച്ചിംഗ് പ്രൊസസ് നടക്കും. അതിനുശേഷം മെന്ററും ഗൂഗിള്‍ ടീമും വനിതാ സംരംഭകരും ചേര്‍ന്ന് സ്റ്റാര്‍ട്ടപ്പ് നേരിടുന്ന വെല്ലുവിളികളെച്ചുള്ള കാര്യങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കും. പിന്നീട് അതത് സംരംഭങ്ങള്‍ക്കും അനുയോജ്യമായ ടെക് ടീമുകളെ കണ്ടെത്തി നല്‍കും. പ്രോഗ്രാമിലൂടെ ടെക് ആര്‍ക്കിടെക്ചര്‍ അവലോകനങ്ങള്‍, ഡിസൈന്‍, യുഎക്സുമായി ബന്ധപ്പെട്ട സഹായം എന്നിവയും ഉള്‍പ്പെടുന്നു.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.