Sections

ഒറ്റ പിഴവിലൂടെ ഗൂഗിളിന് നഷ്ടമായത് ലക്ഷകണക്കിന് കോടി 

Friday, Feb 10, 2023
Reported By admin
google

തിരഞ്ഞെടുത്ത ഉപയോക്താക്കൾക്ക് മാത്രമാണ് ഇപ്പോൾ സേവനം


ഗൂഗിളിന്റെ എഐ ചാറ്റ്ബോട്ട് ആദ്യ പരസ്യത്തിൽ തന്നെ തെറ്റായ വിവരം നൽകിയതിനെ തുടർന്ന് ഗൂഗിളിന് നഷ്ടമായത് 8 ലക്ഷം കോടി രൂപയിലേറെ. എഐ ചാറ്റ്ബോട്ടായ ബാർഡ് ആണ് കൃത്യമല്ലാത്ത വിവരങ്ങൾ നൽകിയത് . പ്രമോഷൻ ലക്ഷ്യമാക്കിയുള്ള ഗൂഗിളിന്റെ ബാർഡിന്റെ പരസ്യത്തിൽ തന്നെയാണ് തെറ്റായ വിവരം ലഭ്യമാക്കിയത് . മൈക്രോസോഫ്റ്റിന്റെ ചാറ്റ്ജിറ്റിപിക്ക് വെല്ലുവിളി ഉയർത്താൻ മത്സരിക്കുന്ന പ്ലാറ്റ്ഫോമിലെ വിവരങ്ങൾ കൃത്യമല്ല എന്ന് നിരീക്ഷകർ ചൂണ്ടിക്കാട്ടിയതാണ് ഗൂഗിളിന് വലിയ തലവേദനയായത്. കമ്പനിയുടെ വിപണി മൂല്യം ഒറ്റ ദിവസം കൊണ്ട് തകർന്നടിഞ്ഞു. ഇന്നലെ ഗൂഗിളിന്റെ ഓഹരികൾ എട്ട് ശതമാനം ഇടിവ് നേരിട്ടിരുന്നു. ഇന്ന് 95 ഡോളറിലാണ് ഓഹരി വില.

ഗൂഗിൾ പരസ്യത്തിലെ തെറ്റ് ആദ്യം റിപ്പോർട്ട് ചെയ്തത് റോയിട്ടേഴ്സ് ആണ്. തിങ്കളാഴ്ചയാണ് പരസ്യം പ്രത്യക്ഷപ്പെട്ടത്. സൗരയൂഥത്തിന് പുറത്തുള്ള ഒരു ഗ്രഹത്തിന്റെ ചിത്രം ആദ്യമെടുത്ത ദൂരദർശിനിയെക്കുറിച്ചുള്ള വിവരമാണ് ചാറ്റ്ബോട്ട് തെറ്റായി നൽകിയത്.

സങ്കീർണ്ണമായ വിഷയങ്ങൾ ലളിതമാക്കാൻ സഹായിക്കുന്ന ലോഞ്ച്പാഡ് എന്ന രീതിയിൽ പുതിയ ചാറ്റ്ബോട്ടിനെ വിശേഷിപ്പിച്ചുകൊണ്ടാണ് ഗൂഗിൾ ബാർഡിന്റെ പരസ്യം നൽകിയത്. എന്നാൽ തുടക്കം തന്നെ പാളി. . ജയിംസ് വെബ് സ്പേസ് ടെലസ്കോപ് ആണ് സൗരയൂഥത്തിനു പുറത്തുള്ള ഗ്രഹങ്ങളുടെ ആദ്യ ഫോട്ടോകൾ പകർത്തിയതെന്ന് ബാർഡ് എഴുക്കാട്ടി. എന്നാൽ നാസയുടെ വിവരങ്ങൾ പ്രകാരം യൂറോപ്യൻ സതേൺ ഒബ്സർവേറ്ററിയുടെ ടെലസ്കോപ്പാണ് ചിത്രം പകർത്തിയത്. ഇതാണ് ഗൂഗിളിന് തിരിച്ചടിയായത്. പരീക്ഷണാർത്ഥമാണ് ബാർഡിന്റെ പ്രവർത്തനം എന്ന് ഗൂഗിൾ പിന്നീട് വിശദീകരണം നൽകി.

മൈക്രോ സോഫ്റ്റിന്റെ ഓപ്പൺ നിർമിത ബുദ്ധി ചാറ്റ്ബോട്ടായ ചാറ്റ്ജിപിടിയുടെ വൻ വിജയത്തെ പ്രതിരോധിക്കാൻ ആണ് ഗൂഗിൾ പുതിയ ചാറ്റ്ബോട്ടുമായി എത്തിയത്. മൾട്ടിമീഡിയ സെർച്ച് റിസൽറ്റുകൾ ഉൾപ്പെടെ വേഗത്തിൽ ലഭ്യമാക്കുമെന്നായിരുന്നു വിശദീകരണം. പരീക്ഷണാടിസ്ഥാനത്തിലുള്ള ഒരു എഐ ലാഗ്വേജ് മോഡലാണ് ബാർഡ് എന്നാണ് ഗൂഗിൾ നൽകിയ വിശദീകരണം.. തിരഞ്ഞെടുത്ത ഉപയോക്താക്കൾക്ക് മാത്രമാണ് ഇപ്പോൾ സേവനം. പൊതുജനങ്ങൾക്ക് ലഭ്യമാക്കുന്നതിന് മുന്നോടിയായിട്ടായിരുന്നു പരസ്യം.

വെബ് ഡാറ്റ അടിസ്ഥാനമാക്കിയാണ് ബാർഡ് പുതിയതും ന്ന നിലവാരമുള്ളതുമായ പ്രതികരണങ്ങൾ നൽകുന്നതെന്നാണ് ഗൂഗിൾ വ്യക്തമാക്കിയിരുന്നത്. ഒൻപതു വയസുള്ള ഒരു കുട്ടിക്കു പോലും മനസിലാവുന്ന രീതിയിൽ നാസയുടെ ജെയിംസ് വെബ് ബഹിരാകാശ ദൂരദർശിനിയിൽ നിന്നുള്ള പുതിയ കണ്ടുപിടിത്തങ്ങളെക്കുറിച്ചോ ഫുട്ബോളിലെ മികച്ച സ്ട്രൈക്കർമാരെക്കുറിച്ചോ ഒക്കെ വിശദീകരിക്കാനുള്ള കഴിവ് ബാർഡിനുണ്ടെന്നായിരുന്നു അവകാശ വാദം. ഇതിനിടയിലാണ് ബാർഡിന്റെ പിഴവ് കനത്ത തിരിച്ചടി നൽകിയത്


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.