Sections

ഗൂഗിളിന്റെ മണ്ടത്തരം കാരണം കോടീശ്വരനായ ഹാക്കര്‍

Tuesday, Sep 20, 2022
Reported By admin
Google

സ്ക്രീൻഷോട്ട് പരിശോധിച്ചാൽ ഓഗസ്റ്റിൽ ഗൂഗിൾ 250,000 ഡോളർ ഏകദേശം 2 കോടി രൂപ) നൽകിയതായി കാണാം

 

അബദ്ധത്തില്‍ അക്കൗണ്ട് നമ്പര്‍ മാറിയൊക്കെ പണം അയച്ചു പോകുന്ന സന്ദര്‍ഭങ്ങള്‍ പലരുടെയും ജീവിതത്തിലുണ്ടാകാറുണ്ട്.പക്ഷെ ലോക പ്രശസ്ത ടെക് കമ്പനിയായ ഗൂഗിള്‍ ഇത്തരത്തിലൊരു അബദ്ധത്തിലൂടെ കൈമാറിയത് വമ്പന്‍ തുകയാണ്.അമേരിക്കയിലെ ഒരു ഹാക്കറിന്റെ അക്കൗണ്ടിലേക്ക് ഗൂഗിള്‍ അയച്ചത് 2.5 ദശലക്ഷം യുഎസ് ഡോളര്‍ ആണ്.സാം കറി എന്ന ഹാക്കര്‍ക്കാണ് ഏകദേശം 2 കോടി ലഭിച്ചത്. ഹാക്കര്‍ തന്നെയാണ് വിവരങ്ങള്‍ പുറത്തുവിട്ടത്.

കഴിഞ്ഞ മാസമാണ് ഇങ്ങനൊരു അബദ്ധം ഗൂഗിളിന് സംഭവിച്ചത്. തനിക്ക് ഇത്രയധികം പ്രതിഫലം നൽകിയത് എന്തുകൊണ്ടാണെന്ന് ഹാക്കർക്ക് അറിയില്ല എന്നതാണ് കൗതുകകരമായ വസ്തുത. സാം കറി ഗൂഗിളുമായി ബന്ധപ്പെടാൻ എന്തെങ്കിലും മാർഗമുണ്ടോ എന്ന് പോലും അന്വേഷിച്ചു. എന്നാൽ പണം വീണ്ടെടുക്കാൻ ഗൂഗിൾ ശ്രമിച്ചില്ല എന്നതാണ് മറ്റൊരു കാര്യം.

ഇയാൾ പോസ്റ്റ് ചെയ്ത സ്ക്രീൻഷോട്ട് പരിശോധിച്ചാൽ ഓഗസ്റ്റിൽ ഗൂഗിൾ 250,000 ഡോളർ ഏകദേശം 2 കോടി രൂപ) നൽകിയതായി കാണാം. കൂടാതെ Google-നെ ബന്ധപ്പെടാൻ എന്തെങ്കിലും വഴിയുണ്ടോ? എന്നും ഇത് തിരികെ വേണ്ടെങ്കിൽ കുഴപ്പമില്ലെന്നും സാം കറി ട്വീറ്റ് ചെയ്തു. മാനുഷിക പിഴവാണ് കാരണമെന്ന് ഗൂഗിൾ സമ്മതിച്ചതായി എൻപിആർ സ്റ്റോറി പറയുന്നു. ‘മനുഷ്യ പിശകിന്റെ ഫലമായി ഞങ്ങളുടെ ടീം തെറ്റായ വ്യക്തിക്ക് പണം നൽകി’ – ഗൂഗിൾ വക്താവ് പറഞ്ഞു.

 


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.