Sections

ഗൂഗിൾ പേ - എസ്ബിഐ കാർഡ് കോ-ബ്രാൻഡഡ് ക്രെഡിറ്റ് കാർഡ്

Friday, Jul 31, 2026
Reported By Admin
SBI Card and Google Launch Google Pay Flex SBI Credit Card

ന്യൂഡൽഹി: എസ്ബിഐ കാർഡും ഗൂഗിളും ചേർന്ന് 'ഗൂഗിൾ പേ ഫ്ലെക്സ് എസ്ബിഐ കാർഡ്' കോ-ബ്രാൻഡഡ് ക്രെഡിറ്റ് കാർഡ് അവതരിപ്പിച്ചു. ഗൂഗിൾ പേ ആപ്പിലൂടെ തന്നെ കാർഡിന് അപേക്ഷിക്കാനും പേയ്മെന്റുകൾ നടത്താനും റിവാർഡുകൾ നേടാനും അക്കൗണ്ട് നിയന്ത്രിക്കാനുമുള്ള സൗകര്യമാണ് പുതിയ കാർഡിന്റെ പ്രധാന പ്രത്യേകത. കൂടാതെ, പ്രതിദിന ചെലവുകൾക്ക് റിവാർഡ് പോയിന്റുകൾ (സ്റ്റാർസ്) ലഭിക്കുന്നതും കുടിശ്ശിക എളുപ്പത്തിൽ ഇഎംഐയാക്കി മാറ്റാനാകുന്നതുമാണ് മറ്റ് സവിശേഷതകൾ.

റുപേ, വിസ എന്നീ രണ്ട് പേയ്മെന്റ് നെറ്റ്വർക്കുകളിലും കാർഡ് ലഭ്യമാകും. റുപേ പതിപ്പ് യുപിഐയുമായി ബന്ധിപ്പിക്കാനാകുന്നതിനാൽ രാജ്യത്തെ ലക്ഷക്കണക്കിന് യുപിഐ വ്യാപാര സ്ഥാപനങ്ങളിൽ ഉപയോഗിക്കാം. 499 രൂപയാണ് (നികുതി അധികം) ജോയിനിംഗ്, വാർഷിക പുതുക്കൽ ഫീസ്. ആദ്യ പേയ്മെന്റിന് സ്വാഗത ആനുകൂല്യവും വാർഷിക ചെലവിന്റെ അടിസ്ഥാനത്തിൽ ഫീസ് ഇളവും ഉൾപ്പെടെ വിവിധ ആനുകൂല്യങ്ങൾ കാർഡുടമകൾക്ക് ലഭിക്കും.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.